Friday, 20 Sep 2024

ശിവ പാർവ്വതീ ഭജനം നടത്തുക; ചന്ദ്രന്റെ പീഡാഹര സ്തോത്രം

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ആഗസ്റ്റ് 19, തിങ്കൾ
കലിദിനം 1872076
കൊല്ലവർഷം 1200 ചിങ്ങം 03
(കൊല്ലവർഷം ൧൨൦൦ ചിങ്ങം 0൩ )
തമിഴ് വര്ഷം ക്രോധി ആവണി 03
ശകവർഷം 1946 ശ്രാവണം 28

ഉദയം 06.16 അസ്തമയം 06.40 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 24 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 36 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 07.49 am to 09.22 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 02.01. pm to 03.34 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 10.55 am to 12.28 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ബുധന് വക്രം, മൗഢ്യം സൂര്യനും ശനിയും സ്വക്ഷേത്രത്തിൽ ശനി വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ മകത്തിൽ (മകം ഞാറ്റുവേല) ചൊവ്വ മകയിരത്തിൽ ബുധൻ മകത്തിൽ വ്യാഴം രോഹിണിയിൽ ശുക്രൻ പൂരത്തിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ഉത്രട്ടാതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.02 വരെ ചിങ്ങം പകൽ 10.02 വരെ കന്നി പകൽ 11.54 വരെ തുലാം പകൽ 02.20 വരെ വൃശ്ചികം വൈകിട്ട് 04.34 വരെ ധനു വൈകിട്ട് 06.28 വരെ മകരം തുടർന്ന് കുംഭം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
കാലത്ത് 08.10 വരെ തിരുവോണം തുടർന്ന് അവിട്ടം
തിഥി ദൈർഘ്യം
രാത്രി 11.55 വരെ പൗർണ്ണമി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: അവിട്ടം തിഥി: പൗർണ്ണമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: ഇല്ല

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
തിരുവാതിര, പൂരാടം, തൃക്കേട്ട, വിശാഖം

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
ഉത്രാടം, മൂലം, അനിഴം, ചോതി, ഭരണി, കാർത്തിക

ദിവസ ഗുണവർദ്ധനവിന്
ദിവസഗുണവർദ്ധനയ്ക്ക് ശിവ പാർവ്വതീ ഭജനം നടത്തുക. ഒരു സ്തോത്രം ചേർക്കുന്നു:
ഝണത്ക്വണത്കങ്കണനൂപുരായൈ
പാദാബ്ജരാജത്ഫണിനൂപുരായ
ഹേമാംഗദായൈ ഭുജഗാംഗദായ
നമഃ ശിവായൈ ച നമഃ ശിവായ

വിശാലനീലോത്പലലോചനായൈ
വികാസിപങ്കേരുഹലോചനായ
സമേക്ഷണായൈ വിഷമേക്ഷണായ
നമഃ ശിവായൈ ച നമഃ ശിവായ .

ലാൽ – കിതാബ് പരിഹാരം
ദിവസത്തിനു ചേർന്ന ലാൽ കിതാബ് നിർദ്ദേശം: അനുസരിച്ചു് ചന്ദനത്തൈലത്തിൽ മുക്കിയ ചെറിയ തുണി പ്രധാന വാതിലിനു മുകളിൽ വെയ്ക്കുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം വെളുപ്പ്ക്രീം,
പ്രതികൂല നിറം : കറുപ്പ്, നീല

ചന്ദ്ര പീഡകൾ മാറാൻ
ഇന്ന് തിങ്കളാഴ്ച. ജനനസമയത്ത് ചന്ദ്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, മാതൃദോഷമുള്ളവർ , കടുത്ത മദ്യപാനികൾ, ദീർഘകാല ഔഷധസേവ ആവശ്യമായി വന്നവർ കർക്കടകം, മീനം , വൃശ്ചികം ഇവ ജനന ലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ പീഡാഹര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
രോഹിണീശ സുധാ മൂർത്തി
സുധാധാത്ര: സുധാശനഃ
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ വിധു :

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version