Sunday, 24 Nov 2024

പ്രദക്ഷിണം സംഖ്യ

ക്ഷേത്ര ദര്‍ശനത്തിൽ ഒഴിവാക്കാൻ പാടില്ലാത്ത  ആചാരമാണ് പ്രദക്ഷിണം. ഓരോ ദേവതയ്ക്കും  നിശ്ചിതസംഖ്യ പ്രദക്ഷിണം വേണം. പ്രദക്ഷിണവേളയില്‍ ബലിക്കല്ലുകളില്‍ സ്പര്‍ശിക്കരുത്. ദേവതയുടെ ഭൂതഗണങ്ങളാണ് ബലിക്കല്ലുകൾ. അതിൽ സ്പർശിക്കുന്നത് ദോഷമാണ്. ചില ക്ഷേത്രങ്ങളിൽ ഭക്തർ ബലിക്കല്ലിൽ തൊട്ട് കുമ്പിട്ടു തൊഴുന്നത് കാണാം. അങ്ങനെ ചെയ്യുന്നത് ആചാരവിരുദ്ധമാണ്.

പ്രദക്ഷിണ വിധി:

  1. ഗണപതിക്ക് ഒരു പ്രദക്ഷിണം.
  2. ഭദ്രകാളിക്ക് രണ്ടു പ്രദക്ഷിണം.
  3. മഹാവിഷ്ണുവിന് നാല് പ്രദക്ഷിണം.
  4. ശ്രീകൃഷ്ണന് നാല് പ്രദക്ഷിണം.
  5. ശാസ്താവിനും അയ്യപ്പനും അഞ്ച് പ്രദക്ഷിണം.
  6. സുബ്രഹ്മണ്യന് ആറ് പ്രദക്ഷിണം.
  7. ദുര്‍ഗ്ഗാദേവിക്ക് ഏഴ് പ്രദക്ഷിണം.
  8. നവഗ്രഹങ്ങള്‍ക്ക്  ഒന്‍പത് പ്രദക്ഷിണം.
  9. ശിവന് മൂന്നു പ്രദക്ഷിണം. ശിവന് പ്രദക്ഷിണം ചെയ്യുമ്പോള്‍  ശ്രീകോവിലിന്റെ ഇടതു വശത്തുള്ള ഓവ് മുറിച്ച് കടക്കരുത്.  ഓവിനടുത്തു നിന്ന് തിരിഞ്ഞു നടന്ന്  പ്രദക്ഷിണമായി ഓവിന്റെ മറുവശത്ത് വന്ന് വീണ്ടും പ്രദക്ഷിണം പൂര്‍ത്തിയാക്കണം. ഓവ് മുറിച്ചു കടക്കുന്നത് ഗംഗാദേവിയെ മറികടക്കുന്നതായാണ് സങ്കല്പം.
  10. വൃക്ഷരാജനായ അരയാലിന് ഏഴ് പ്രദക്ഷിണം വേണം. സന്ധ്യ കഴിഞ്ഞ് അരയാല്‍ പ്രദക്ഷിണം പാടില്ല. അരയാൽ പ്രദക്ഷിണ വേളയിൽ ഇനി പറയുന്ന മന്ത്രം ജപിക്കണം.
 
മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണുരൂപായ
അഗ്രതോ ശിവരൂപായ
വൃക്ഷരാജായതേ നമഃ
 
 
  • മൂലസ്ഥാനത്ത് ബ്രഹ്മാവും മധ്യത്തില്‍ വിഷ്ണുവും അഗ്രത്തില്‍ ശിവനും വസിക്കുന്ന വൃക്ഷരാജാവായ അങ്ങയെ നമസ്‌കരിക്കുന്നു എന്നാണ് അര്‍ത്ഥം.
  • അരയാലിന് രാവിലെ പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് രോഗശമനവും ഉച്ചയ്ക്ക് സര്‍വ്വാഭീഷ്ട സിദ്ധിയും വൈകുന്നേരം സര്‍വ്വപാപ പരിഹാരവുമാണ് ഫലം. വൈകുന്നേരം ആറുമണി കഴിഞ്ഞാല്‍ അരയാല്‍ പ്രദക്ഷിണം പാടില്ല.

error: Content is protected !!
Exit mobile version