ഇന്ന് രാപകൽ ബില്വാഷ്ടകം ജപിക്കൂ, പാപങ്ങൾ നശിച്ച് കാമനകൾ സഫലമാകും
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )
മംഗള ഗൗരി
ശിവപൂജയ്ക്ക് അത്യുത്തമമാണ് കൂവള ദളം.
ബില്വപത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. ശിവദ്രുമം, ശിവമല്ലി, വില്വം എന്നീ പേരുകളിലും അറിയപ്പെടുന്ന കൂവളദളം മുരുകനും ദേവിക്കും വിഷ്ണുവിനും പ്രിയപ്പെട്ടത് തന്നെ. വില്വപത്രം കൊണ്ട് ശിവ ഭഗവാന് ലക്ഷാർച്ചനയും കോടി അർച്ചനയും ചെയ്താൽ അനുഗ്രഹം സുനിശ്ചിതം. കൂവളമുള്ള വീട്ടിൽ ധനസമൃദ്ധി കളിയാടും. കാരണം കൂവളം ലക്ഷ്മി ദേവിയുടെ വാസസ്ഥലമായി പരിഗണിക്കപ്പെടുന്നു. ഒരു കൂവളത്തില ശിവന് സമർപ്പിച്ചാൽ പോലും സർവ്വ പാപങ്ങളിൽ നിന്നും വിമുക്തി നേടാമത്രേ. കൂവളമരം നട്ടുവളർത്തിയാൽ അശ്വമേധ യാഗഫലം ലഭിക്കും. കൂടാതെ സർവ്വതീർത്ഥ സ്നാനപുണ്യം, അന്നദാന, ഗോദാന പുണ്യം ഇവയും ഫലമാണ്. കാരണം പരമശിവനാണത്രേ കൂവളം സൃഷ്ടിച്ചത്. ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി എന്നീ ത്രിസിദ്ധികളുടെ മാതൃകയായാണ് ഭഗവാൻ ഈ സൃഷ്ടി നടത്തിയത്. പ്രളയകാലത്ത് പ്രപഞ്ചം നശിക്കുമെന്നറിഞ്ഞ വേദങ്ങൾ ശിവാജ്ഞ പ്രകാരം വില്വവൃക്ഷങ്ങളായി ഭൂമിയിൽ ആവിർഭവിച്ചു എന്നാണ് ഐതിഹ്യം. വേദങ്ങൾ ഈ മരങ്ങളുടെ രൂപത്തിൽ ഇന്നും തപസ് അനുഷ്ഠിക്കുകയാണെന്നാണ് വിശ്വാസം.
കൂവളമരത്തിൻ്റെ ഇലകൾ എല്ലാ സമയത്തും പറിക്കാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. അമാവാസി, പൗർണ്ണമി, ചതുർത്ഥി, അഷ്ടമി, നവമി ദിനങ്ങളിൽ കൂവളത്തില പറിക്കരുത്. കൂവളത്തില പറിക്കുമ്പോൾ ബില്വാഷ്ടകം ജപിക്കുന്നത് ശ്രേയസ്കരമാണ്. ഭഗവാന്റെ അനുഗ്രഹത്തിന് ബില്വാഷ്ടകം ജപം അത്യുത്തമമാണ്. പ്രത്യേകിച്ച് അമൃതക്കാറ്റ് വീശുന്ന , സർവം ശിവമയമായ, പ്രപഞ്ചം മുഴുവൻ ശിവചൈതന്യം പരക്കുന്ന ഈ മഹാ ശിവരാത്രി നാളിൽ രാപകൽ ബില്വാഷ്ടകം ജപിച്ചാൽ എല്ലാ പാപങ്ങളും അവസാനിക്കും; സർവ കാമനകളും സഫലമാകും; ഒടുവിൽ അനായാസം ശിവ ലോകപ്രാപ്തി ലഭിക്കും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ബില്വാഷ്ടകം കേൾക്കാം :
Story Summary: Bilvashtakam, The Sacred Shiva Stuti : Every wish will be fulfilled
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved