Friday, 22 Nov 2024

ശത്രുത നശിപ്പിച്ച് ശാന്തി നേടാൻ ഏഴാം ദിവസം കാലരാത്രി ഭജനം

വി സജീവ് ശാസ്‌താരം

മാനസികമായി മറ്റുള്ളവരോട് നിലനിൽക്കുന്ന ശത്രുതയും അവർക്ക് നമ്മോടു നിലനിൽക്കുന്ന മാനസിക ശത്രുതയും നശിപ്പിച്ചു ശാന്തിയും സമാധാനവും കൈവരുത്തുവാൻ കാലരാത്രി ഭജനം സഹായിക്കും. കാലത്തെ പോലും സംഹരിക്കുന്ന ശക്തി സ്വരൂപിണിയാണ് ഈ ദേവി.

അതുകൊണ്ടാണ് കാലരാത്രി എന്നു പറയുന്നത്. ശിവന്റെ തമോഗുണയുക്തമായ ശക്തിയാണ്
ഈ ദേവി. സാധാരണയില്‍ നിന്നും വ്യത്യസ്തമായി അത്യുഗ്ര രൂപമാണ് ദേവിക്ക്. കറുത്തിരുണ്ട ശരീരം,
നഗ്ന, തലയോട്ടി മലയായി ധരിച്ചിരിക്കുന്നു, കഴുതപ്പുറത്ത് സ്ഥിതിചെയ്യുന്നു. ഈ രൂപത്തിലാണ് ദേവിയെ ധ്യാനിക്കുന്നത്. നവരാത്രിയുടെ ഏഴാം നാളാണ് കാലരാത്രി ദേവിയെ ആരാധിക്കുന്നത്.

സ്തുതി
ഏകവേണീജപാകര്‍ണപുരാനനാ ഖരാസ്ഥിതാ
ലംബോഷ്ഠീകര്‍ണികാ കര്‍ണീതൈലാഭ്യംഗശരീരിണീ

വാമപാദോല്ലസല്ലോഹലതാകണ്ടകഭൂഷണാ
വര്‍ധനാമൂര്‍ധജാ കൃഷ്ണാ കാലരാത്രിര്‍ഭയങ്കരീ

ധ്യാനം
കരാലവദനാം ഘോരാം മുക്തകേശീം ചതുര്‍ഭുജാം
കാലരാത്രിം കരാലീം ച വിദ്യുന്‍മാലാവിഭൂഷിതാം

ദിവ്യലൌഹവജ്രഖഡ്ഗവാമാധോര്‍ധ്വകരാംബുജാം
അഭയം വരദാം ചൈവ ദക്ഷിണോര്‍ധ്വാധഃ പാണികാം

മഹാമേഘപ്രഭാം ശ്യാമാം തഥാ ച ഗര്‍ദഭാരൂഢാം
ഘോരദംഷ്ട്രാകാരാലാസ്യാം പീനോന്നതപയോധരാം

സുഖപ്രസന്നവദനാം സ്മേരാനനസരോരുഹാം
ഏവം സഞ്ചിയന്തയേത്കാലരാത്രിം സര്‍വകാമസമൃദ്ധിദാം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Navaratri Seventh Day Worshipp:
Goddess Kalaratri the Seventh form of Goddess Parvati (Durga) Dhayanam and Stotram

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version