വ്യാഴദോഷം മാറാൻ വ്യാഴ അഷ്ടോത്തരം, സുദർശനമന്ത്രം ഇപ്പോൾ ജപിക്കണം
( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )
തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
വ്യാഴത്തിന്റെ രാശിമാറ്റത്താലുള്ള ദോഷങ്ങളകറ്റാൻ വിഷ്ണു പൂജയും വ്യാഴാഴ്ച വ്രതവും ഉത്തമമാണ്. മേയ് 14 രാത്രി 10:48 ന് വ്യാഴം ഇടവം രാശിയിൽ നിന്നും മിഥുനം രാശിയിലേക്ക് പ്രവേശിക്കും. വ്യാഴത്തിന്റെ ഈ മാറ്റം കാരണമുള്ള ദോഷങ്ങൾ പരിഹരിക്കാൻ വ്യാഴാഴ്ച ദിവസം വ്രതമെടുക്കുന്നവർ വിഷ്ണുക്ഷേത്രദർശനം, വിഷ്ണു മൂലമന്ത്രമായ ഓ നമോ നാരായണായ, വിഷ്ണു
സഹസ്രനാമം, വിഷ്ണു അഷ്‌ടോത്തരം എന്നിവ നിത്യേന ജപിക്കണം. വ്യാഴഗ്രഹത്തിന്റെ അധിദേവത വിഷ്ണു ഭഗവാനാണ്. അതിനാലാണ് വൈഷ്ണവ ക്ഷേത്രങ്ങളിലും തീർത്ഥാടന കേന്ദ്രങ്ങളിലും ദർശനം നടത്തുന്നത്. അരയാലിന് ഏഴ് പ്രദക്ഷിണം വീതം ഏഴ് വ്യാഴാഴ്ച ചെയ്യണം. രാവിലെയും വൈകിട്ടും തുളസിത്തറയിൽ വിളക്കു വച്ച് 3 പ്രദക്ഷിണം വയ്ക്കുക. വിഷ്ണു ഭഗവാന് പ്രധാനമായ ബുധൻ, വ്യാഴം
ദിവസങ്ങളിൽ മാത്രമായോ നിത്യേനയോ തുളസിക്കു പ്രദക്ഷിണം ചെയ്യാം. 90, 41 ദിവസങ്ങളിൽ തുടർച്ചയായി പ്രദക്ഷിണം വയ്ക്കുന്നത് ഏറ്റവും ശ്രേഷ്ഠം. കുളിച്ച് ഈറനായി തുളസിത്തറയിൽ വിളക്കു തെളിക്കുന്നതും പ്രദക്ഷിണം ചെയ്യുന്നതും ആചാരമാണ്. മത്സ്യമാംസാദി ത്യജിച്ച് വേണം വ്രതമെടുക്കേണ്ടത്.
മൂലമന്ത്രം വ്യാഴപ്രീതിക്ക് ഗുണകരം
ഓം ബൃഹസ്പതയേ നമഃ എന്ന വ്യാഴ ഗ്രഹത്തിന്റെ
മൂലമന്ത്രം 108 തവണ വീതം നിത്യവും 2 നേരം ചൊല്ലാം. സമയമില്ലാത്തവർ ഒരു നേരം മാത്രം ജപിക്കുക. വ്യാഴാഴ്ച മാത്രവും ജന്മനക്ഷത്ര ദിനത്തിൽ മാത്രവും ജപിക്കാവുന്നതാണ്. ജപവേളയിൽ നെയ് വിളക്ക് കൊളുത്തി വയ്ക്കുക. മഞ്ഞവസ്ത്രം ധരിക്കാം. വെളുത്ത വസ്ത്രവും ഉത്തമമാണ്.
വ്യാഴ അഷ്ടോത്തരം പതിവായി ജപിക്കുക
വ്യാഴത്തിൻ്റെ അഷ്ടോത്തരം ശ്രദ്ധയോടെ ജപിക്കുന്നത് പാപശാന്തിക്കും വിദ്യാവിജയത്തിനും ഇഷ്ടകാര്യങ്ങൾ നേടാനും ഗുണകരമാണ്. മഞ്ഞവസ്ത്രം ധരിച്ച് എല്ലാ വ്യാഴാഴ്ചയും അതിരാവിലെ ജപിക്കുക. 9 ദിവസം
തുടർച്ചയായി ജപിക്കാൻ കഴിയുന്നത് വളരെയധികം നല്ലതാണ്. വ്യാഴമാറ്റം കാരണം ദോഷാധിക്യം പറയുന്ന കുറുകൾ പറ്റുമെങ്കിൽ എല്ലാ ദിവസവും അല്ലെങ്കിൽ എല്ലാ വ്യാഴാാഴ്ചകളിലും ഒരു വർഷം തുടർച്ചയായി ജപിക്കുന്നത് ഏറ്റുവും ഉത്തമം. വ്യാഴ അഷ്ടോത്തരം കേൾക്കാം:
സുദർശനമാലമന്ത്രം
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ
ഗോപീജനവല്ലഭായ പരായ
പരം പുരുഷായ പരമാത്മനേ പരകർമ്മ
മന്ത്രയന്ത്രതന്ത്ര ഔഷധ
അസ്ത്രശസ്ത്രാണി സംഹര സംഹര
മൃത്യോർ മോചയ: മോചയ:
ഓം നമോ ഭഗവതേ മഹാസുദർശനായ
ദീപ്‌ത്രേ ജ്വാലാ പരിതായ
സർവ്വദിക്‌ക്ഷോഭണകരായ
ബ്രഹ്മണേപരം
ജ്യോതിഷേ ഹുംഫട് സ്വാഹാ
സുദർശനമാലമന്ത്രം
തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
+91 9447020655
Story Summary: Jupiter Transit 2025; Devotional Remedies
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved