Wednesday, 4 Dec 2024

നാഗവിഗ്രഹം, നരസിംഹ ചിത്രം, കൃഷ്ണ വിഗ്രഹം, പൂജാമുറിയിൽ വയ്ക്കാമോ?

മംഗള ഗൗരി
നാഗവിഗ്രഹം, ഓടക്കുഴലൂതുന്ന ശ്രീകൃഷ്ണ വിഗ്രഹം, നരസിംഹമൂർത്തിയുടെ ചിത്രം തുടങ്ങിയ വീട്ടിലെ
പൂജാമുറിയിൽ വയ്ക്കരുത് എന്ന് ചിലർ പറയാറുണ്ട്.
ഈ പറയുന്നതിൽ എന്തെങ്കിലും വാസ്തവമുണ്ടോ?
പൂജാമുറിയിൽ ഗണപതിയുടെയും മഹാദേവന്റെയും
മഹാ വിഷ്ണുവിന്റെയും ശ്രീ പാർവതിയുടെയും മുരുക സുബ്രഹ്മണ്യന്റെയും ശ്രീകൃഷ്ണന്റെയും അയ്യപ്പന്റെയും നരസിംഹമൂർത്തിയുടെയുമെല്ലാം ചിത്രങ്ങൾ വച്ച് ആരാധിക്കാം. അത് എന്തുകൊണ്ടും വളരെ നല്ലതാണ്. എന്നാൽ പൂജാമുറിയിൽ ഒരിക്കലും നാഗവിഗ്രഹമോ നാഗദൈവങ്ങളുടെ ചിത്രമോ വച്ച് ആരാധിക്കാൻ പാടില്ല. മേൽപ്പറഞ്ഞ മറ്റുള്ള മൂർത്തികളുടെ വിഗ്രഹം കല്ലിൽ തീർത്തതാണെങ്കിൽ അതിന് എട്ട് ഇഞ്ചിൽ കൂടുതൽ ഉയരമുണ്ടെങ്കിൽ പൂജാ മുറിയിൽ വച്ച് പൂജിക്കരുത്.

ഓടക്കുഴൽ ഊതുന്ന കൃഷ്ണന്റെ പ്‌ളാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച വിഗ്രഹം വീട്ടിനകത്ത് വയ്ക്കാൻ പാടില്ലെന്ന് പറയുന്നതിന് ഒരു അടിസ്ഥാനവുമില്ല. വാസ്തവത്തിൽ ഓടക്കുഴൽ ഇല്ലാത്ത കൃഷ്ണൻ പരിപൂർണ്ണനല്ല. ഓടക്കുഴലുള്ള കൃഷ്ണൻ സമ്പത്ത് മുഴുവൻ ഊതിയകറ്റും എന്നത് അന്ധവിശ്വാസമാണ്. ഓടക്കുഴൽ ഉള്ള കൃഷ്ണനെ വച്ച് ആരാധിച്ചാൽ
സർവ്വ ഐശ്വര്യവും ഉണ്ടാകുമെന്നതിൽ തർക്കമില്ല.

അതുപോലെ ശയന മുറിയിൽ കണ്ണാടി വയ്ക്കുമ്പോൾ
തലഭാഗത്തും പാദത്തിന്റെ ഭാഗത്തും നമ്മുടെ പ്രതിബിബം തെളിയും വിധം കണ്ണാടി വയ്ക്കാൻ പാടില്ല. ബെഡ്‌റൂമിന്റെ വശത്ത് കണ്ണാടി വരുന്നതിൽ ഒരു കുഴപ്പവുമില്ല.

Story summary: Can We Worship Naga Idols, Sri Krishna idols with flute in hands and Narasimha Swamy pictures at Home

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version