Friday, 22 Nov 2024

ജോലിക്കും മത്സരപരീക്ഷ ജയിക്കാനും ഉദ്യോഗക്കയറ്റത്തിനും ഇത് ചെയ്യൂ

മംഗളഗൗരി

ഭക്തിയിലും ആത്മസമർപ്പണത്തിലും കരുത്തിലും
ബുദ്ധിയിലും ഹനുമാൻ സ്വാമിയെ അതിശയിപ്പിക്കുന്ന ഒരു മൂർത്തിയെ പുരാണങ്ങളിൽ ഒരിടത്തും ആർക്കും
കണ്ടെത്താൻ കഴിയില്ല. ശ്രീരാമചന്ദ്രദേവന്റെ സഹായിയും സേവകനുമെല്ലാമായ ആഞ്ജനേയ സ്വാമി
ഭക്തിയുടെ ശ്രേഷ്ഠതയും ആത്മാർത്ഥതയുടെ
ഔന്നത്യവും കൊണ്ട് മാത്രം ചിരഞ്ജീവിയായിത്തീർന്ന
ദേവനാണ്. ഭക്തിപൂർവം ആശ്രയിക്കുന്നവരുടെ സകല
ദുരിതങ്ങളും അകറ്റുക മാത്രമല്ല അവരുടെ എല്ലാവിധ
അഭീഷ്ടങ്ങളും ഭഗവാൻ കരഗതമാക്കും. ഹനുമാൻ
സ്വാമിയെ ആരാധിച്ച് പ്രീതിപ്പെടുത്താൻ മന്ത്രങ്ങളും
സ്തുതികളും ധാരാളമുണ്ട്. ഇതിൽ ജോലി ലഭിക്കാനും തൊഴില്‍പരമായ ക്ലേശങ്ങൾ മാറാനും, മത്സരപരീക്ഷ, അഭിമുഖങ്ങള്‍, എന്നിവയിൽ വിജയം ഉറപ്പിക്കാനും സഹായിക്കുന്ന അത്ഭുത ഫലസിദ്ധിയുള്ള ഒരു ഹനുമദ് മന്ത്രത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഈ മന്ത്രം നിഷ്ഠകൾ പാലിച്ച് നിശ്ചിത കാലം ജപിച്ചാൽ ദീർഘകാലമായി ശ്രമിച്ചിട്ടും ജോലി ലഭിക്കാത്തവര്‍ക്ക് തീർച്ചയായും ജോലി കിട്ടും. തൊഴില്‍ സംബന്ധമായ ക്ലേശങ്ങൾ അകലും. തൊഴില്‍പരമായ ഉന്നമനത്തിനും ഉദ്യോഗക്കയറ്റത്തിനും ജോലിയിൽ മറ്റ് തരത്തിലുള്ള
തടസ്സങ്ങള്‍ ഒഴിയാനുമെല്ലാം ഈ മന്ത്രജപം നല്ലതാണ്.

മന്ത്രം
ഓം ശ്രീ വജ്രദേഹായ രാമഭക്തായ
വായുപുത്രായ നമോസ്തുതേ

എല്ലാ ദിവസവും രാവിലെ 11 തവണ വീതം ജപിക്കണം. ജപനിഷ്ഠകൾ ഹനുമദ് മന്ത്രങ്ങൾക്കെല്ലാം ഒരുപോലെ ആണ്. ഏതെങ്കിലും വ്യാഴാഴ്ച ജപം തുടങ്ങണം. കാരണം ഹനുമാൻ സ്വാമിയെ അതിവേഗം പ്രീതിപ്പെടുത്താൻ കഴിയുന്ന ദിവസമാണ് ഗുരു കടാക്ഷം കൂടിയുള്ള വ്യാഴം. മന്ത്രജപത്തിന്റെ വിജയം നമ്മുടെ ഹനുമദ് ഭക്തിയുടെ ദൃഢതയെയും ഏകാഗ്രതയെയും ആശ്രയിച്ചാണുള്ളത്.
ഹനുമാൻ സ്വാമിയുടെ മന്ത്രം ജപിക്കുന്ന ദിവസങ്ങളിൽ മത്സ്യമാംസാദികൾ ഒഴിവാക്കണം; ശാരീരിക ബന്ധം പാടില്ല. രാവിലെയും വൈകുന്നേരവും കുളിക്കണം.
ഒരു നേരം കുളിച്ച് ശുദ്ധമായ ശേഷം നല്ല വസ്ത്രങ്ങൾ ധരിച്ച് അടുത്തുള്ള ഏതെങ്കിലും ഹനുമാൻ ക്ഷേത്രത്തിൽ എത്തണം. ഹനുമാൻ ക്ഷേത്രമില്ലെങ്കിൽ ഹനുമാൻ ഉപദേവതയായുള്ള ക്ഷേത്രം തിരഞ്ഞെടുക്കാം. അവിടെ ഹനുമാൻ സ്വാമിയുടെ വിഗ്രഹത്തിന് മുന്നിൽ നിന്നോ ഇരുന്നോ കാര്യസിദ്ധി മന്ത്രം 108 തവണ എന്നും ജപിക്കണം; ഇത് 41 ദിവസം തുടരണം. ഈ ജപകാലത്ത് ഏതെങ്കിലും ഒരു വ്യാഴാഴ്ച ആഗ്രഹലബ്ധി അല്ലെങ്കിൽ കാര്യവിജയം നിങ്ങളെ തേടിയെത്തും. അഥവാ ആഗ്രഹം നടന്നില്ലെങ്കിൽ ക്ഷമയോടെ ജപം തുടരുക. തീർച്ചയായും വൈകാതെ ഫലം ലഭിക്കും. ഇതിനൊപ്പം ശനിയാഴ്ച ദിവസം സ്വന്തം വയസ്സിന് തുല്യമായ വെറ്റില മാലയാക്കി
ശ്രീരാമ ജപം എന്ന് നിരന്തരം ജപിച്ചുകൊണ്ട് ഹനുമാൻ സ്വാമിക്ക് സമർപ്പിക്കുക കൂടി ചെയ്താൽ അതിവേഗം ഫലസിദ്ധി ലഭിക്കും. തടസ്സങ്ങൾ അകറ്റി അതിവേഗം കാര്യസിദ്ധി സമ്മാനിക്കുന്ന ഒരു ഹനുമാൻ സ്തോത്രം കൂടി കേൾക്കാം. ആലാപനം, മണക്കാട് ഗോപൻ :

Story Summary: Powerful Sree Hanumad Mantra for Job and success in career

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version