ശ്രീകൃഷ്ണ ഭജനം നടത്തുക
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)
2025 ജൂൺ 11, ബുധൻ
കലിദിനം 1872371
കൊല്ലവർഷം 1200 എടവം 28
(കൊല്ലവർഷം ൧൨൦൦ എടവം ൨൮ )
തമിഴ് വർഷം വിശ്വവസു വൈകാശി 28
ശകവർഷം 1947 ജ്യേഷ്ഠം 21
ഉദയം 06.04 അസ്തമയം 06.44 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 40 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 20 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12.24 pm to 01.59 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 10.49 am to 12.24 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 07.39 am to 09.14 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
വ്യാഴത്തിനു മൗഢ്യം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ മകയിരത്തിൽ (മകയിരം ഞാറ്റുവേല) ചൊവ്വ മകത്തിൽ ബുധൻ തിരുവാതിരയിൽ വ്യാഴം മകയിരത്തിൽ ശുക്രൻ അശ്വതിയിൽ ശനി ഉത്രട്ടാതിയിൽ രാഹു പൂരുരുട്ടാതിയിൽ കേതു ഉത്രത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.26 വരെ ഇടവം പകൽ 08.52 വരെ മിഥുനം പകൽ 10.51 വരെ കർക്കടകം പകൽ 12.51 വരെ ചിങ്ങം വൈകിട്ട് 02.49 വരെ കന്നി വൈകിട്ട് 04.50 വരെ തുലാം തുടർന്ന് വൃശ്ചികം
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.36 pm to 06.59 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.32 am to 05.18 am
പ്രാതഃസന്ധ്യ 04.5 am to 05.18 am
സായംസന്ധ്യ 06.37 pm to 07.46 pm
ഇന്നത്തെ നക്ഷത്രം
രാത്രി 08.10 വരെ തൃക്കേട്ട തുടർന്ന് മൂലം
തിഥി ദൈർഘ്യം
പകൽ 01.13 വരെ പൗർണ്ണമി തുടർന്ന് കൃഷ്ണപക്ഷ പ്രഥമ
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്നതല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
മൃത്യു ദോഷം
രാത്രി 08.10 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: തൃക്കേട്ട തിഥി: കൃഷ്ണപക്ഷ പ്രഥമ
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: തൃക്കേട്ട
ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം, ആയുഃസൂക്ത പുഷ്‌പാഞ്‌ജലി, യഥാശക്തി അന്നദാനം എന്നിവ നടത്തിക്കുക. ശ്രീമദ് ഭാഗവതം, രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ, ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.
പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
അശ്വതി, ഭരണി, വിശാഖം, ചിത്തിര, ഉത്രം
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
അനിഴം, ചോതി, അത്തം, പൂരം, പൂരുരുട്ടാതി, ഉത്രട്ടാതി
ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനയ്ക്ക് ശ്രീകൃഷ്ണ ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു:
കമലദളനയന ജയ ജയ ജഗൽപ്പതേ
കൃരുണ്യവാരിധേ കൃഷ്ണാ നമസ്തുതേ
പരശുധരകമലഭവമുഖവിബുധവന്ദിത-
പാദാരവിന്ദ മുരാരേ നമസ്തുതേ
ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ഒരു ലാൽ – കിതാബ് നിർദ്ദേശം: ചെമ്പു നാണയമോ ചെറിയ ചെമ്പു കഷണമോ പനിനീരിൽ മുക്കി പ്രധാനമുറിയിൽ സൂക്ഷിക്കുക
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: പച്ച, കറുക നിറം പ്രതികൂല നിറം: ചുവപ്പ്.
ബുധ പീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച. ജനനസമയത്ത് ബുധന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യ ഗുണോപേതം
തം ബുധം പ്രണമാമ്യഹം
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved