ശുദ്ധജല മത്സ്യങ്ങൾക്ക് ധാന്യം / മലർനൽകുക; ശിവഭജനം നടത്തുക
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)
2024 ആഗസ്റ്റ് 04, ഞായർ
കലിദിനം 1872061
കൊല്ലവർഷം 1199 കർക്കടകം 20
(൧൧൯൯ കർക്കടകം ൨൦ )
തമിഴ് വര്ഷം ക്രോധി ആടി 20
ശകവർഷം 1946 ശ്രാവണം 13
ഉദയം 06.15 അസ്തമയം 06.45 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 30 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 30 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 05.11 pm to 06.45 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 03.37 pm to 05.11 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 12.30 pm to 02.03 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ശനി സ്വക്ഷേത്രത്തിൽ വക്രത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ആയില്യത്തിൽ (ആയില്യം ഞാറ്റുവേല)
ചൊവ്വ രോഹിണിയിൽ ബുധൻ മകത്തിൽ വ്യാഴം രോഹിണിയിൽ ശുക്രൻ മകത്തിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ഉത്രട്ടാതിയിൽ കേതു അത്തത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.00 വരെ കർക്കടകം പകൽ 08.55 വരെ ചിങ്ങം പകൽ 10.55 വരെ കന്നി പകൽ 12.48 വരെ തുലാം പകൽ 03.14 വരെ വൃശ്ചികം വൈകിട്ട് 05.27 വരെ ധനു തുടർന്ന് മകരം
ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm
ഇന്നത്തെ നക്ഷത്രം
പകൽ 01.26 വരെ പൂയം തുടർന്ന്, ആയില്യം
തിഥിദൈർഘ്യം
പകൽ 04.53 വരെ അമാവാസി തുടർന്ന് ശുക്ലപക്ഷ പ്രഥമ
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക
മൃത്യുദോഷം
പകൽ 01.26 മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം:
ആയില്യം തിഥി: ഇല്ല
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: പൂയം
ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽപരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം. ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം, പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരു വർഷക്കാലം ജന്മനക്ഷത്രദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ് .
പ്രതികൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
മൂലം, പൂരാടം, തിരുവാതിര, രോഹിണി, ഭരണി
അനുകൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
പുണർതം, മകയിരം, ചോതി, വിശാഖം, ഉത്രട്ടാതി, രേവതി
ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനയ്ക്ക് ശിവഭജനം നടത്തുക. അതിനുള്ള ഒരു സ്തുതി ചേർക്കുന്നു:
പരാത്മാനമേകം ജഗദ് ബീജമാദ്യം
നിരീഹം നിരാകാര മോങ്കാര വേദ്യം
യതോ ജായതേ പാല്യതേ യേന വിശ്വം
തമീശം ഭജേ ലീയതേ യത്ര വിശ്വം
ലാൽ – കിതാബ് നിർദ്ദേശം
ദിവസത്തിന് ചേർന്ന ലാൽ കിതാബ് പരിഹാരം : ഭവനത്തിന്റെ /ഓഫ്സിന്റെ പടിഞ്ഞാറു ദിക്കിൽ കടലാസിൽ നിർമ്മിച്ച പക്ഷി രൂപം വെയ്ക്കുക, ശുദ്ധജല മത്സ്യങ്ങൾക്ക് ഉണങ്ങിയ ധാന്യം /മലർ ഇവ നൽകുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചുവപ്പ് , കാഷായ നിറം, ഓറഞ്ച്. പ്രതികൂല നിറം: കറുപ്പ്, നീല
രവിപീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, പിതൃദോഷമുള്ളവർ , അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ, മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഗ്രഹാണാമാദിരാദിത്യോ
ലോകരക്ഷണ കാരക:
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ രവി:
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2024 Neramonline.com. All rights reserved