Friday, 5 Jul 2024

6 ഗ്രഹങ്ങൾ ഒന്നിക്കുന്ന ഈ 3 ദിവസം എന്ത് സംഭവിക്കും?

ശ്രീനിവാസൻ രാധാകൃഷ്ണൻ
ജ്യോതിഷത്തിലെ ആറു ഗ്രഹങ്ങൾ മകരം രാശിയിൽ ഒന്നിക്കുന്ന അതി നിർണ്ണായകമായ ഒരു ഗ്രഹനില 2021 ഫെബ്രുവരി 9 മുതൽ 12 വരെ സംഭവിക്കുന്നു. ഇപ്പോൾ തന്നെ 5 ഗ്രഹങ്ങൾ, സൂര്യൻ, ശനി, വ്യാഴം, ബുധൻ, ശുക്രൻ എന്നിവ മകരത്തിലാണ്. ഫെബ്രുവരി ഒൻപതിന് രാത്രി 8:30ന് ചന്ദ്രൻ കൂടി മകരത്തിലെത്തുന്നതോടെ അസാധാരണമായ ഒരു ഗ്രഹനില സംജാതമാകും. ഈ ഗ്രഹനില ശുഭ സൂചകമല്ല. ഭാവി സംബന്ധിയ് മതി പ്രധാനമായ ചില കാര്യങ്ങൾ ഈ ദിവസങ്ങളിൽ രൂപപ്പെടും. ബുധൻ ഒഴികെ എല്ലാ ഗ്രഹങ്ങളും മുന്നോട്ടു തന്നെ നീങ്ങുകയാണ്. ബുധൻ മാത്രമാണ് വക്രഗതിയിൽ ഉള്ളത്. ലോകം നേരിടുന്ന പ്രശ്നങ്ങൾ പലതും 6 രാഷ്ട്രത്തലവന്മാർ ഈ ഘട്ടത്തിൽ കാര്യമായ പര്യാലോചനയ്ക്ക് വിധേയമാക്കും. ജലം, വനം എന്നിവയുടെ രാശിയായ മകരത്തിൽ ഗ്രഹങ്ങൾ ഒന്നിക്കുന്നത് അതിർത്തിയിൽ സംഘർഷം സൃഷ്ടിക്കും. പ്രകൃതി ദുരന്തങ്ങൾക്ക് വലിയ സാദ്ധ്യതയും കാണുന്നു. ന്യുനമർദ്ദം സുനാമിയായി മാറാനും കാട്ടുതീയ്ക്കും അന്താരാഷ്ട്ര തലത്തിലെ വൻ തർക്കങ്ങൾക്കും സാദ്ധ്യതയുണ്ട്. ഈ ഗ്രഹ യോഗത്തിൽ ചൊവ്വ ഉൾപ്പെടാത്തതിനാൽ രക്തച്ചൊരിച്ചിലിനും യുദ്ധത്തിനും സാദ്ധ്യതയില്ല. ഈ ഷഡ് ഗ്രഹയോഗം ഭക്ഷ്യധാന്യ ക്ഷാമത്തിനും വിലക്കയറ്റത്തിനും ഇടയാക്കും. സാധാരണക്കാർക്ക് താങ്ങാനാകാത്ത തരത്തിൽ സ്വർണ്ണം, വെള്ളി വില വർദ്ധനയുണ്ടാകും. മനുഷ്യരാശി ഭീതിയുടെ നിഴലിൽ തന്നെ തുടരേണ്ടിവരും. ഫെബ്രുവരി 13 ന് പുലർച്ചെ 2:07 മണിക്കാണ് ചന്ദ്രൻ മകരം രാശി വിടുന്നത്. സൂര്യൻ തലേന്ന് രാത്രി 9:12 ന് കുംഭം രാശിയിലാകും. അതിനാൽ ഫെബ്രുവരി 13 മുതൽ മകരത്തിൽ ചതുർഗ്രഹ യോഗമാകും.

എങ്കിലും ഗ്രഹപ്പിഴകൾക്കും ലോകം നേരിടുന്ന ദുരിതങ്ങൾക്കും ശനി മകരം രാശി വിടുന്ന 2022 ഏപ്രിൽ അവസാനം വരെ വലിയ മാറ്റം ഉണ്ടാകില്ല. ആകെക്കൂടിയുള്ള പ്രതികൂലാവസ്ഥ കുറയ്ക്കുക മാത്രമാണ് ഇപ്പോൾ ചെയ്യാൻ കഴിയുന്നത്. വിഷ്ണു സഹസ്രനാമം, ശിവപുരാണം, ലളിതാസഹസ്രനാമം, ദുർഗ്ഗാസൂക്തം തുടങ്ങിയവ ജപിക്കുക, സുദർശന ഹോമം നടത്തുക തുടങ്ങിയവയാണ് പരിഹാര മാർഗ്ഗങ്ങൾ.

ശ്രീനിവാസൻ രാധാകൃഷ്ണൻ

error: Content is protected !!
Exit mobile version