Saturday, 5 Apr 2025

ചൈത്രത്തിലെ കാമദാ ഏകാദശി അഭീഷ്ടങ്ങളെല്ലാം സഫലമാക്കും

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com  )

ജ്യോതിഷരത്നം വേണു മഹാദേവ്

ഹിന്ദുrപുരാണങ്ങൾ അനുസരിച്ച് ചൈത്ര മാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ കാമദാ ഏകാദശി ദിവസം വൈകുണ്ഠനാഥനെ വിധിപ്രകാരം ആരാധിക്കുന്നവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. ഈ വ്രതം നോൽക്കുന്ന വ്യക്തികളുടെ എല്ലാ പാപങ്ങളും നശിപ്പിക്കപ്പെടുമെന്നും വിശ്വസിക്കുന്നു. ശകവർഷത്തിലെ ആദ്യത്തെ ഏകാദശി എന്ന പ്രത്യേകതയുണ്ട് കാമദാ ഏകാദശിക്ക്. 1200
മീനം മാസം 25, 2025 ഏപ്രിൽ 8 ചൊവ്വാഴ്ചയാണ്
ശുക്ലപക്ഷഏകാദശിയായ കാമദാ ഏകാദശി. അന്ന് ചൊവ്വാഴ്ച പകൽ 2:59 മുതൽ രാത്രി 3:43 വരെയാണ് അഖണ്ഡനാമജപം നടത്തേണ്ട
ഹരിവാസര വേള.

വ്രതാനാമപി സർവേഷാം, മുഖ്യമേകാദശിവ്രതം എന്നാണ് പ്രമാണം. അതായത്‌ എല്ലാ വ്രതങ്ങളിലും വച്ച്‌ ഏറ്റവും പ്രധാനപ്പെട്ട വ്രതമാണ് ഏകാദശിവ്രതം എന്ന് പൊരുൾ.
ഇത്തരത്തിൽ ഏകാദശിക്കു പ്രാമുഖ്യം കല്പിച്ചിരിക്കുന്നതിനാൽ മുക്തിദായകങ്ങളായ ഏകാദശി വ്രതങ്ങൾ കഴിയുമെങ്കിൽ ഏവരും അനുഷ്ഠിക്കണം.

കാമദാ ഏകാദശി ദിവസം ഉപവാസമെടുത്ത് വിഷ്ണു നാമങ്ങളും സ്തോത്രങ്ങളും ഉരുവിട്ട് ദാനധർമ്മാധികൾ ചെയ്ത് ഭക്തിപൂർവ്വം കാമദാ ഏകാദശി അനുഷ്ഠിച്ചാൽ മനോകാമനകളും ആഗ്രഹങ്ങളും സഫലമാകുമെന്നും, മറ്റെല്ലാ അഭിവൃദ്ധികളും ഉണ്ടാകുമെന്നുമാണ് വിശ്വാസം.
ഏകാദശിയുടെ തലേന്നാളായ ദശമി ദിവസം ഒരിക്കൽ എടുക്കണം. ഏകാദശി ദിവസം അന്നപാനാദികൾ പാടില്ലെന്നാണ് വിധിയെങ്കിലും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പൂർണ്ണ ഉപവാസം ഒഴിവാക്കുന്നതാണ് നല്ലത്. അന്ന് രാവിലെ ഏണ്ണ തേയ്ക്കാതെ കുളിച്ച്,
മനസ്സിൽ അന്യചിന്തകൾക്കൊന്നും ഇട നൽകാതെ ശുദ്ധമനസ്സോടെ ശുഭ്രവസ്ത്രം ധരിച്ച് ഭഗവാനെ ധ്യാനിക്കണം. വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തി ഭഗവാനെ വന്ദിച്ച്‌ പ്രദക്ഷിണം വയ്ക്കുന്നതും വിഷ്ണു സഹസ്രനാമം ജപിക്കുന്നതും മൗനവ്രതം പാലിക്കുന്നതും നന്നായിരിക്കും. ഭാഗവതം, ഭഗവദ്‌ ഗീത, ഏകാദശി മാഹാത്മ്യം തുടങ്ങിയവ പാരായണം ചെയ്യുകയോ, ശ്രവിക്കുകയോ ചെയ്യുക , അല്പം തുളസീതീർത്ഥം സേവിക്കുക എന്നിവയാണ്‌ ഉത്തമമായ അനുഷ്ഠാന വിധികൾ. പൂർണ്ണ ഉപവാസം അനുഷ്ഠിക്കാൻ സാധിക്കാതെ വരുമ്പോൾ അരിഭക്ഷണം ഒഴികെ ഗോതമ്പോ, പാലോ പഴങ്ങളോ മറ്റ് ലഘുവായ ഭക്ഷണമോ ആകാം. ദ്വാദശി ദിവസം പ്രഭാതസ്നാനം ചെയ്ത ശേഷം പാരണ കഴിക്കണം. അല്പം ജലത്തിൽ രണ്ടു തുളസീ ദളം, ഒരു നുള്ള് ചന്ദനം, ലേശം ഉണക്കലരി ചേർത്ത്‌ ഭഗവത് സ്മരണയോടെ സേവിക്കുന്നതാണ്‌ പാരണ. തുടർന്ന് പതിവു ഭക്ഷണം കഴിക്കാവുന്നതാണ്‌.

ഓം നമോ നാരായണായ

ജ്യോതിഷരത്നം വേണു മഹാദേവ്

+ 91 9847475559


Story Summary: Kamada Ekadeshi Significance

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version