ശിവ ഭഗവാനെ ഭജിക്കുക; പനിനീരിൽ കർപ്പൂരം ചേർത്ത് ഭവനത്തിൽ തളിക്കുക
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)
2025 ജനുവരി 12, ഞായർ
കലിദിനം 187222
കൊല്ലവർഷം 1200 ധനു 28
(കൊല്ലവർഷം ൧൨൦൦ ധനു ൨൮ )
തമിഴ് വര്‍ഷം ക്രോധി മാർഗഴി 28
ശകവർഷം 1946 പൗഷം 22
ഉദയം 06.43 അസ്തമയം 06.20 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 37 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 23 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 04.52 pm to 06.20 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 03.25 pm to 04.52 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 12.31 pm to 01.58 pm (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്കും നീചം, വക്രം ശനി
സ്വക്ഷേത്രത്തിൽ ഗുരു വക്രത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഉത്രാടത്തിൽ (ഉത്രാടം ഞാറ്റുവേല) ചൊവ്വ പൂയത്തിൽ ബുധൻ മൂലത്തിൽ വ്യാഴം രോഹിണിയിൽ ശുക്രൻ ചതയത്തിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ഉത്രട്ടാതിയിൽ കേതു ഉത്രത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
പകൽ 06.51 വരെ ധനു പകൽ 08.47 വരെ മകരം പകൽ 10.35 വരെ കുംഭം പകൽ 12.15 വരെ മീനം പകൽ 02.05 വരെ മേടം പകൽ 04.07 വരെ ഇടവം തുടർന്ന് മിഥുനം
ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.32 pm to 06.55 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.32 pm to 07.42 pm
ഇന്നത്തെ നക്ഷത്രം
പകൽ 11.24 വരെ മകയിരം തുടർന്ന് തിരുവാതിര
രാത്രി പുലരുന്ന 05.03 വരെ ശുക്ലപക്ഷ ചതുർദ്ദശി
തിഥി ദൈർഘ്യം
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
മൃത്യുദോഷം
പകൽ 11.24 മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം : തിരുവാതിര തിഥി : ശുക്ലപക്ഷ ചതുർദ്ദശി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: മകയിരം
ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽ പരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം . ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം, പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരുവർഷക്കാലം ജന്മ നക്ഷത്രദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ്.
പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
മകയിരം, ചിത്തിര , അവിട്ടം , കാർത്തിക , അശ്വതി , ഉത്രട്ടാതി
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
രോഹിണി, ഭരണി, രേവതി , ഉത്രം, അത്തം
ദിവസ ഗുണവർദ്ധനവിന്
ദിവസഗുണവർദ്ധനവിനും ദിന ദോഷങ്ങൾ ശമിക്കാനും ശിവ ഭഗവാനെ ഭജിക്കുക. ബുദ്ധിവികാസം , ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ ഉണർത്തൽ, രോഗപീഢ ശമനം എന്നിവയ്ക്ക് സദാശിവ ഭജനം അത്യുത്തമമാണ്. ശിവഭജനത്തിന് പഠിച്ചു ജപിക്കേണ്ട ഒരു സ്തോത്രമാണ് “വേദസദാശിവ സ്തോത്രം” . പ്രസ്തുത സ്തോത്രത്തിലെ ആദ്യ ശ്ലോകം ഇവിടെ ചേർക്കുന്നു .
പശൂനാം പതി പാപനാശം പരേശം
ഗജേന്ദ്രസ്യ കൃത്തിംവസാനം വരേണ്യം
ജടാജൂട മദ്ധ്യേസ്ഫുരദ് ഗാംഗവാരിം
മഹാദേവമേകം സ്മരാമി സ്മരാമിം
ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം : പനിനീരിൽ കർപ്പൂരം ചേർത്ത് ഭവനത്തിൽ തളിക്കുക. ഭക്ഷണത്തിൽ ഉപ്പ് കുറയ്ക്കുകയോ ഒരു നേരം ഉപ്പ് ഒഴിവാക്കിയ ഭക്ഷണം കഴിക്കുകയോ ചെയ്യുക .
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം ചുവപ്പ് , കാഷായ നിറം. പ്രതികൂല നിറം : കറുപ്പ്
രവി പീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം,
മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ,
പിതൃദോഷമുള്ളവർ, അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ, മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സർവ്വപാപഘ്നം
പ്രണതോസ്മി ദിവാകരം
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്താരം, + 91 9656377700
ശാസ്താരം അസ്ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 Neramonline.com. All rights reserved