Tuesday, 28 Jan 2025

ശിവനെ ദക്ഷിണാമൂർത്തി ഭാവത്തിൽ ഭജിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2025 ജനുവരി 23, വ്യാഴം
കലിദിനം 1872233
കൊല്ലവർഷം 1200 മകരം 10
(കൊല്ലവർഷം ൧൨൦൦ മകരം ൧൦)
തമിഴ് വർഷം ക്രോധി തയ് 10
ശകവർഷം 1946 മാഘം 03

ഉദയം 06.45 അസ്തമയം 06.26 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 41 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 19 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 02.03 pm to 03.30 pm (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 09.40 am to 11.07 am (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 06.45 am to 08.12 am (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ബുധന് മൗഢ്യം ശനി സ്വക്ഷേത്രത്തിൽ ചൊവ്വയും ഗുരുവും വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഉത്രാടത്തിൽ (ഉത്രാടം ഞാറ്റുവേല) ചൊവ്വ പുണർതത്തിൽ ബുധൻ ഉത്രാടത്തിൽ വ്യാഴം രോഹിണിയിൽ ശുക്രൻ പൂരൂരുട്ടാതിയിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ഉത്രട്ടാതിയിൽ കേതു ഉത്രത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.07 വരെ മകരം പകൽ 09.52 വരെ കുംഭം പകൽ 11.35 വരെ മീനം പകൽ 01.25 വരെ മേടം പകൽ 03.29 വരെ ഇടവം പകൽ 05.40 വരെ മിഥുനം തുടർന്ന് കർക്കടകം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളി മുഹൂർത്തം 06.21 pm to 06.46 pm

ഈശ്വര പ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ

ബ്രാഹ്മമുഹൂർത്തം 05.06 am to 05.55 am
പ്രാതഃസന്ധ്യ 05.31 am to 05.55 am
സായംസന്ധ്യ 06.23 pm to 07.38 pm

ഇന്നത്തെ നക്ഷത്രം
രാത്രി പുലരുന്ന 05.08 വരെ വിശാഖം
തിഥി ദൈർഘ്യം
പകൽ 05.37 വരെ കൃഷ്ണപക്ഷ നവമി തുർന്ന് ദശമി

ശുഭ കാര്യങ്ങൾ ചെയ്യന്നതിനു ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: വിശാഖം തിഥി: കൃഷ്ണപക്ഷ ദശമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: വിശാഖം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ യഥാശക്തി കഴിപ്പിച്ചതിന് ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം, ആയുഃസൂക്ത പുഷ്‌പാഞ്‌ജലി, യഥാശക്തി അന്നദാനം എന്നിവ നടത്തിക്കുക. ശ്രീമദ് ഭാഗവതം, രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ, ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
കാർത്തിക, രോഹിണി, ചിത്തിര, ഉത്രം, മകം

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
ചോതി, അത്തം, പൂരം, ആയില്യം, അവിട്ടം, ചതയം

ദിവസഗുണവർദ്ധനവിന്
ദിവസഗുണവർദ്ധനയ്ക്ക് ശിവനെ ദക്ഷിണാമൂർത്തി ഭാവത്തിൽ
ഭജിക്കുക. ഒരു സ്തുതി ചേർക്കുന്നു:
പ്രാതഃ ഭജാമി ശിവമേകമനന്തമാദ്യം
വേദാന്തവേദ്യ മനഘം പുരുഷംമഹാന്തം
നാമാദി ഭേദരഹിതം ഷഡഭാവശൂന്യം
സംസാരരോഗ ഹരമൗഷധമദ്വിതീയം
നമഃ ശിവായഃ ശിവായഃ നമഃ ഓം

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം : വീടിന്റെ /ഓഫിസിന്റെ പ്രധാനമുറിയിൽ താമരപ്പൂവോ താമരപ്പൂവിന്റെ ചിത്രമോ പകൽ വെയ്ക്കുക. നെയ്കലർന്ന ഭക്ഷണം ശിശുക്കൾക്ക് ദാനം ചെയ്യുക .

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം.

ഗുരു പീഡകൾ മാറാൻ
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും കടബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴത്തിന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദേവ മന്ത്രീ വിശാലാക്ഷ:
സദാലോക ഹിതേ രത:
അനേക ശിഷ്യ സമ്പൂർണ്ണ:
പീഢാം ഹരതു മേ ഗുരു:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version