Wednesday, 18 Sep 2024

ശിവഭജനം നടത്തുക; ചുവന്ന തുണിയിൽ കെട്ടിയ ചെമ്പു നാണയം സൂക്ഷിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2924 സെപ്തംബർ 15, ഞായർ
കലിദിനം 1872103
കൊല്ലവർഷം 1200 ചിങ്ങം 30
(കൊല്ലവർഷം ൧൨൦൦ ചിങ്ങം ൩൦ )
തമിഴ് വർഷം ക്രോധി ആവണി 30
ശകവർഷം 1946 ഭാദ്രപദം 24

ഉദയം 06.14 അസ്തമയം 06.24 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 10 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 50 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 04.42 pm to 06.24 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 03.21 pm to 04.52 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 12.19 pm to 01.50 pm (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
സൂര്യനും ശനിയും സ്വക്ഷേത്രത്തിൽ ശുക്രന്
നീചം ശനി വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഉത്രത്തിൽ (ഉത്രം ഞാറ്റുവേല) ചൊവ്വ തിരുവാതിരയിൽ ബുധൻ പൂരത്തിൽ വ്യാഴം മകയിരത്തിൽ ശുക്രൻ ചിത്തിരയിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ഉത്രട്ടാതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.14 വരെ ചിങ്ങം പകൽ 08.08 വരെ കന്നി പകൽ 10.04 വരെ തുലാം പകൽ 12.34 വരെ വൃശ്ചികം പകൽ 02.44 വരെ ധനു വൈകിട്ട് 04.40 വരെ മകരം തുടർന്ന് കുംഭം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.32 pm to 06.55 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.32 pm to 07.42 pm

ഇന്നത്തെ നക്ഷത്രം
വൈകിട്ട് 06.49 വരെ തിരുവോണം
തുടർന്ന് അവിട്ടം

തിഥി ദൈർഘ്യം
വൈകിട്ട് 06.12 വരെ ശുക്ലപക്ഷ
ദ്വാദശി തുടർന്ന് ത്രയോദശി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: തിരുവോണം തിഥി: ദ്വാദശി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : തിരുവോണം

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽ പരമായും സാമൂഹ്യപരമായും നല്ലതാണ് . സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം. ഗുണ വർദ്ധനവിനും ദോഷശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം, പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരു വർഷക്കാലം ജന്മനക്ഷത്ര ദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പാഞ്ജലി കഴിപ്പികുകയും ചെയ്യുന്നത് ഉത്തമമാണ് .

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
തിരുവാതിര, പൂരാടം, തൃക്കേട്ട, വിശാഖം

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
ഉത്രാടം, മൂലം, അനിഴം, ചോതി ഭരണി, കാർത്തിക

ദിവസ ഗുണവർധനവിന്
ദിവസ ഗുണ വർധനയ്ക്ക് ശിവ ഭജനം നടത്തുക.
ഒരു സ്തുതി ചേർക്കുന്നു:
മഹേശം സുരേശം സുരാരാതിനാശം
വിഭും വിശ്വനാഥം വിഭൂത്യംഗഭൂഷം
വിരൂപാക്ഷമിന്ദ്വർകവഹ്നിത്രിനേത്രം
സദാനന്ദമീഡേ പ്രഭും പഞ്ചവക്ത്രം

ലാൽ – കിതാബ് പരിഹാരം
ലാൽ കിതാബ് പരിഹാരം: ചുവന്ന തുണിയിൽ കെട്ടിയ ചെമ്പു നാണയം കീശയിലോ പണപ്പെട്ടിയിലോ ഇന്ന് പകൽ സൂക്ഷിക്കുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചുവപ്പ്, കാഷായ നിറം, ഓറഞ്ച് . പ്രതികൂല നിറം : കറുപ്പ്, നീല

രവി പീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം,
മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ ,
പിതൃദോഷമുള്ളവർ , അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ , മൃഗഹത്യാ പാപമുള്ളവർ ,മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ ഗായത്രി ചേർക്കുന്നു. ഉദിച്ച്
ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഓം ഭാസ്കരായ വിദ്മഹേ
മഹാദ്യുതികരായ ധീമഹി
തന്നോ ആദിത്യഃ പ്രചോദയാത്

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version