Sunday, 6 Apr 2025

ശ്രീരാമ നവമി, ആയില്യം, മീനപ്പൂരം, പൈങ്കുനി ഉത്രം, ഹനുമദ് ജയന്തി ; ഈ ആഴ്ചയിലെ നക്ഷത്രഫലം

(2025 ഏപ്രിൽ 6 – 12 )
ജ്യോതിഷരത്നം വേണു മഹാദേവ്

ശ്രീരാമനവമി, ഏകാദശി, ആയില്യം പൂജ, പ്രദോഷം, മീനപ്പൂരം, പൂരം ഗണപതി, പൈങ്കുനി ഉത്രം, ചിത്രാ പൂർണ്ണിമ, ഹനുമദ് ജയന്തി എന്നിവ ഒന്നിച്ചു വരുന്ന ഒരു വാരമാണ് 2025 ഏപ്രിൽ 6 ന് പുണർതം നക്ഷത്രത്തിൽ ആരംഭിക്കുന്നത്. ശ്രീരാമ ജയന്തിയായ ശ്രീരാമനവമി ഏപ്രിൽ 6 നാണ്. കാമദ ഏകാദശിയും ആയില്യം പൂജയും ഏപ്രിൽ 8 ചൊവ്വാഴ്ച ആചരിക്കും. ശുക്ലപക്ഷ പ്രദോഷ വ്രതം, മീനപ്പൂരം, പൂരം ഗണപതി എന്നിവ ഏപ്രിൽ 10 വ്യാഴാഴ്ചയാണ്. സ്വാമി അയ്യപ്പനും സുബ്രഹ്മണ്യനും ഒരു പോലെ പ്രധാനപ്പെട്ട പൈങ്കുനി ഉത്രം ഏപ്രിൽ 11 വെള്ളിയാഴ്ചയാണ്. അന്നാണ് ശബരിമല അയ്യപ്പൻ്റെയും ശ്രീപത്മനാഭ സ്വാമിയുടെയും തിരുവട്ടാർ ആദി കേശവ സ്വാമിയുടെയും ആറാട്ട് . പ്രസിദ്ധമായ ചിത്രാ പൂർണ്ണിമയും ഹനുമദ് ജയന്തിയും ഏപ്രിൽ 12 ശനിയാഴ്ചയാണ്. അന്ന് ചിത്തിര നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
കർമ്മശേഷി വർദ്ധിപ്പിക്കാൻ അവസരങ്ങൾ ലഭിക്കും. വിശ്രമം അത്യാവശ്യമാണ്. ചെലവുകൾ കർശനമായി നിയന്ത്രിക്കണം. സുപ്രധാനമായ തീരുമാനങ്ങൾ എടുക്കും മുമ്പ് കുടുംബത്തിന്റെ അഭിപ്രായം തേടേണ്ടതാണ്. ഇത് കുടുംബത്തിൽ ഐക്യം ഉണ്ടാകും. വരുമാനം നന്നായി വർദ്ധിപ്പിക്കാൻ കഴിയും. കച്ചവടക്കാർക്ക് മികച്ച ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. ജോലി ഉപേക്ഷിക്കരുത്. അങ്ങനെ ചെയ്താൽ ചില ബുദ്ധിമുട്ടകൾ ഉണ്ടാകും. ആത്മവിശ്വാസക്കുറവ് നേരിടും. വിദേശയാത്രയ്ക്ക് ഒരുക്കം നടത്തും. ഓം ഹം ഹനുമതേ നമഃ ജപിക്കണം.

ഇടവക്കൂറ്
(കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1, 2 )
ആരോഗ്യം മെച്ചപ്പെടും. അനാവശ്യ ചെലവുകൾ കാരണം സാമ്പത്തിക ക്ലേശം ഉണ്ടാകും. പ്രതികൂല സാഹചര്യങ്ങൾ അതിജീവിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും. ജോലി സ്ഥലത്തെ സാഹചര്യങ്ങൾ മനസ്സിലാക്കി പെരുമാറുന്നത് ഉചിതമായിരിക്കും. അനാവശ്യ സംഭാഷണങ്ങൾ
നടത്തി സമയം പാഴാക്കരുത്. വൈകാരിക ദൗർബല്യം, ആശയക്കുഴപ്പം അനുഭവപ്പെടും. കഠിനാദ്ധ്വാനം ഗുണം ചെയ്യും. പങ്കാളിയോടുള്ള കോപം മാറി പൂർണ്ണമായും ശാന്തമാകും. ദാമ്പത്യത്തിൽ വളരെ സന്തോഷം തോന്നുകയും ചെയ്യും. ഓം ശ്രീം നമഃ എന്നും 108 ഉരു ജപിക്കുക.

മിഥുനക്കുറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും പൂർത്തിയാകാൻ കഴിയും. ഭാവി സുരക്ഷിതമാക്കുന്ന നിക്ഷേപങ്ങൾ നടത്തുന്നതിൽ വിജയിക്കും. ഒറ്റപ്പെടൽ
അനുഭവപ്പെടും. ഔദ്യോഗിക കാര്യത്തിൽ സമയം ആഴ്‌ചയേക്കാൾ മികച്ചതായിരിക്കും. വീട്ടിലെ മുതിർന്നവരുടെയും പ്രത്യേകിച്ച് മാതാപിതാക്കളുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ ജീവിതത്തിൽ നേരിടുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. ബിസിനസ്സിൽ വിജയം വരിക്കും. തർക്കങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെടും.
പങ്കാളിയിൽ നിന്ന് ഒരു പ്രത്യേക സമ്മാനം ലഭിക്കും. നിത്യവും ഓം ഗം ഗണപതയേ നമഃ ജപിക്കണം.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
നിയമക്കുരുക്കുകൾ കാരണം ശാരീരികമായും മാനസികമായും പിരിമുറുക്കത്തിലാകാം. ഉറക്കം കുറയും. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് സമയം പതിവിലും മികച്ചതായിരിക്കും. കച്ചവടത്തിൽ നല്ല
ലാഭം നേടും. മംഗള കർമ്മത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിക്കും. ദീർഘകാല സ്വപ്നങ്ങൾ സാക്ഷാത്കരിക്കും. ഔദ്യോഗികമായി ധാരാളം സദ് ഫലങ്ങൾ ലഭിക്കും. വളരെക്കാലമായി ആഗ്രഹിക്കുന്ന പ്രമോഷൻ, നിങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും കാരണം ലഭിക്കും. വിദ്യാർത്ഥികൾക്ക് കഠിനാധ്വാനം ഗുണം ചെയ്യും. ദിവസവും 108 തവണ ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക..

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1 )
മുൻകാല നിക്ഷേപങ്ങൾ വഴി സാമ്പത്തിക നഷ്ടം നേരിടേണ്ടിവരും. കുടുംബാന്തരീക്ഷം പതിവിലും മനോഹരമാകും. ചില ബന്ധുക്കളോ സുഹൃത്തുക്കളോ വീട് സന്ദർശിക്കും. പ്രണയം പൂവണിയുന്നതിന് സാധ്യതയുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് യാത്രകൾ അവശ്യമായി വരും. ആശയക്കുഴപ്പം പരിഹരിക്കും. വാഹനം വാങ്ങും. ജീവിതപങ്കാളിയുടെ ആരോഗ്യ പ്രശ്നങ്ങൾ സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകും. ഒരു ജോലിയിലും മനസ്സ് ചെലുത്താൻ കഴിയില്ല. വീട്ടു കാര്യങ്ങൾക്കായി വളരെ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. വിദ്യാർത്ഥികൾ മത്സരങ്ങളിൽ വിജയിക്കും. നിത്യവും ഓം നമോ നാരായണായ 108 ഉരു ജപിക്കണം.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
മന:സമാധാനത്തിനായി ഈശ്വരഭജനം, യോഗ
തുടങ്ങിയ മാർഗ്ഗങ്ങൾ സ്വീകരിക്കും. അർപ്പണ ബോധം കഠിനാധ്വാനം എന്നിവ ആളുകൾ ശ്രദ്ധിക്കും. ഇതു വഴി ചില സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ജീവിത പങ്കാളി എല്ലാ പ്രശ്‌നങ്ങളിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കും. വീട്ടിലെ നല്ല അന്തരീക്ഷം പിരിമുറുക്കം കുറയ്ക്കും. കുടുംബത്തിന്റെ നന്മയ്ക്കായി, ത്യാഗങ്ങൾ സഹിക്കും. ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. കർമ്മശേഷിയും സർഗ്ഗാത്മകതയും വികസിക്കും. അത് ശരിയായി പ്രയോജനപ്പെടുത്തും. വിദ്യാർത്ഥികൾക്ക്
മികച്ച വിജയവും അഭിനന്ദനങ്ങളും നേടാൻ കഴിയും. നിത്യവും വിഷ്ണു സഹസ്രനാമം ദിവസവും ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
ശാരീരികമായും മാനസികമായും സുഖം തോന്നും. മാനസിക സമ്മർദ്ദം ഒഴിയും. ഭാഗ്യവും ഈശ്വരാധീനവും ഉണ്ടാകും. പതിവിലും കൂടുതൽ പണം സമ്പാദിക്കും. പണത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി അത് കൈയിൽ നിന്ന് വഴുതിപ്പോകാതെ നോക്കേണ്ടതാണ്. ആരോഗ്യ കാര്യത്തിൽ മികച്ച ശ്രദ്ധ വേണം. കുട്ടികളോടൊപ്പം സമയം ചെലവഴിക്കണം. ജോലിയിൽ സമയം വളരെ ശുഭകരമായിരിക്കും. ഔദ്യോഗിക ജീവിതത്തിൽ വളരെയധികം ലക്ഷ്യബോധവും കാര്യക്ഷമതയും കാണും. ഓം ഗം ഗണപതയേ നമഃ ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
ആരോഗ്യത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകും. ജോലിസ്ഥലത്തും സാമൂഹ്യ ജീവിതത്തിലും ശ്രദ്ധിക്കപ്പെടും. ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. ശരിയായ തീരുമാനങ്ങളും എടുക്കാൻ പ്രാപ്തരാകും. ജോലി അന്വേഷിക്കുന്നവർക്ക് അത് ലഭിക്കാൻ എല്ലാ സാധ്യതയും കാണുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വായ്പയോ കുടിശ്ശികയോ
തിരിച്ചടയ്ക്കാൻ കഴിയും. ബിസിനസ് മേഖലയിൽ പുരോഗതി നേടാൻ സാധ്യതയുണ്ട്. കുടുംബത്തിലെ ഒരംഗത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ മൂലം ഡോക്ടറെ കാണേണ്ടതായി വന്നേക്കാം. നിത്യവും ഓം ശരവണ ഭവഃ 108 തവണ വീതം ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ സാധ്യതയുണ്ട്. ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ വിജയം വരിക്കും. എളുപ്പത്തിൽ പണം സമ്പാദിക്കാൻ കഴിയും. വായ്പ തിരിച്ചടയ്ക്കും. പുതിയ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് കുറച്ച് പണം സമ്പാദിക്കാനും സാധ്യതയുണ്ട്. കുടുംബാംഗത്തിന് മെച്ചപ്പെട്ട ജോലി കിട്ടും. വീട്ടിലെ വരുമാനം കൂടും. ഗൃഹ നവീകരണം സംബന്ധിച്ച് ആലോചന നടത്തും. സൃഷ്ടിപരമായ എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത് നല്ലതാണ്. വിദ്യാർത്ഥികൾക്ക് തുടർ പഠനം സംബന്ധിച്ച് ഒരു തീരുമാനം എടുക്കേണ്ടിവരും. നിത്യവും ഓം നമോ നാരായണായ 108 തവണ വീതം ജപിക്കണം.

മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
ചില തെറ്റായ തീരുമാനങ്ങളുടെ പേരിൽ മാനസിക അസ്വസ്ഥതയും ഗാർഹികമായ വിഷമങ്ങളും ഉണ്ടാകും. അത്തരമൊരു സാഹചര്യത്തെ മനസംയമനത്തോടെ നേരിടണം. കുടുംബാംഗങ്ങളുടെ വാക്കുകൾക്ക് നല്ല പ്രധാന്യം കൊടുക്കണം. വരുമാനം വേഗത്തിൽ വർദ്ധിക്കുമെങ്കിലും സാമ്പത്തിക പ്രതിസന്ധി ഒഴിവാകാൻ സമയമെടുക്കും. ഉറ്റവ്യക്തിയുമായുള്ള അഭിപ്രായ വ്യത്യാസം മന:സമാധാനത്തെ ബാധിക്കും. ഇച്ഛാശക്തി ശക്തമായിരിക്കും.ഔദ്യോഗിക ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. ദിവസവും ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 തവണ ജപിക്കണം.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
നല്ല വാർത്ത കേൾക്കും . ആരോഗ്യം മെച്ചമാകും. റിയൽ എസ്റ്റേറ്റ് തുടങ്ങി എല്ലാ സാമ്പത്തിക ഇടപാടുകൾക്കും വളരെ നല്ല സമയമാണ്. ഒരു ഉറ്റസുഹൃത്ത് അല്ലെങ്കിൽ ബന്ധു വിചിത്രമായി പെരുമാറും. ഇതുമൂലം മാനസിക വിഷമം അനുഭവപ്പെടും. വിദേശത്ത് കഴിയുന്ന ചിലർക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ബിസിനസുകാർക്ക് ജോലിയിൽ മുന്നോട്ട് പോകുന്നതിന് നിയമപരമായ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. പരീക്ഷയിൽ മികച്ച വിജയം നേടും. ഓം ഹം ഹനുമതേ നമഃ ദിവസവും 108 തവണ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ജോലിയിൽ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കുക വഴി ജോലിഭാരം വളരെ വർദ്ധിക്കും. ഇത് മാനസിക സമ്മർദ്ദത്തിന് കാരണമാകും. കൃത്യസമയത്ത് ജോലി പൂർത്തിയാക്കാൻ ബുദ്ധിമുട്ടും. മുൻകാല നിക്ഷേപം
സാമ്പത്തിക നഷ്ടം സൃഷ്ടിക്കും. ആരോഗ്യം പൂർണ്ണമായും വീണ്ടെടുക്കാൻ കഴിയില്ല. ഇനിയും മരുന്നുകൾ കഴിക്കേണ്ടിവരാം. ഇക്കാരണത്താൽ കോപവും അസ്വസ്ഥതയും ഉണ്ടാകും. വേണ്ടത്ര ചിന്തിക്കാതെ തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കരുത്. ഒരു അതിഥിയുടെ പെട്ടെന്നുള്ള വരവ് കാരണം ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. നിത്യവും ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്

  • 91 9847575559
    Summary: Weekly Star predictions based on moon sign
    by Venu Mahadev

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version