Friday, 22 Nov 2024

ആപത്തും ദുഃഖദുരിതങ്ങളും അകറ്റിവിജയം നൽകും ആപദുദ്ധാരക ദുർഗ്ഗ

പി. ഹരികൃഷ്ണൻ
ദുരിതം നീക്കാന്‍ ദുര്‍ഗ്ഗാ ദേവിയെ ഭജിക്കണം. ഓം ഹ്രീം ദും ദുര്‍ഗ്ഗായൈ നമഃ എന്ന ദുര്‍ഗ്ഗാ ദേവിയുടെ മന്ത്രം നിത്യേന 8 പ്രാവശ്യം ജപിച്ചാല്‍ ദേവീകടാക്ഷം ഉണ്ടാകുകയും ദുഃഖങ്ങൾ അകലുകയും ചെയ്യും. കര്‍മ്മവിജയത്തിനും കര്‍മ്മലാഭത്തിനും ഗുണകരമാണ് ദുർഗ്ഗാദേവിയുടെ മന്ത്രങ്ങളും സ്തോത്രങ്ങളും. ഏറ്റവും ശാന്തമായും ഏറ്റവും രൗദ്രമായും സങ്കല്പിച്ച് വരുന്ന ദുര്‍ഗ്ഗാദേവി ക്ഷിപ്രപ്രസാദിനിയുമാണ്. ശ്രദ്ധയോടെ പ്രാര്‍ത്ഥിച്ചാല്‍ ദേവി പെട്ടെന്ന് ഫലം നല്കും. ഭക്തരെ കൂടെ നിന്ന് സദാ സമയവും രക്ഷിക്കുന്ന മഹാമായയെ ഭജിക്കാൻ ഏറ്റവും ഉത്തമമായ കീർത്തനമാണ് ആപദുദ്ധാരക ദുർഗ്ഗാ സ്തോത്രം. പ്രത്യേകിച്ച് കഠിനമായ സാമ്പത്തിക ദുരിതങ്ങൾ രോഗങ്ങൾ മാനസിക പ്രശ്നങ്ങൾ ഇവയിൽ നിന്നെല്ലാം ആശ്വാസവും രക്ഷയും ഈ സ്തോത്ര ജപം പ്രദാനം ചെയ്യും. ഇത് പതിവായി ജപിക്കുന്ന വീട്ടിൽ സമാധാനവും ഐശ്വര്യവും ലഭിക്കും. ഉമാമഹേശ്വര സംവാദ രൂപത്തിൽ സിദ്ധേശ്വരീ തന്ത്രത്തിൽ പ്രത്യക്ഷപ്പെടുന്ന 8 ശ്ലോകങ്ങളുള്ള ഈ സ്തോത്രത്തിലെ ഏതെങ്കിലും ഒരു ശ്ലോകം മാത്രം ജപിച്ചാലും അത്ഭുതകരമായ ഫലസിദ്ധി ഉണ്ടാകുമെന്ന് സ്തോത്രത്തിൻ്റെ ഫലശ്രുതിയിൽ പറയുന്നുണ്ട്. ദേഹശുദ്ധിയും മനശുദ്ധിയും പാലിച്ച് എന്നും ഒരു തവണയെങ്കിലും ചൊല്ലുകയോ കേള്‍ക്കുകയോ ചെയ്താൽ ഏത് ആപത്തിൽ നിന്നും നിഷ്പ്രയാസം നമുക്ക് കരകയറാൻ കഴിയും. സന്ധ്യയ്ക്ക് മുടങ്ങാതെ ജപിച്ചാൽ ഇഷ്ടഫലപ്രാപ്തി നിശ്ചയം. ദുർഗ്ഗാദേവിക്ക് വിശേഷപ്പെട്ട ചൊവ്വാഴ്ച, വെള്ളിയാഴ്ച, പൗർണ്ണമി, ദിവസങ്ങളിൽ ഇത് ജപിക്കുന്നത് ഇരട്ടി ഫലദായകമാണ്. പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ആപദുദ്ധാരക ദുർഗ്ഗാ സ്തോത്രം കേൾക്കാം:

Story Summary: Importance of Apadudhara Durga Stotram Chanting

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version