ശിവശങ്കര പൂജ നടത്തിയാൽ ദാരിദ്ര്യം അകലും; സമ്പത്ത് വന്നുകയറും
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com)
ദുരിത ദുഃഖങ്ങളും കടങ്ങളും മാറാൻ എന്താണ് വഴി എന്നന്വേഷിച്ച് അലയുന്ന ധാരാളം ആളുകളുണ്ട്. കഠിനാദ്ധ്വാനം ചെയ്തിട്ടും ഒരു ഫലവുമില്ല; പൂജയും വഴിപാടുകളും രക്ഷകളുമൊന്നും മനോവൃഥ മാറ്റാൻ പര്യാപ്തമാകുന്നില്ല. ഇനി എന്താണ് പോംവഴി എന്ന ചോദ്യത്തിന് ഒരേയൊരുത്തരം മാത്രം: ശിവപൂജ.
ഇച്ഛാശക്തി, ക്രിയാശക്തി സ്വരൂപിണിയുമൊത്ത് സഗുണിഭാവം ആഗ്രഹിക്കുന്ന സാക്ഷാൽ സത്താമാത്രമായ നിരാകാരബ്രഹ്മം അഥവാ ശ്രീ പരമേശ്വരപൂജ. മഹാബാഹുസഹസ്രവും വേദാന്ത വേദ്യനും കപാലമായ വിഭൂഷിതശരീരനുമായ കൃപാണപാണി – സാക്ഷാൽ ശിവശങ്കര പൂജ നടത്തിയാൽ കടങ്ങൾ അകലും; സമ്പത്ത് വന്നുകയറും ശിവപൂജയാൽ സർവ്വദേവതകളും സംപ്രീതരാകും. ധനാഗമ മാർഗ്ഗങ്ങൾ തുറക്കും. ധനധാന്യാധൃക്ഷനായ ശിവന്റെ പ്രസാദം സമൃദ്ധി സമ്മാനിക്കും. ദാരിദ്ര്യത്തെ ഭസ്മികരിക്കുന്നതാണ് വസിഷ്ഠ മുനി രചിച്ച ദാരിദ്ര്യദു:ഖ ദഹന ശിവ സ്തോത്രം. ദാരിദ്ര്യദു:ഖമുള്ളവർ ഈ സ്തോത്രം ദിവസവും ത്രിസന്ധ്യയ്ക്ക് ഭക്തിപൂർവ്വം ചൊല്ലിയാൽ ദാരിദ്ര്യദു:ഖം മാറും. സർവ്വരോഗങ്ങളും ശമിക്കും പുത്രപൗത്രാദികൾ വർദ്ധിക്കും. ദാരിദ്ര്യദുഃഖ ദഹന ശിവ സ്തോത്രം കൊണ്ട് ശിവഭഗവാനെ
ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നവർക്ക് യാതൊരു വിധ ദാരിദ്ര്യ ദുഖങ്ങളും ഉണ്ടാകുന്നതല്ല. ദാരിദ്ര്യം എന്നാൽ കേവലം ധന വൈഷമ്യം മാത്രമല്ല. ധനത്തിൽ സമ്പന്നനായവൻ മനോസുഖത്തിൽ ദരിദ്രനായിരിക്കാം. ആരോഗ്യപരമായി ദരിദ്രനായിരിക്കാം. പുത്ര പൗത്ര സൗഖ്യവും രോഗനിവാരണവും സാമ്പത്തിക അഭിവൃദ്ധിയും ഈ സ്തോത്രം ജപിക്കുന്നവർക്ക് ലഭിക്കും എന്ന് ഫലശ്രുതിയിൽ വസിഷ്ഠ മഹർഷി തന്നെ വ്യക്തമാക്കുന്നു. ഭഗവാൻ ശിവന്റെ കാരുണ്യമുണ്ടെങ്കിൽ ജീവിതത്തിൽ എല്ലാ പ്രശ്നങ്ങൾക്കും നിവൃത്തി ഉണ്ടാകും. ശിവരാത്രി ദിനം ശിവ ഭജനത്തിന് ഏറ്റവും അനുയോജ്യമായ ദിവസമാകയാൽ ഇന്നേ ദിവസം ഈ സ്തോത്രം ജപിക്കുന്നതിനു സവിശേഷ പ്രാധാന്യമുണ്ട്.
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ദാരിദ്ര്യ
ദുഃഖ ദഹന ശിവസ്തോത്രം കേൾക്കാം :
ദാരിദ്ര്യ ദുഃഖദഹന ശിവ സ്തോത്രം
വിശ്വേശ്വരായ നരകാർണ്ണവതാരണായ
കർണ്ണാമൃതായ ശശിശേഖര ധാരണായ
കർപ്പൂരകാന്തിധവളായ ജടാധരായ
ദാരിദ്ര്യ ദുഃഖദഹനായ നമഃ ശിവായ
ഗൗരിപ്രിയായ രജനീശകലാധരായ
കാലാന്തകായ ഭുജഗാധിപ കങ്കണായ
ഗംഗാധരായ ഗജരാജവിമർദ്ദനായ
ദാരിദ്ര്യ ദുഃഖദഹനായ നമഃ ശിവായ
ഭക്തപ്രിയായ ഭവരോഗഭയാപഹായ
ഉഗ്രായ, ദു:ഖഭവസാഗരതാരണായ
ജ്യോതിർമ്മയായ ഗുണനാമ സുകൃത്യകായ
ദാരിദ്ര്യ ദുഃഖദഹനായ നമഃ ശിവായ
ചർമ്മാംബരായ ശവഭസ്മവിലോപനായ
ഫലേക്ഷണായ ഫണികുണ്ഡലമണ്ഡിതായ
മഞ്ജീരപാദയുഗളായ, ജടാധരായ
ദാരിദ്ര്യ ദുഃഖദഹനായ നമഃ ശിവായ
പഞ്ചാനനായ ഫണിരാജവിഭൂഷണായ
ഹേമാംശുകായ, ഭുവനത്രയമണ്ഡിതായ
ആനന്ദഭൂമിവരദായ, തമോമയായ
ദാരിദ്ര്യ ദുഃഖദഹനായ നമഃ ശിവായ
ഭാനുപ്രിയായ ഭവസാഗരതാരണായ
കാലാന്തകായ കമലാസനപൂജിതായ
നേത്രത്രയായ, ശുഭലക്ഷണലക്ഷിതായ
ദാരിദ്ര്യ ദുഃഖദഹനായ നമഃ ശിവായ
രാമപ്രിയായ രഘുനാഥവരപ്രദായ
നാമപ്രിയായ നരകാർണ്ണവതാരണായ
പുണ്യേഷു പുണ്യഭരിതായ സുരാർച്ചിതായ
ദാരിദ്ര്യ ദുഃഖദഹനായ നമഃ ശിവായ
മുക്തേശ്വരായ ഫലദായ ഗണേശ്വരായ
ഗീതപ്രിയായ വൃഷഭേശ്വര വാഹനായ
മാതംഗചർമ്മവസനായ മഹേശ്വരായ
ദാരിദ്ര്യ ദുഃഖദഹനായ നമഃ ശിവായ
വസിഷ്‌ഠേ ന കൃതം സ്തോത്രം
സർവരോഗനിവാരണം
സർവ്വദാരിദ്ര്യ നാശനം
സർവ്വസമ്പത്കരം ശീഘ്രം
പുത്ര പൗത്രാദിവർദ്ധനം
ത്രിസന്ധ്യം യ: പഠേന്നിത്യം
സ ഹി സ്വർഗ്ഗമവാപ്നുയാത്
ഇതി ശ്രീവസിഷ്ഠവിരചിതം
ദാരിദ്ര്യദഹന ശിവസ്തോത്രം സമ്പൂർണം
Story Summary: Daridrya Dahana Shiva Stotram, A Keerthana to Lord Shiva For Removing All Types of Poverty
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved