Wednesday, 18 Dec 2024

ഹനുമദ് ഭജനം നടത്തുക; കൂട്ടിക്കെട്ടിയ കറുക, വാതിലിന് വെളിയിൽ സൂക്ഷിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ഡിസംബർ 11, ബുധൻ
കലിദിനം 1872190
കൊല്ലവർഷം 1200 വൃശ്ചികം 26
(കൊല്ലവർഷം ൧൨൦൦ വൃശ്ചികം ൨൬ )
തമിഴ് വർഷം ക്രോധി കാർത്തിക 26
ശകവർഷം 1946 മാർഗ്ഗശീർഷം 20

ഉദയം 06.30 അസ്തമയം 06.05 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 35 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 25 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12.17 pm to 01.44 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 10.50 am to 12.17 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 07.56 am to 09.23 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്കും നീചം, വക്രം ബുധന് വക്രം മൗഢ്യം
ശനി സ്വക്ഷേത്രത്തിൽ ഗുരു വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ തൃക്കേട്ടയിൽ (തൃക്കേട്ട ഞാറ്റുവേല) ചൊവ്വ പൂയത്തിൽ ബുധൻ അനിഴത്തിൽ വ്യാഴം രോഹിണിയിൽ ശുക്രൻ തിരുവോണത്തിൽ ശനി ചതയത്തിൽ രാഹു ഉത്രട്ടാതിയിൽ കേതു ഉത്രത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.52 വരെ വൃശ്ചികം പകൽ 08.59 വരെ ധനു വൈകിട്ട് 10.55 വരെ മകരം വൈകിട്ട് 12.40 വരെ കുംഭം വൈകിട്ട് 02.23 വരെ മീനം വൈകിട്ട് 04.13 വരെ മേടം തുടർന്ന് ഇടവം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.32 pm to 06.55 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.32 pm to 07.42 pm

ഇന്നത്തെ നക്ഷത്രം
പകൽ 11.48 വരെ രേവതി തുടർന്ന് അശ്വതി
തിഥി ദൈർഘ്യം
രാത്രി 01.10 വരെ ശുക്ല പക്ഷ ഏകാദശി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: അശ്വതി തിഥി: ശുക്ലപക്ഷ ഏകാദശി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: രേവതി

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം, ആയുഃസൂക്ത പുഷ്‌പാഞ്‌ജലി, യഥാ ശക്തി അന്നദാനം എന്നിവ നടത്തിക്കുക. ശ്രീമദ് ഭാഗവതം, രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ്. വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ , ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
മകം, പൂരം, പൂരുരുട്ടാതി, അവിട്ടം, ഉത്രാടം

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
ഉത്രട്ടാതി, അവിട്ടം, മകയിരം, പുണർതം, പൂയം

ദിനദോഷശമനത്തിന്
ദിവസ ദോഷശമനത്തിനും ഗുണവർദ്ധനവിനുമായി ദിവസ ഗുണ വർദ്ധനയ്ക്ക് ഹനുമദ് ഭജനം നടത്തുക.
ഒരു ജപം ചേർക്കുന്നു:

വാമേ കരേ വൈരിഭിദം വഹന്തം
ശൈലംപരേ ശ്രുംഖല ഹാരിടങ്കം
ദധാനമച്ഛ ച്ഛവി യജ്ഞസൂത്രം
ഭജേ ജ്വലത് കുണ്ഡലമാജ്ഞനേയം

ലാൽ – കിതാബ് പരിഹാരം
ലാൽ കിതാബ് നിർദ്ദേശം: കൂട്ടിക്കെട്ടിയ കറുകപ്പുല്ല് , പച്ചമുളയില ഇവയിലേതെങ്കിലും പ്രധാനവാതിലിനു വെളിയിൽ സൂക്ഷിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: പച്ച ,
പ്രതികൂലനിറം: ചുവപ്പ് , മഞ്ഞ.

ബുധ പീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച . ജനനസമയത്ത് ബുധന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളി (ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.
ഉത്‌പാദരൂപോ ജഗതാം
ചന്ദ്രപുത്രോ മഹാദ്യുതിഃ
സൂര്യപ്രിയകരോ വിദ്വാൻ
പീഢാം ഹരതു മേ ബുധ:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version