Friday, 22 Nov 2024

ആവശ്യപ്പെടാതെ നന്മകൾ തരുന്ന സിദ്ധിദാത്രി ഉപാസന ഒൻപതാം രാത്രി

വി സജീവ് ശാസ്‌താരം
നവരാത്രിയുടെ ഒമ്പതാം നാൾ ദേവി സിദ്ധിദാത്രിയായി വിളങ്ങുന്നു. പേര് സൂചിപ്പിക്കും പോലെ സാധകന് എല്ലാം നല്കുന്നവളാണ് സിദ്ധിദാത്രി. അറിവിന്റെ ദേവതയാണ്. പ്രത്യേകിച്ച് ആവശ്യപ്പെടാതെ തന്നെ അർഹിക്കുന്ന നന്മകൾ പ്രദാനം ചെയ്യുന്ന മാതൃസ്വരൂപിണിയാണ്. ആനന്ദകാരിയായ സിദ്ധിദാത്രി സകലരെയും അനുഗ്രഹിച്ച് വിളങ്ങുന്നു. സിദ്ധിദാത്രി രൂപത്തിൽ ദുർഗ്ഗാ ദേവി ഒൻപതാം ദിവസം ആരാധിക്കപ്പെടുന്നു.

സിദ്ധിദാത്രിയുടെ സ്തുതി
സിദ്ധഗന്ധര്‍വയക്ഷാദ്യൈരസുരൈരമരൈരപി ।
സേവ്യമാനാ സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനീ ॥

ധ്യാനം
വന്ദേ വാഞ്ഛിതമനോരഥാര്‍ഥം
ചന്ദ്രാർദ്ധ കൃതശേഖരാം।
കമലസ്ഥിതാം ചതുര്‍ഭുജാം
സിദ്ധിദാം യശസ്വനീം ॥

സ്വര്‍ണവര്‍ണനിര്‍വാണചക്രസ്ഥിതാം
നവമദുര്‍ഗാം ത്രിനേത്രാം ।
ശങ്ഖചക്രഗദാ പദ്മധരാം
സിദ്ധിദാത്രീം ഭജേഽഹം ॥

പടാംബരപരിധാനാം
സുഹാസ്യാം നാനാലങ്കാരഭൂഷിതാം ।
മഞ്ജീരഹാരകേയൂരകിങ്കിണീ
രത്നകുണ്ഡലമണ്ഡിതാം ॥

പ്രഫുല്ലവദനാം പല്ലവാധരാം
കാന്തകപോലാം പീനപയോധരാം ।
കമനീയാം ലാവണ്യാം ക്ഷീണകടിം
നിംനനാഭിം നിതംബനീം ॥

സ്തോത്രം
കഞ്ജനാഭാം ശംഖചക്രഗദാധരാം മുകുടോജ്ജ്വലാം ।
സ്മേരമുഖി ശിവപത്നി സിദ്ധിദാത്രി നമോഽസ്തു തേ ॥

പടാംബരപരിധാനാം നാനാലങ്കാരഭൂഷിതാം ।
നലിനസ്ഥിതാ നലിനാക്ഷീ സിദ്ധിദാത്രീ നമോഽസ്തു തേ ॥

പരമാനന്ദമയീ ദേവീ പരബ്രഹ്മ പരമാത്മാ ।
പരമശക്തി പരമഭക്തി സിദ്ധിദാത്രീ നമോഽസ്തു തേ ॥

വിശ്വകര്‍ത്രീ വിശ്വഭര്‍ത്രീ വിശ്വഹര്‍ത്രീ വിശ്വപ്രീതാ ।
വിശ്വാര്‍ചിതാ വിശ്വാതീതാ സിദ്ധിദാത്രീ നമോഽസ്തു തേ ॥

ഭുക്തിമുക്തികാരണീ ഭക്തകഷ്ടനിവാരിണീ ।
ഭവസാഗരതാരിണീ സിദ്ധിദാത്രീ നമോഽസ്തു തേ ॥

ധര്‍മ്മാര്‍ത്ഥകാമപ്രദായിനീ മഹാമോഹവിനാശിനീ ।
മോക്ഷദായിനീ സിദ്ധിദാത്രീ ഋദ്ധിദാത്രീ നമോഽസ്തു തേ ॥

നവരാത്രിയെന്ന ഒമ്പതു രാത്രങ്ങളിലൂടെ കടന്ന്
പ്രകാശപൂരിതമായ ഒരു ലോകത്തിലേയ്ക്ക് നമ്മുടെ മനസ്സിനെ നയിക്കുവാൻ സിദ്ധിദാത്രി
അനുഗഹിക്കുമാറാകട്ടെ !!!!!

യാ ദേവീ സർവ്വഭൂതേഷു സിദ്ധിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Navaratri Ninth Day Worshipp:  Goddess Siddhidatri the Ninth form of Goddess Parvati (Durga) Dhayanam and Stotram

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version