Friday, 10 Jan 2025

2025 ജനുവരി മാസത്തിലെ ഗുണദോഷ ഫലങ്ങൾ

ജ്യോതിഷി പ്രഭാസീന സി പി
2025 ജനുവരി 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
സന്താനങ്ങളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം സ്വന്തം കഴിവുകൾ പ്രദർശിപ്പിക്കുവാൻ അവസരങ്ങൾ
ധാരാളമായി ഉണ്ടാകും. കാര്യകാരണങ്ങൾ മനസ്സിലാക്കി പെരുമാറുന്നതു വഴി എവിടെയും വിജയം നേടാനാകും. ഉദരരോഗത്തിന് സാദ്ധ്യതയുണ്ട്. ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുക. വർഷങ്ങൾക്കു ശേഷമുള്ള ബന്ധു സമാഗമം പൂർവ്വകാല സ്മരണയ്ക്ക് വഴിയൊരുക്കും.

ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുവാൻ ശത്രുക്കൾ ശ്രമിക്കും. ജോലി ഭാരം കൂടും. നിരന്തരമുള്ള യാത്രകൾ കാരണം അലച്ചിൽ അനുഭവപ്പെടും. വാക്കുതർക്കം പരിഹരിക്കാൻ മുന്നിട്ടിറങ്ങി പ്രശ്നത്തിലാകും. എടുത്തു ചാടിയുള്ള തീരുമാനങ്ങൾ മനോസുഖം ഇല്ലാതാക്കും. വിദ്യാർത്ഥികൾക്ക് സഹപാഠികളുടെ നിസ്സഹകരണം മാനസിക സമ്മർദ്ദത്തിന് കാരണമാകും

മിഥുനക്കൂറ്
(മകയിര്യം 1/2, തിരുവാതിര, പുണർതം 3/4)
ആരോഗ്യത്തിൻ ശ്രദ്ധ വേണം. കുടുംബാംഗങ്ങൾ തമ്മിൽ ഭിന്നതയ്ക്ക് സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. സുഹൃത്തുക്കളുടെ സഹായം അത്യാവശ്യ ഘട്ടത്തിൽ ഉപകരിക്കും. മേലുദ്യോഗസ്ഥരുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കണം. പ്രണയബന്ധത്തിൽ വിള്ളൽ വീഴാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം. സാമ്പത്തിക കാര്യങ്ങൾ നന്നായി ആലോചിച്ച് മാത്രമെ നടത്താവൂ.

കർക്കടകക്കൂറ്
(പുണർതം 1/4 , പൂയ്യം , ആയില്യം)
ക്ഷമാശീലത്തോടു കൂടിയ സമീപനം പ്രതികൂലമായ സാഹചര്യങ്ങളെ തരണം ചെയ്യുവാൻ ഉപകരിക്കും. തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ കിട്ടിതുടങ്ങും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം കിട്ടും. ദമ്പതികൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കാതെ നോക്കണം. വിദ്യാർത്ഥികൾ പഠനപരമായ കാരങ്ങളിൽ അശ്രദ്ധരാകാൻ സാധ്യതയുണ്ട്.

ചിങ്ങക്കൂറ്
(മകം, പൂരം ഉത്രം 1/4)
ഈശ്വര പ്രാർത്ഥനകളാലും ഏകാഗ്ര ചിന്തകളാലും ഉപരിപഠന വിജയമുണ്ടാകും. സജ്ജന സംസർഗ്ഗത്താൽ സദ്ചിന്തകൾ വർദ്ധിക്കും. തൊഴിൽ സ്ഥാപനത്തിൻ്റെ നിലനില്പിനായി അഹോരാത്രം പ്രവർത്തിക്കേണ്ടതായി വരും. കൂടുതൽ അടുത്ത് ഇടപഴകുന്നവരുമായി അല്പം അകലം പാലിക്കുന്നത് നന്നായിരിക്കും. സുതാര്യതയുള്ള സമീപനത്താൽ അപമാനത്തെ അതിജീവിക്കാൻ കഴിയും.

കന്നിക്കൂറ്
(ഉത്രം 3/4 , അത്തം ചിത്തിര 1/2)
തൊഴിൽ രംഗത്ത് പ്രതീക്ഷിക്കാത്ത തടസ്സങ്ങൾ വന്നു ചേരും. ചില മാനസികമായ പ്രയാസങ്ങളിലൂടെ കടന്നു പോകും. നിസ്സാരമായ ചില കാര്യങ്ങൾക്കുള്ള ദുർവാശി ഉപേക്ഷിക്കണം. കുടുംബത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കുവാൻ വിട്ടുവീഴ്ച മനോഭാവം സ്വീകരിക്കുക. അവിചാരിതമായി പണം ചെലവഴിക്കേണ്ട സാഹചര്യമുണ്ടാകും. അശുഭ ചിന്തകളും സംശയങ്ങളും ഒഴിവാക്കണം.

തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
ആര്യോഗശ്രദ്ധ വേണം. യാത്രകൾ കരുതലോടെയാവണം അർത്ഥവ്യാപ്തിയോടു കൂടിയ ആശയങ്ങളും പ്രവർത്തനങ്ങളും പുതിയ തൊഴിൽ മേഖലകൾക്ക് വഴിയൊരുക്കും. വിദഗ്ദ്ധ നിർദ്ദേശം തേടി വ്യവസായം നവീകരിക്കും. പ്രായാധിക്യമുള്ളവരുടെ ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിൽ ആത്മ സംതൃപ്തിയുണ്ടാകും. അവിചാരിതമായി പണം ചെലവഴിക്കേണ്ട സാഹചര്യം ഉണ്ടാക്കും.

വൃശ്ചികക്കൂറ്
(വിശാഖം 1/4 , അനിഴം , തൃക്കേട്ട)
വർദ്ധിച്ചു വരുന്ന ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. പക്ഷഭേദമില്ലാതെയുള്ള പ്രവർത്തനങ്ങളും ചിന്തകളും ലക്ഷ്യപ്രാപ്തി നേടും. പിതൃസ്വത്തിൻ്റെ അവകാശം നേടിയെടുക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. ഗർഭിണികൾക്ക് പൂർണ്ണ വിശ്രമം വേണ്ടി വരും. ഈശ്വര പ്രാർത്ഥകളാലും ഔചിത്യമുള്ള സമീപനത്താലും ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കും.

ധനുക്കൂറ്
(മൂലം, പൂരാടം , ഉത്രാടം 1/4)
വരവ് ചെലവുകൾ പൊരുത്തപ്പെടുത്തിക്കൊണ്ടു പോകാൻ നന്നായി പ്രയാസപ്പെടേണ്ടി വരും. കോപം നിയന്ത്രണ വിധേയമാക്കണം. ഔദ്യോഗികമായ രംഗത്ത് വിട്ടുവീഴ്ചകൾ ചെയ്യേണ്ടതായി വരും. വഞ്ചിതരാകാൻ ഇടയുള്ളത് കൊണ്ട് എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധ ഉണ്ടാകണം. യാത്രാവേളകളിൽ പ്രാർത്ഥന കൈവിടാതെ സൂക്ഷിക്കണം.

മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരോഗ്യ നില പൂർണ്ണമായും തൃപ്തികരമായിരിക്കില്ല. ഔദ്യോഗിക രംഗത്ത് അധികാര പദവിയും ഒപ്പം അദ്ധ്വാന ഭാരവും വർദ്ധിക്കും. ആലോചനക്കുറവും അശ്രദ്ധയും നിമിത്തം ദോഷാനുഭവങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം കലുഷിതമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഭക്തി ശ്രദ്ധാപുരസ്സരം ചെയ്യുന്നതെല്ലാം വിജയിക്കും. പെട്ടെന്നുള്ള ക്ഷോഭം ശത്രുക്കളെ സൃഷ്ടിക്കും. സന്താനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം കിട്ടിയതിനാൽ അഭിമാനിക്കും. തൊഴിൽ മേഖലകളോട് ബന്ധപ്പെട്ട് പലപ്പോഴും ദൂരയാത്രകൾ വേണ്ടി വരും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. കോപം നിയന്ത്രണ വിധേയമാക്കണം.

മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്ത്യട്ടാതി, രേവതി )
ജീവിത നിലവാരം മെച്ചപ്പെടും വിദ്യാർത്ഥികൾ ആത്മാർത്ഥമായി പഠന കാര്യങ്ങളിൽ മുഴുകും സന്താനങ്ങൾ മൂലം പ്രശസ്തിയും ആദരവും ഉണ്ടാകും. മേലധികാരികളുടെ സഹായം അത്യാവശ്യ ഘട്ടങ്ങളിൽ ഗുണകരമാകും. ഗൃഹോപകരണങ്ങൾക്കായി പണം ചെലവഴിക്കും. പുണ്യ ക്ഷേത്രങ്ങൾ സന്ദർശിക്കും ജീവിത പങ്കാളിയുടെ ആവശ്യങ്ങൾ പരിഗണിക്കും. ഉദ്ദേശശുദ്ധിയോടു കൂടിയുള്ള പ്രവർത്തന ശൈലി മറ്റുള്ളവർക്ക് മാതൃകാപരമായിത്തീരും.

ജ്യോതിഷി പ്രഭാസീന സി പി
+91 9961442256
Email ID: prabhaseenacp@gmail.com




Summary: Monthly (2025 January) Star predictions based on moon sign by Prabha Seena

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version