Saturday, 17 May 2025

പൊങ്കാല വ്രതം എടുക്കുന്നവർ ലളിതാ സഹസ്രനാമം ജപിക്കണം

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )

മംഗള ഗൗരി
ആറ്റുകാൽ അമ്മയ്ക്ക് ഇത്തവണ പൊങ്കാല സമർപ്പിക്കുന്നവർ ഉത്സവത്തിന് തുടക്കം കുറിക്കുന്ന കാപ്പുകെട്ട് ദിവസമായ 2025 മാർച്ച് 5 ബുധനാഴ്ച മുതൽ 9 നാൾ വ്രതം അനുഷ്ഠിച്ച് ലളിതാ സഹസ്രനാമം ജപിക്കുന്നത് പുണ്യപ്രദമെന്ന് മാത്രമല്ല ആഗ്രഹങ്ങൾ
സഫലമാകുന്നതിന് ഏറ്റവും ഉത്തമവുമാണ്. ദിവസവും കുറഞ്ഞത് ഒരു നേരമെങ്കിലും ജപിക്കണം. ദേവീ ഭക്തരുടെ കാമധേനു എന്ന് പ്രസിദ്ധമായ പരാശക്തി സ്തുതിയായ ലളിതാ സഹസ്രനാമം അത്ഭുതശക്തിയുള്ള
1000 ദേവീനാമങ്ങൾ കോർത്ത സ്തോത്രമാണ്.
സന്തോഷകരമായ കുടുംബ ജീവിതത്തിനും മക്കളുടെ നന്മയ്ക്കും ഇത്രയധികം ഫലപ്രദമായ മറ്റൊരു സ്തുതിയില്ല.ശ്രീ ലളിതാ സഹസ്രനാമം കൊണ്ട് ദേവിയെ ഭജിക്കുന്നവർ എല്ലാ ആഗ്രഹങ്ങളും സാധിച്ച് സര്‍വ്വ സൗഭാഗ്യങ്ങളും അനുഭവിച്ചു പുത്രപൗത്രരും ഒന്നിച്ചു ജീവിക്കുകയും ഒടുവില്‍ ദേവീസായൂജ്യവും നേടുകയും ചെയ്യും. നിഷ്ക്കാമരായി സഹസ്രനാമം ജപിക്കുന്നവർ ബന്ധനങ്ങളില്‍ നിന്നും മോചനം നേടും; ബ്രഹ്മജ്ഞാനം ലഭിക്കും. ധനാര്‍ത്ഥിക്കു ധനവും വിദ്യാര്‍ത്ഥിക്ക് വിദ്യയും യശസ്സ് ആഗ്രഹിക്കുന്നവന് യശസ്സും ലഭിക്കും.
ശ്രീ ലളിതാ സഹസ്രനാമ പാരായണവും ശ്രീചക്രപൂജയും ശ്രീവിദ്യാ മന്ത്രാര്‍ച്ചനയും വ്യക്തിക്ക് ചെയ്യാന്‍ കഴിയുന്നത്‌ ജന്മാന്തരങ്ങളിലെ സുദീര്‍ഘമായ കഠിനതപസ്സിന്റെ ഫലമായിട്ടാണ്. ലളിതാ സഹസ്രനാമം കൂടാതെ ദേവിയെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ണില്ലാതെ രൂപം കാണാന്‍ ശ്രമിക്കുന്നതു പോലെയാണ്. അതുകൊണ്ടു ദേവീഭക്തന്‍ ശുദ്ധമനസ്സോടെ ഇതു നിത്യവും പാരായണം ചെയ്യണം. പ്രത്യേകിച്ച് ദേവീ പ്രധാനമായ പൗർണ്ണമി, അമാവാസി, വെള്ളിയാഴ്ച, ചൊവ്വാഴ്ച ദിവസങ്ങളിലും,
നവരാത്രി കാലത്തും മറ്റ് വ്രത ദിനങ്ങളിലും ജപിക്കുന്നത് സർവോൽകൃഷ്ടമാണ് – ശ്രീ ബ്രഹ്മാണ്ഡ പുരാണത്തിലെ ലളിതോപാഖ്യാനം ഹയഗ്രീവ അഗസ്ത്യ സംവാദത്തില്‍
ലളിതാസഹസ്രനാമ സ്തോത്രത്തിൻ്റെ ഫലശ്രുതിയിൽ പറയുന്നത് ഇങ്ങനെയാണ്. പ്രസിദ്ധ ഗായകൻ മണക്കാട്
ഗോപൻ ആലപിച്ച ശ്രീ ലളിതാ സഹസ്രനാമം കേൾക്കാം:

Story Summary Significance of Lalitha Sahasranamam chanting during Pongala Vritham

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

error: Content is protected !!
Exit mobile version