Saturday, 5 Oct 2024

പൂജ വയ്പ്പ് ഒക്ടോബർ 10 വ്യാഴാഴ്ച; ആയുധ പൂജ 11 ന് സന്ധ്യയ്ക്ക്

മദ്ധ്യകേരളത്തിൽ ഈ വർഷം ഒക്ടോബർ മാസം 10-ാം തീയതി അതായത് വ്യാഴാഴ്ച പകൽ 12:32 മുതൽ 11-ാം തീയതി പകൽ 12.07 വരെയാണ് ദുർഗ്ഗാഷ്ടമി. അതിനാൽ 10-ാം തീയതി സന്ധ്യയ്ക്കാണ് പൂജ വയ്ക്കേണ്ടത്. സന്ധ്യയ്ക്ക് അഷ്ടമി തിഥിയുള്ള ദിവസമാണ് പൂജവയ്പിന് സ്വീകരിക്കുന്നത്.

2024 ഒക്ടോബർ 11-ാം തീയതി പകൽ 12:07 മുതൽ 12-ാം തീയതി പകൽ 10:58 വരെയാണ് മഹാനവമി. അതിനാൽ ആയുധങ്ങൾ പൂജ വയ്ക്കേണ്ടത് 11-ാം തീയതി സന്ധ്യയ്ക്കാണ്. 12-ാം തീയതി പകൽ 10.58 മുതലാണ് വിജയദശമി തുടങ്ങുന്നത് എങ്കിലും ഉദയ ത്തിന് വിജയദശമിയുള്ളത് 13-ാം തീയതി കാലത്ത് 09:09 വരെ ആകയാൽ പൂജ എടുക്കുന്നതിനും വിദ്യാരംഭം നടത്തുന്നതിനും 13-ാം തീയതി ഞായറാഴ്ച കാലത്ത് 09:09 വരെയുള്ള സമയമാണ് സ്വീകരിക്കേണ്ടത്. 13-ാം തീയതി കാലത്ത് 09:09 ശേഷം വിജയ ദശമി വിദ്യാരംഭത്തിന് അനുകൂലമല്ല.

വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Durgastami, Pooja Vayppu, Maha Navami, Ayudha Pooja and Vidyarambham Dates

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version