Saturday, 19 Apr 2025

ജോലിയില്ലാതെ  അലയുന്നവർക്കും തൊഴിൽ  ദുരിതം നേരിടുന്നവർക്കും  അഭയം ഗോവർദ്ധന മന്ത്രം

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )

മംഗള ഗൗരി

തൊഴിൽ തടസ്സങ്ങൾ മാറുന്നതിനും ജീവിത വിജയത്തിന് പറ്റിയ തൊഴിൽ നേടിയെടുക്കുന്നതിനും ഉപകരിക്കുന്ന
അതി ശക്തമായ ഒന്നാണ് ഗോവർദ്ധന മന്ത്രം. മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവര്‍ക്കും മികച്ചൊരു ജോലി അന്വേഷിക്കുന്നവര്‍ക്കും വളരെ പ്രയോജനപ്രദമായ മന്ത്രമാണിതെന്ന് അനുഭവസ്ഥർ പറയുന്നു.

ജാതക ദോഷം, ദശാകാല ദോഷങ്ങൾ, അനിഷ്ട ഗ്രഹസ്ഥിതികൾ എന്നിവ നല്ലൊരു ജോലി കിട്ടുന്നതിനും, തൊഴിൽ സംബന്ധമായ തടസ്സങ്ങൾക്കും, ഉദ്യോഗത്തിലെ ഉയർച്ചയ്ക്കും ദുരിതങ്ങൾക്കും കാരണമായേക്കാം. ശ്രദ്ധയോടെയും ഉത്തരവാദിത്തത്തോടെയും
കാര്യക്ഷമതയോടെയും തൊഴിലിൽ ഏർപ്പെടുകയും കർമ്മരംഗത്ത് പെരുമാറ്റത്തിൽ കർശനമായ അച്ചടക്കം പാലിക്കാൻ കഴിയാതെ വരുകയും ചെയ്യാം. മുഖ്യമായും ജാതകവശാൽ സമയം നന്നല്ലാത്തപ്പോൾ സംഭവിക്കുന്ന ഇത്തരം ദോഷങ്ങൾ പരിഹരിക്കാനുള്ള മികച്ച പോംവഴി ഈശ്വരാധീനം വർദ്ധിപ്പിക്കുകയാണ്. അതിനുള്ള മാർഗ്ഗമാണ് നിത്യേനയുള്ള പ്രാർത്ഥനകളും വ്രതങ്ങളും ക്ഷേത്ര ദർശനവും വഴിപാടുകളും. ചിട്ടയായി ഇത്തരം കാര്യങ്ങൾ ചെയ്താൽ ദോഷകാഠിന്യം ഒരു പരിധിവരെ കുറയ്ക്കുൻ സാധിക്കും.

ഗോവർദ്ധന മന്ത്രം എന്നും രാവിലെ കുളിച്ച് ശുദ്ധമായി വിളക്ക് കത്തിച്ചു വച്ച് 108 തവണ ജപിക്കണം. സ്ത്രീകൾക്ക് മാസമുറ തുടങ്ങി ഏഴ് രാത്രി കുളിച്ച് എട്ടാം ദിവസം മുതൽ ഈ മന്ത്രം തുടർന്ന് ജപിക്കാം. പുലവാലായ്മകൾ ഉള്ളപ്പോഴും ഈ മന്ത്രം ജപിക്കരുത്. ജപസംഖ്യ 336, 1008 തുടങ്ങിയ തവണ വർദ്ധിപ്പിക്കാൻ കഴിഞ്ഞാൽ അതിവേഗം അഭീഷ്ട സിദ്ധി ഉണ്ടാകും. ദോഷങ്ങൾ കുറഞ്ഞവർക്ക് കുറച്ച് നാൾ ജപിക്കുമ്പോൾ തന്നെ ഫലസിദ്ധി ലഭിക്കും. എന്നാൽ മറ്റ് ചിലര്‍ക്ക് ജന്മ പാപങ്ങൾ ശമിച്ച് ഫലം കിട്ടാൻ കൂടുതൽ സമയം വേണ്ടി വരും. എന്നാൽ ഫലസിദ്ധി ലഭിച്ചാലുടൻ മന്ത്രജപം നിർത്തുകയും ചെയ്യരുത്. ഒരു വർഷമെങ്കിലും ഈ ജപം തുടരണം.

ഗോവര്‍ദ്ധന മന്ത്രം
ഓം ശ്രീം ക്ലീം കൃഷ്ണായ
ഗോവര്‍ദ്ധന രൂപായ
സര്‍വ്വ സൗഭാഗ്യം
കുരു കുരു സ്വാഹാ നമഃ

Story Summary: Govardhana Mantra Chanting for Good Job and Overcoming Career Related Problems

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version