വൃശ്ചികത്തിലെ അമാവാസി, ഷഷ്ഠി; ഈ ആഴ്ചയിലെ നക്ഷത്ര ഫലം
(2024 ഡിസംബർ 1 – 7 )
ജ്യോതിഷരത്നം വേണു മഹാദേവ്
2024 ഡിസംബർ 1 ഞായറാഴ്ച അനിഴം നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ വൃശ്ചികത്തിലെ അമാവാസിയും ഷഷ്ഠിവ്രതവുമാണ്. വാരം തുടങ്ങുന്ന ഞായറാഴ്ച തന്നെയാണ് കറുത്തവാവ്.
വാരം അവസാനിക്കുന്ന ഡിസംബർ 7 നാണ് ഷഷ്ഠിവ്രതം. ഒരു വര്‍ഷം കൊണ്ട് 12 ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്ന സുബ്രഹ്മണ്യസ്വാമി ഭക്തർ ആ ആചരണം ആരംഭിക്കുന്ന ഷഷ്ഠിയാണ് വൃശ്ചികത്തിലെ ഷഷ്ഠി. ശൂരസംഹാരം നടന്ന തുലാമാസത്തിലെ സ്കന്ദഷഷ്ഠി കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട ഷഷ്ഠിവ്രതമാണ് വൃശ്ചികത്തിലെ
കുമാരഷഷ്ഠി. അന്ന് ചതയം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്ര ഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
കോടതി നടപടികൾ അനുകൂലമാകും. പണം ലാഭിക്കും. സാമ്പത്തിക സ്ഥിതിയിൽ ആശാവഹമായ മാറ്റങ്ങൾ ഉണ്ടാകും. ഗൃഹാന്തരീക്ഷം മാനസികമായ പിരിമുറുക്കം കുറയ്ക്കും. ചില കാര്യങ്ങളിൽ വെറുതെ കാഴ്ചക്കാരായി നിൽക്കുന്നതാണ് എവിടെയും നല്ലതെന്ന് മനസ്സിലാക്കും. ജോലിയുമായി ബന്ധപ്പെട്ട് യാത്രകൾ പോകേണ്ടി വരും. മത്സരപരീക്ഷയിൽ അഭിമാനകരമായ വിജയം ലഭിക്കും. ഓം നമഃ ശിവായ എന്നും 108 തവണ വീതം ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1, 2)
ആരോഗ്യത്തിനും സൽപ്പേരിനും ദോഷം ചെയ്യുന്നതായ പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കുക. അശുഭചിന്തകൾ മനസ്സിലേക്ക് കടന്ന് വരാതിരിക്കാൻ ശ്രമിക്കുക. കുറഞ്ഞ പരിശ്രമത്തിലൂടെ നല്ല വരുമാനം നേടാനാകും. അനാവശ്യ കാര്യത്തെച്ചൊല്ലിയുള്ള വഴക്ക് കുടുംബാന്തരീക്ഷത്തിൽ അസ്വസ്ഥത സൃഷ്ടിക്കും. വിശ്വാസമില്ലായ്മ ജോലിയിൽ മുന്നേറുന്നതിനെ പ്രതികൂലമായി ബാധിക്കും. എന്നും ഓം ഗം ഗണപതയേ നമഃ 108 തവണ വീതം ജപിക്കണം.
മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3)
സാമ്പത്തികമായി നല്ല നേട്ടമുണ്ടാക്കാൻ കഴിയും. പല വഴികളിൽ നിന്നും പണം ലഭിക്കും. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയും. ആരോടും ദേഷ്യപ്പെടരുത്. ജോലി കാര്യത്തിൽ എല്ലാ രീതിയിലും
സമയം നല്ലതായിരിക്കും. അനാവശ്യമായ ചെലവുകൾ ഒഴിവാക്കാൻ കഴിയും. തർക്കങ്ങൾ പരിഹരിക്കാൻ സാധിക്കും. കഠിനാധ്വാനത്തിലൂടെ ലക്ഷ്യം നേടാനാകും. ഓം ക്ലീം കൃഷ്ണായ നമഃ നിത്യവും 108 ഉരു ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
ആരോഗ്യ പ്രശ്നങ്ങൾ ബുദ്ധിമുട്ടിക്കും. സാമ്പത്തിക തീരുമാനങ്ങൾ ശരിയായി വരും. ജീവിതപങ്കാളി പല
കാര്യങ്ങളിലും സ്വാധീനം ചെലുത്തും. ജോലിസ്ഥലത്തെ പ്രശ്നങ്ങൾ കുടുംബത്തിലും അസ്വസ്ഥതകളുണ്ടാക്കും. ഭൂമി വാങ്ങാൻ തീരുമാനിക്കും. കച്ചവടക്കാർക്ക് വേണ്ട കാര്യമായ ലാഭം ലഭിക്കുകയില്ല. പരീക്ഷകളിൽ മികച്ച വിജയം വരിക്കും. നെഗറ്റീവ് ചിന്തകൾ ഒഴിവാക്കാനാകും. ഓം ദും ദുർഗ്ഗായൈ നമഃ നിത്യവും 108 ഉരു ജപിക്കണം.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
കോടതിയിൽ നടക്കുന്ന കേസ് അനുകൂലമായി വരും. കഠിനാധ്വാനത്തിന്റെ ശരിയായ ഫലം ലഭിക്കാൻ കുറച്ചു നാൾ കൂടി കാത്തിരിക്കണം. പങ്കാളിയുമായി നിലനിന്ന തർക്കങ്ങൾ പൂർണ്ണമായും ഇല്ലാതാകും. ജോലികളെല്ലാം കാര്യക്ഷമമായി പൂർത്തിയാക്കാൻ കഴിയും. ഭൂമി വാങ്ങും. മാതാപിതാക്കളുടെ ആരോഗ്യത്തിൽ ശ്രദ്ധ കാണിക്കും.
മക്കളുടെ അഭിമാനകരമായ നേട്ടത്തിൽ സന്തോഷിക്കും. ഓം ക്ലീം കൃഷ്ണായ നമഃ നിത്യവും 108 ഉരു ജപിക്കണം.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
ആരോഗ്യം മികച്ചതായിരിക്കും. ജീവിതത്തിന്റെ വിവിധ മേഖലകളിൽ മികച്ച പ്രകടനം നടത്തും. ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. ധനം, സ്വർണ്ണം, വീട്, ഭൂമി എന്നിവയിൽ പണം നിക്ഷേപിക്കും. കുടുംബാംഗങ്ങൾ
നന്നായി പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, അവരോട് നല്ല രീതിയിൽ പെരുമാറാൻ ശ്രദ്ധിക്കണം.
വിവാഹം ഉറപ്പിക്കും മുൻപ് നന്നായി അന്വേഷിക്കണം. ജോലിക്കയറ്റം ലഭിക്കും. വിദേശത്തേക്ക് പോകാനുള്ള
തടസ്സം മാറും. വിഷ്ണുസഹസ്രനാമം എന്നും ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
ചെറിയ ആരോഗ്യ പ്രശ്നങ്ങൾ വരുകയും പോകുകയും ചെയ്യും. ധാരാളം പണം ലഭിക്കും. ബന്ധുക്കളുമായി കലഹിക്കും. ഇത് മൂലം മാനസിക ബുദ്ധിമുട്ട് ഉണ്ടാകും. അവിവാഹിതർക്ക് മനസ്സിന് ഇണങ്ങിയ വ്യക്തിയെ കണ്ടുമുട്ടാൻ കഴിയും. ജോലിസ്ഥലത്തെ പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ നോക്കണം. ഇല്ലെങ്കിൽ അത് നിങ്ങളുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കും. പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും.
ഓം ശരവണ ഭവഃ നിത്യവും 21 തവണ വീതം ജപിക്കണം.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
വികാര പ്രകടനങ്ങളും അമിതമായ വൈകാരികതയും ഒഴിവാക്കാൻ ശ്രമിക്കേണ്ടതാണ്. രഹസ്യം പങ്കിടുന്നതിന് മുമ്പ് ആ വ്യക്തി എത്രമാത്രം വിശ്വാസയോഗ്യനാണെന്ന് ചിന്തിക്കണം. ജീവിത പങ്കാളിക്കൊപ്പം ഒരു യാത്രപോകും.
സഹപ്രവർത്തകർക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്യും. ഏകാന്തതയിൽ നിന്ന് മോചനം നേടും. ആരിൽ നിന്നും
കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ഓം ഭദ്രകാള്യൈ നമഃ നിത്യവും ജപിക്കുക.
ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
ഗൃഹാന്തരീക്ഷം സന്തോഷകരമാകും. മാനസികമായ സമ്മർദ്ദങ്ങൾ ഇല്ലാതാകും. ജോലിസ്ഥലത്ത് എല്ലാവിധ ഉത്തരവാദിത്തങ്ങളും നിറവേറ്റാൻ കഴിയും. ജീവിത പങ്കാളിക്കൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കും.
കലാ, കായിക മത്സരങ്ങളിൽ വിജയം കൈവരിക്കും. ബിസിനസുകാർക്ക് നല്ലലാഭം പ്രതീക്ഷിക്കാം. ധ്യാനവും യോഗയും ഉപയോഗപ്രദമാകും. ചിലർക്ക് സന്താനഭാഗ്യം കാണുന്നു. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. എന്നും ലളിതാ സഹസ്രനാമം ജപിക്കുന്നത് നല്ലതാണ്.
മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
കൂട്ടുകെട്ടിൽ ശരിയായ മാറ്റങ്ങൾ കൊണ്ടുവരികയും ദു:ശീലങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് നല്ലതാണ്. സാമ്പത്തികമായ നേട്ടങ്ങളുടെ കാര്യത്തിൽ, സമയം പതിവിലും മികച്ചതായിരിക്കും. അവസരങ്ങൾ ശരിയായി ഉപയോഗപ്പെടുത്തുന്നതിന് പങ്കാളിയുടെയോ കുടുംബത്തിൻ്റെയോ സഹായം ലഭിക്കും. സർഗ്ഗാത്മക കഴിവുകൾ ഉയർത്താൻ ആഗ്രഹിക്കുന്നവർക്ക് അതിന് വഴി തുറന്നു കിട്ടും. ഒരു യാത്ര ആസൂത്രണം ചെയ്യും.
നിത്യേന ഓം ഘ്രൂം നമഃ പരായഗോപ്ത്രേ ജപിക്കണം.
കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ഒരു വിനോദയാത്രയ്‌ക്ക് പദ്ധതിയിടും. ഒരു നിക്ഷേപം നടത്താൻ ചിന്തിക്കുകയാണെങ്കിൽ തൽക്കാലം അത് ഒഴിവാക്കണം. നഷ്ടത്തിന് സാധ്യത വളരെ കൂടുതലാണ് പങ്കാളിയെ സംശയിക്കരുത്. തൊഴിൽപരമായി സമയം വളരെ നല്ലതാണ്. ബിസിനസുകാർക്ക് നല്ല ലാഭം കിട്ടും. ജോലി ചെയ്യുന്ന ആളുകൾക്ക് ചില വലിയ നേട്ടങ്ങൾ ഉണ്ടാകും. ഒരു വിദേശ കമ്പനിയിൽ ജോലി കിട്ടാൻ ഏറെ സാധ്യതയുണ്ട്. വാഹനം മാറ്റി വാങ്ങുന്നതിന് കഴിയും.
ഓം ഹം ഹനുമതേ നമഃ നിത്യവും 108 ഉരു ജപിക്കണം.
മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
പുതിയ സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കും. പണവുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും ആലോചിച്ച ശേഷം മാത്രമേ തീരുമാനം എടുക്കാവൂ. പ്രേമവിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ കുറച്ചു നാൾ കൂടി
കാത്തിരിക്കണം. കുടുംബാംഗങ്ങളുമായുള്ള തർക്കം ഒഴിവാക്കുക. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട്, സമയം നല്ലതായിരിക്കും. ജോലിയിൽ ഭാഗ്യത്തിന്റെ പിന്തുണ കിട്ടും. ഓം നമോ നാരായണായ ജപിക്കണം.
ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
Copyright 2024 Neramonline.com. All rights reserved