Sunday, 13 Apr 2025

ചിത്രാപൗർണ്ണമിക്ക് ഹനുമാൻ സ്വാമിയെ ഭജിച്ചാൽ  അതിവേഗം അഭീഷ്ടസിദ്ധി

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )

പി എം ബിനുകുമാർ
ശ്രീരാമജയം എന്ന ഒറ്റ സ്തുതി കൊണ്ട് പ്രീതനാകുന്ന ശ്രീഹനുമാൻ സ്വാമിയെ കാര്യസിദ്ധിക്ക് ഭജിക്കാൻ ഏറ്റവും ഉത്തമമായ ദിവസമാണ് ഭഗവാൻ്റെ അവതാര
ദിവസമായ ചിത്രാപൗർണ്ണമി. ചിത്തിര നാളിൽ പൗർണ്ണമി വരുന്ന മീനം/ മേടമാസത്തിലെ വെളുത്തവാവാണ് ചിത്രാപൗർണ്ണമിയായി ആചരിക്കുന്നത്. ഈ ദിവസം ആഞ്ജനേയ സ്വാമിയോട് സങ്കടം പറഞ്ഞ് പ്രാർത്ഥിച്ചാൽ തീർച്ചയായും അഭീഷ്ടസിദ്ധി ലഭിക്കും. 2025 ഏപ്രില്‍ 12 ശനിയാഴ്ചഴ്ചയാണ് ചിത്രാപൗർണ്ണമി. പൊതുവേ ഹനുമാൻ സ്വാമിക്ക് ഏറെ വിശേഷപ്പെട്ട ശനിയാഴ്ച ചിത്രാപൗർണ്ണമി കൂടി വരുന്നതിനാൽ ഇത്തവണത്തെ
ഹനുമദ് ജയന്തി ഏറെ വിശേഷമാണ്.

അചഞ്ചലമായ ഭക്തിയുടെയും വിശ്വാസത്തിന്റെയും കരുത്തിന്റെയും ബുദ്ധിയുടെയും പ്രതീകമായ ഹനുമാൻ സ്വാമിയുടെ അലങ്കാരവും ആയുധവും തിന്മയെ നിഗ്രഹിക്കുന്ന ഗദയാണ്. അസാദ്ധ്യമായ കാര്യങ്ങൾ വരെ ചിരഞ്ജീവിയായ ഹനുമാൻ സ്വാമിയുടെ അനുഗ്രഹത്താൽ സാദ്ധ്യമാകുന്നത് ഭക്തരുടെ അനുഭവമാണ്. ഹനുമാൻ സ്വാമിയെ ഭജിച്ചാൽ എല്ലാഐശ്വര്യവും നേടാൻ കഴിയും.

വായുവേഗത്തിൽ അഭീഷ്ട സിദ്ധി നേടാനുതകുന്ന അതിശക്തമായ ചില ഹനുമദ് മന്ത്രങ്ങളുണ്ട് . ഇതിൽ രണ്ടു മന്ത്രങ്ങൾ ജയന്തി ദിവസം അല്ലെങ്കിൽ ഒരു വ്യാഴാഴ്ച തുടങ്ങി നിത്യവും 36 തവണ വീതം ജപിച്ചാൽ അതിവേഗം ആഗ്രഹങ്ങൾ സാധിക്കും.
1
ത്വമസ്മിൻ കാര്യ നിര്യോഗേ
പ്രമാണം ഹരിസത്തമ
ഹനുമാൻ യത്നമാസ്ഥായ
ദുഖക്ഷയ കരോ ഭവ:

2
അസാദ്ധ്യ സാധക സ്വാമി
അസാദ്ധ്യം തവ കിം വദ
രാമദൂത കൃപാ സിന്ധോ
മദ്കാര്യം സാധയ പ്രഭോ

കേരളത്തിലും തമിഴ്നാട്ടിലുമാണ് മുഖ്യമായും ഹനുമദ് ജയന്തി ധനുമാസത്തിലാണ്. എങ്കിലും ചിത്രാപൗർണ്ണമി ദിവസത്തെ ആചരണത്തിന് ഒരു കുറവും വരുത്താറില്ല. കേരളത്തിൽ ആലത്തിയൂർ, കവിയൂർ ശിവക്ഷേത്രം, തിരുവനന്തപുരം പാളയം ഒടിസി ഹനുമാൻ ക്ഷേത്രം, കണ്ണൂർ മക്രേരി ക്ഷേത്രം തമിഴ്നാട്ടിൽ നാഗനല്ലൂർ, നാമക്കൽ, ശുചീന്ദ്രം, തൃക്കാവിയൂർ തുടങ്ങിയവയാണ് പ്രധാന ഹനുമദ് സന്നിധികൾ. ആലത്തിയൂർ ഹനുമാൻ ക്ഷേത്രം മലപ്പുറത്ത് തിരൂരിനടുത്താണ്. ശ്രീരാമനാണ് മുഖ്യപ്രതിഷ്ഠയെങ്കിലും ഹനുമാനാണ് ഏറെ പ്രാധാന്യം. ആലത്തിയൂർ പെരുംതൃക്കോവിൽ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. കണ്ണൂരില്‍ നിന്നും18 കിലോമീറ്ററുണ്ട് മക്രേരി ഹനുമാന്‍ സ്വാമി ക്ഷേത്രത്തിലേക്ക്. സുബ്രഹ്മണ്യനാണ് ഇവിടെ പ്രധാന പ്രതിഷ്ഠയെങ്കിലും പ്രത്യേകം പ്രതിഷ്ഠ ഇല്ലാത്ത ഹനുമാന്റെ സാന്നിധ്യം അതിശക്തമാണ്. തിരുവല്ലക്ക് സമീപം കവിയൂരില്‍ ശിവക്ഷേത്രം ആണെങ്കിലും പ്രസിദ്ധി ഹനുമാന്‍ സ്വാമിക്കാണ്. അരയടിയുള്ള മനോഹരമായ പഞ്ചലോഹ വിഗ്രഹമാണ് ഇവിടെ ഹനുമാൻ. ശുചീന്ദ്രം ക്ഷേത്രത്തിൽ ഉള്ളത് എറ്റവും വലിയ ഹനുമദ് വിഗ്രഹമാണ്. പതിനെട്ട് അടി ഉയരത്തില്‍ സമുദ്രത്തിലേക്ക് ചാടാന്‍ തുനിയുന്ന രൂപമാണ് ഇവിടെയുള്ളത്. ഹനുമാൻ സ്വാമിക്ക് പ്രത്യേകം ക്ഷേത്രം ഇല്ലാത്ത സ്ഥലങ്ങളിലെ മിക്ക ക്ഷേത്രങ്ങളിലും ഉപദേവനായി ഭഗവാന് സ്ഥാനമുണ്ടാകും.

ഹനുമദ് ജയന്തി ദിവസം ശ്രീ ഹനുമത് സ്‌തോത്രം
ജപിക്കുന്നത് അല്ലെങ്കിൽ കേൾക്കുന്നത് ഭഗവാൻ്റെ കൃപാ കടാക്ഷം നേടാൻ ശ്രേഷ്ഠമാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശ്രീ ഹനുമത് സ്‌തോത്രം കേൾക്കാം:


ശ്രീ ഹനുമത് സ്‌തോത്രം വരികൾ
അതുലിത ബലധാമം
ഹേമശൈലാഭ ദേഹം
ധനുജവനകൃശാനം
ജ്ഞാനിനാമഗ്രഗണ്യം
സകലഗുണ നിധാനം
വാനരാണാമധീശം
രഘുപതി പ്രിയഭക്തം
വാതജാതം നമാമി

ഗോഷ്പദീകൃത വാരശീം
ദശകീകൃതരാക്ഷസം
രാമായണ മഹാമാലാരത്‌നം
വന്ദേനിലാത്മജം

അഞ്ജനാനന്ദനം വീരം
ജാനകീ ശോകനാശനം
കപീശമക്ഷഹന്താരം
വന്ദേ ലങ്ക ഭയങ്കരം
ഉല്ലംഘ്യ സിന്ധോഃ സലിലം സലിലം
യഃ ശോകവഹ്നീം ജനകാത്മജായാഃ
ആദായ തേ നൈവ ദദാഹലങ്കാം
നമാമി തം പ്രാഞ്ജലിരാഞ്ജനേയം

ആഞ്ജനേയ മതി പാടലാലനം
കാഞ്ചനാദ്രി കമനീയ വിഗ്രഹം
പാരിജാത തരു മൂല വാസിനം
ഭാവയാമി പവമാനനന്ദനം

യത്ര യത്ര രഘുനാഥ കീർത്തനം
തത്ര യത്ര കൃതമസ്തകാഞ്ജലിം
ബാഷ്പവാരി പരിപൂർണ്ണലോചനം
മാരുതിം നമതരാക്ഷരാസന്തകം

മനോജവം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശിരസാനമാമി

ശത്രുച്ഛേദൈക മന്ത്രം
സകലമുപനിഷത്
വാക്യസംപൂജ്യമന്ത്രം
സംസാരോത്തരമന്ത്രം
സമുചിത സമയേ
സംഗനിർയ്യാണമന്ത്രം

സർവൈശ്വര്യൈക മന്ത്രം
വ്യസനഭൂജഗ
സന്തുഷ്ട സന്ത്രാണ മന്ത്രം
ജിഹ്വേ ശ്രീരാമ മന്ത്രം ജപ
ജപ സതതം
ജന്മ സാഫല്യ മന്ത്രം

പി എം ബിനുകുമാർ,
+91 9447694053

Story Summary: Chitra Powrnami the full moon day of month chitra is celebrated as Hanumad Jayanti, the birthday of Lord Hanuman mostly in north India. On this day, the devotees keep fast and make offering to Anjaneyar. At some places, Hanuman Jaynti is celebrated on the fourteenth day, of the dark fortnight, that is Moolam Nakshatra in the Hindu month Margazhi

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version