Monday, 8 Jul 2024

മിഥുന അമാവാസിയും വെള്ളിയാഴ്ചയും ഒന്നിച്ച്; ഉപാസനയ്ക്ക് ഉടൻ ഫലം

മംഗളഗൗരി
ഉഗ്രമൂര്‍ത്തികളെ പ്രാര്‍ത്ഥിക്കുന്നതിന് കറുത്തപക്ഷവും കറുത്തവാവും ഏറ്റവും നല്ലതാണ്. ശുഭകർമ്മാരംഭത്തിന് മോശം സമയമായമെന്ന് പറയുന്നുണ്ടെങ്കിലും പിതൃപ്രീതി നേടുന്നതിനും സര്‍വ്വദേവതാ പ്രാര്‍ത്ഥനയ്ക്കും ഏറ്റവും
നല്ല ദിവസമാണിത്. അഘോര ശിവസങ്കല്പം, ഭദ്രകാളി, നരസിംഹം, പ്രത്യംഗിരാ, വനദുര്‍ഗ്ഗാ, കാളി, രക്തേശ്വരി, രക്തചാമുണ്ഡി, ബഹളാമുഖി, ഹനുമാന്‍, ശനി, നാഗങ്ങള്‍ ഇവരുടെ ഉപാസനയ്ക്കാണ് അമാവാസി ഏറെ നല്ലത്.

എല്ലാ മാസത്തെയും അമാവാസി വ്രതം പിതൃപ്രീതിക്ക് ഉത്തമമാണ്. 2024 ജൂലായ് 5 വെള്ളിയാഴ്ചയാണ്
മിഥുനമാസത്തിലെ അമാവാസി. വെള്ളിയാഴ്ചയും അമാവാസിയും ഒന്നിച്ചു വരുന്നതാണ് ഇത്തവണത്തെ
കറുത്തവാവിൻ്റെ പ്രത്യേകത. അതിനാൽ ഈ ദിനത്തിലെ ഉഗ്രമൂർത്തി ഉപാസനകൾക്ക് അതിവേഗമുള്ള ഫലസിദ്ധി ഉറപ്പാണ്.

ഓരോ മാസത്തിലെയും അമാവാസി അഥവാ കറുത്തവാവിലെ ശ്രാദ്ധത്തിനും വ്രതതിനും ഓരോ ഫലം പറയുന്നുണ്ട്. ഇത് പ്രകാരം മിഥുന മാസ അമാവാസി ഭാഗ്യാഭിവൃദ്ധി നൽകും. സന്ധ്യയ്ക്കു മുൻപ് മൂന്നേമുക്കാൽ നാഴിക പ്രഥമയുള്ള ദിവസത്തെ സ്ഥാലീപാകം എന്നു പറയുന്നു. ഇങ്ങനെ സ്ഥാലീഭാഗം വരുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസമാണ് അമാവാസി വ്രതം ആചരിക്കേണ്ടത്.

പെട്ടെന്ന് അഭീഷ്ട സിദ്ധി നേടാൻ അമാവാസി ദിവസം ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യൈ നമഃ എന്ന മന്ത്രം ജപിക്കുന്നത് ഏറ്റവും നല്ലതാണ്. പൗർണ്ണമിയുടെ പിറ്റേന്ന് തുടങ്ങി കറുത്തവാവ് വരെ നിത്യവും ഈ മന്ത്രം 108 തവണ വീതം ജപിക്കുകയും ഇങ്ങനെ 5 മാസം കൃത്യമായി തുടരുകയും ചെയ്താല്‍ കാര്യസിദ്ധി ഉറപ്പാണ്.

മനോധൈര്യത്തിനും ഭയം, ആശങ്ക, ഉത്കണ്ഠ എന്നിവ മാറുന്നതിനും ഓം അഘോര മൂര്‍ത്തയേ നമഃ എന്ന മന്ത്രം 336 വീതം മൂന്നുമാസം കറുത്തപക്ഷത്തിലെ എല്ലാ ദിവസവും 2 നേരം ചൊല്ലുക. അത്ഭുത ശക്തിയുള്ളതാണ് ഈ മന്ത്രം. രോഗദുരിത ശാന്തിക്ക് ഓം ജുസഃ സ്വാഹാ എന്ന മന്ത്രം കറുത്തപക്ഷത്തിലെ 5 മാസം 2 നേരവും 108 വീതം ജപിക്കുക. നല്ല മാറ്റം ഉണ്ടാകും. ഓം പിതൃഭ്യോ നമഃ എന്ന മന്ത്രം പിതൃപ്രീതിക്ക് കറുത്ത പക്ഷത്തിൽ എന്നും 108 വീതം ചൊല്ലാം. നിത്യവും ജപിക്കാൻ പറ്റാത്തവര്‍ക്ക് അമാവാസി നാളില്‍ മാത്രമായും ചെയ്യാം. പിതൃപ്രാര്‍ത്ഥന നടത്താൻ നിലവിളക്ക് തെളിച്ച് വയ്ക്കണമെന്നില്ല.

ഭദ്രകാളിപ്പത്ത് എന്ന വിശിഷ്ടമായ ഭദ്രകാളി സ്തുതി അമാവാസി ദിവസം ഒരു തവണയെങ്കിലും ജപിക്കുന്നത് /
കേൾക്കുന്നത് ഭയം, സാമ്പത്തിക വിഷമങ്ങൾ, കുടുംബ പ്രശ്നങ്ങൾ, ആശങ്കകൾ, രോഗങ്ങൾ, ദുരിതങ്ങൾ
ഇവയിൽ നിന്നും ഭക്തരെ രക്ഷിക്കും. ഭദ്രകാളിപ്പത്ത് ക്ഷേത്രത്തിലിരുന്ന് ജപിച്ചാൽ വേഗം ഫലസിദ്ധി ലഭിക്കുമെന്നാന്ന് ആചാര്യന്മാർ വിധിച്ചിട്ടുള്ളത്. നിത്യ ജപത്തിനും ഇത് ഉത്തമമാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഭദ്രകാളിപ്പത്ത് കേൾക്കാം:

Story Summary: Every month, the Amavasya day is considered auspicious for the worship of forefathers and this day is considered more beneficial to get quick results from Ugra Moorthies like Agora Shiva, Bhadrakali, Narasimha Swamy, Raktha Chamundi, Hanuman Swamy etc.

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version