Friday, 22 Nov 2024

ചെറുനാരങ്ങയുടെ മുറി കുങ്കുമം പുരട്ടിസൂക്ഷിക്കുക; സുബ്രഹ്മണ്യ ഭജനം നടത്തുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ജൂലൈ 09, ചൊവ്വ
കലിദിനം 1872035
1199 മിഥുനം 25
(൧൧൯൯ മിഥുനം ൨൫)
തമിഴ് വർഷം ക്രോധി ആനി 25
ശകവർഷം 1946 ആഷാഢം 18

ഉദയം 06.10 അസ്തമയം 06.48 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 38 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 22 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.38 pm to 05.13 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 12.29 pm to 02.03 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 09.19 am to 10.54 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
കുജനും ശനിയും സ്വക്ഷേത്രത്തിൽ
ശനി വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പുണർതം (പുണർതം ഞാറ്റുവേല) ചൊവ്വ കാർത്തിക ബുധൻ പൂയത്തിൽ വ്യാഴം രോഹിണിയിൽ ശുക്രൻ പുണർതം ശനി പൂരൂരുട്ടാതിയിൽ രാഹു ഉത്രട്ടാതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.43 വരെ മിഥുനം പകൽ 08.48 വരെ കർക്കടകം പകൽ 10.40 വരെ ചിങ്ങം വൈകിട്ട് 12.40 വരെ കന്നി വൈകിട്ട് 02.48 വരെ തുലാം വൈകിട്ട് 04.58 വരെ വൃശ്ചികം തുടർന്ന് ധനു

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
കാലത്ത് 07.52വരെ ആയില്യം തുടർന്ന് മകം
തിഥി ദൈർഘ്യം
ദിനം മുഴുവൻ ശുക്ലപക്ഷ ചതുർദ്ദശി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ ആവാം

മൃത്യുദോഷം
കാലത്ത് 07.52 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട
നക്ഷത്രം: മകം തിഥി: ശുക്ലപക്ഷ ചതുർദ്ദശി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: ഇല്ല

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
ഉത്രട്ടാതി, രേവതി, പൂയം, തിരുവാതിര, രോഹിണി
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
ആയില്യം, തൃക്കേട്ട, പുണർതം, മകയിരം, അനിഴം

ദിനദോഷശമനത്തിന്
ദിവസ ദോഷ ശമനത്തിനും ഗുണവർദ്ധനവിനുമായി സുബ്രഹ്മണ്യ ഭജനം നടത്തുക. ഒരു ശ്ലോകം താഴെ ചേർക്കുന്നു:
കനകകുണ്ഡലമണ്ഡിതഷണ്‍മുഖം
കനകരാജി വിരാജിതലോചനം
നിശിത ശസ്ത്ര ശരാസന ധാരിണം
ശരവണോദ്ഭവമീശസുതം ഭജേ

ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം: രണ്ടായി മുറിച്ച ചെറുനാരങ്ങയുടെ മുറി ഭാഗത്ത് കുങ്കുമം പുരട്ടി ഭവനത്തിന്റെ / ഓഫീസിന്റെ പ്രധാന വാതിലിനു പുറത്ത് പകൽ സൂക്ഷിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കാഷായ നിറം,
ഓറഞ്ച് പ്രതികൂല നിറം: കറുപ്പ്, നീല

കുജപീഡകൾ മാറാൻ
ഇന്ന് ചൊവ്വാഴ്ച ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദ രോഗികൾ , പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ , കട ബാദ്ധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു , കർക്കടകം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ ഗായത്രി ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും, കട ബാധ്യതകൾ ഒഴിയുകയും ചെയ്യും:
ഓം അംഗാരകായ വിദ് മഹേ
ഭൂമി പുത്രനായ ധീമഹി
തന്നോ ഭൌമ പ്രചോദയാത്

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version