Friday, 21 Feb 2025

ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 5ന് കാപ്പുകെട്ടി തുടങ്ങും

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com)

ജ്യോതിഷി പ്രഭാസീന സി പി
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് കുംഭത്തിലെ കാർത്തിക നാളിൽ, 2025 മാര്‍ച്ച് 5 ന് തുടക്കമാകും. അന്ന് രാവിലെ 10 ന് തോറ്റം പാട്ടിന്റെ അകമ്പടിയിൽ കൊടുങ്ങല്ലൂരമ്മയെ കാപ്പ് കെട്ടി കുടിയിരുത്തുമ്പോൾ പത്തു ദിവസത്തെ ഉത്സവത്തിന് നാന്ദി കുറിക്കും.
കുത്തിയോട്ട വ്രതം 7 ന് ആരംഭിക്കും. ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13 നാണ്. അന്ന് രാവിലെ 10:15 ന് പണ്ടാര അടുപ്പിലേക്ക് അഗ്‌നിപകരും. ഉച്ചയ്ക്ക്
1:15 ന് പൊങ്കാല നിവേദ്യം നടക്കും. 14 ന് അർദ്ധരാത്രി കുരുതി തര്‍പ്പണത്തോടെ ഉത്സവാഘോഷങ്ങള്‍ക്ക് സമാപനമാകും.
അനന്തപുരിയുടെ ഉത്സവം
തിരുവനന്തപുരം നഗരത്തിന്റെ ഉത്സവമാണ് ആറ്റുകാല്‍ പൊങ്കാലയെങ്കിലും കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നും വിശിഷ്യാ തെക്കൻ ജില്ലകളിൽ നിന്നും തമിഴ് നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നടക്കം ധാരാളം ദേവി ഭക്തരും ശക്തി ഉപാസകരും ഇതിൽ പങ്കെടുക്കാറുണ്ട്. പത്തു ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ ഏറ്റവും പ്രധാനം പൂരം നാളും പൗർണമിയും ഒത്തുചേരുന്ന
ദിവസത്തെ ലക്ഷക്കണക്കിന് സ്ത്രീകളുടെ സമർപ്പണമായ പൊങ്കാലയാണ്. പൊങ്കാലയ്ക്കായി ഭഗവതി തന്റെ മൂല സ്ഥാനമായ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്ന് ആറ്റുകാൽ എത്തും. പത്താം നാൾ കാപ്പിഴിക്കുമ്പോൾ തിരിച്ചു പോകും എന്നാണ് വിശ്വാസം‌. ആറ്റുകാലമ്മയ്ക്ക് പെങ്കാലയിട്ട് പ്രാർത്ഥിച്ചാൽ ആഗ്രഹിക്കുന്ന ഏതൊരു ന്യായമായ കാര്യവും നടക്കുമെന്നും, ആപത്തുകളിൽ ആറ്റുകാലമ്മ തുണയാകുമെന്നും, ഒടുവിൽ ഭഗവതിയുടെ സന്നിധിയിൽ മോക്ഷം പ്രാപിക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു.

കലാപരിപാടികൾ നമിതാ പ്രമോദ്
മാർച്ച് 5 ന് ഉദ്ഘാടനം ചെയ്യും
മാർച്ച് 5 ന് വൈകിട്ട് 6 മണിക്ക് ഉത്സവ ഭാഗമായ കലാപരിപാടികൾ ചലച്ചിത്രതാരം നമിതാ പ്രമോദ് ഉദ്ഘാടനം ചെയ്യും. അംബ, അംബിക, അംബാലിക വേദികളിലായാണ് കലാപരിപാടികൾ നടക്കുന്നത്. രാവിലെ 5 മുതൽ മൂന്ന് വേദികളുമുണരും. മാർച്ച് 5 ന് രാത്രിയിലെ കലാപരിപാടികളിൽ മുഖ്യം പൊന്നിയൻ സെൽവം ഫെയിം മാളവികാ സുന്ദറും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും സൂര്യ സ്റ്റേജിൻ്റെ അഗ്നി 3 മെഗാ ഷോയുമാണ്. മാർച്ച് 6 ന് രാത്രി 10ന് അംബയിൽ ചലച്ചിത്രതാരം ജയരാജ് വാര്യരും പിന്നണിഗായകൻ കല്ലറ ഗോപനും നയിക്കുന്ന മധുരസംഗീത രാത്രി ഉണ്ടാകും. 7ന് വൈകിട്ട് 6.30ന് എ.ഡി.ജി.പി ശ്രീജിത്ത് നയിക്കുന്ന സംഗീതസന്ധ്യ നടക്കും. മാർച്ച് 7 ന് രാത്രി 10 ന് ഡോ. മനോയുടെ ഇസൈ മഴൈ അരങ്ങേറും.

ജയറാമിന്റെ നേതൃത്വത്തിൽ
മാർച്ച് 9 ന് പഞ്ചാരി മേളം
അഞ്ചാം ഉത്സവദിനമായ മാർച്ച് 9 ന് നടൻ ജയറാമിന്റെ നേതൃത്വത്തിൽ പഞ്ചാരി മേളം ക്ഷേത്രനടയിൽ നടക്കും. 101ൽ പരം വാദ്യകലാകാരന്മാർ ഇതിൽ അണിനിരക്കും. ചോറ്റാനിക്കര സത്യൻ നാരായണമാരാരാണ് വാദ്യസംയോജനം. അന്ന് രാത്രി 10 മണിക്ക് പിന്നണി ഗായകൻ ഹരിശങ്കർ നയിക്കന്ന മെഗാ ബാൻഡുണ്ടാകും. മാർച്ച് 10ന് രാത്രി 10ന് അതുൽ നറുകര നയിക്കുന്ന നാടൻപാട്ടുകൾ, മാർച്ച് 11ന് നടിമാരായ പദ്മപ്രിയ, മിയ, പ്രിയങ്കാനായർ എന്നിവർ നയിക്കുന്ന താളംമേള മെഗാഷോ തുടങ്ങിയവ ഉണ്ടാകും.

പൊങ്കാല ചിട്ടകൾ വീഡിയോ
ആറ്റുകാൽ പൊങ്കാലയിടുന്നവർ പാലിക്കേണ്ട ചിട്ടകളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും കഴിഞ്ഞ വർഷത്തെ മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി വിശദീകരിക്കുന്ന വീഡിയോ കാണാം:

ജ്യോതിഷി പ്രഭാസീന സി പി
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email : prabhaseenacp@gmail.com)

Story Summary: Attukal Pongala festival 2025

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version