Friday, 20 Sep 2024

ഭവനത്തിന്റെ മുൻപിൽ മുറിച്ച ചെറുനാരങ്ങ പകൽ സൂക്ഷിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ജൂലൈ 24, ബുധൻ
കലിദിനം 1872050
കൊല്ലവർഷം 1199 കർക്കടകം 09
(൧൧൯൯ കർക്കടകം ൦൯ )
തമിഴ് വര്ഷം ക്രോധി ആടി 09
ശകവർഷം 1946 ശ്രാവണം 02

ഉദയം 06.13 അസ്തമയം 06.48 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 35 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 25 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

രാഹുകാലം 12.30 pm to 02.04 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 10.56 am to 12.30 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 07.47 am to 09.21 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ശനി സ്വക്ഷേത്രത്തിൽ വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂയത്തിൽ (പൂയം ഞാറ്റുവേല) ചൊവ്വ കാർത്തിക ബുധൻ മകത്തിൽ വ്യാഴം രോഹിണിയിൽ ശുക്രൻ ആയില്യത്തിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ഉത്രട്ടാതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.47 വരെ കർക്കടകം പകൽ 09.40 വരെ ചിങ്ങം പകൽ 11.40 വരെ കന്നി പകൽ 01.52 വരെ തുലാം പകൽ 03.58 വരെ വൃശ്ചികം വൈകിട്ട് 06.11 വരെ ധനു തുടർന്ന് മകരം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
വൈകിട്ട് 06.14 വരെ വരെ ചതയം
തിഥിദൈർഘ്യം
കാലത്ത് 07.30 വരെ കൃഷ്ണപക്ഷ തൃതീയ തുടർന്ന് ചതുർത്ഥി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ ആവാം

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ചതയം തിഥി: കൃഷ്ണപക്ഷ ചതുർത്ഥി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : ചതയം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ കഴിപ്പിച്ച ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം, ആയുഃസൂക്ത പുഷ്‌പാഞ്‌ജലി , യഥാശക്തി അന്നദാനം എന്നിവ നടത്തിക്കുക. ശ്രീമദ് ഭാഗവതം, രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ, ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.

പ്രതികൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
അത്തം, തിരുവോണം, പൂരാടം, തൃക്കേട്ട
അനുകൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
അവിട്ടം, ചിത്തിര, മകയിരം, ഉത്രാടം, മൂലം, അനിഴം

ദിവസഗുണവർദ്ധനവിന്
ദിവസഗുണവർദ്ധനയ്ക്ക് സുബ്രഹ്മണ്യ ഭജനം
നടത്തുക. ഒരു സ്തുതി ചേർക്കുന്നു.
മംഗല്യ തടസ്സം മാറുന്നതിന് കന്യകകൾ ഈ സ്തുതി ജപിക്കുന്നത് ഉത്തമമാണ്:
നമസ്‌തേ സച്ചിദാനന്ദ നമസ്‌തേ ഭക്തവത്സല
നമസ്‌തേ ഗിരിവാസ ശ്രീ കാര്‍ത്തികേയ നമോസ്തുതേ
നമസ്‌തേ പാര്‍വ്വതീപുത്ര നമസ്‌തേ രുദ്രനന്ദന
നമസ്‌തേ സത്യമൂര്‍ത്തേ ശ്രീകാര്‍ത്തികേയ നമോസ്തുതേ
നമസ്‌തേ ദേവദേവേശ നമസ്‌തേ വിശ്വനായക
നമസ്‌തേ ശര്‍വ്വസൂനോ ശ്രീകാര്‍ത്തികേയ നമോസ്തുതേ
നമസ്‌തേ സര്‍വ്വലോകേശ നമസ്‌തേ പുരുഷോത്തമ
നമസ്‌തേ ജ്യോതിരൂപ ശ്രീ കാര്‍ത്തികേയ നമോസ്തുതേ
നമസ്‌തേ ഷണ്‍മുഖാ നിത്യം നമസ്‌തേ മുക്തിദായക
നമസ്‌തേ പഴനീശ ശ്രീ കാര്‍ത്തികേയ നമോസ്തുതേ

ലാൽ – കിതാബ് നിർദേശം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് പരിഹാരം: ഭവനത്തിന്റെ /ഓഫീസിന്റെ മുൻപിൽ മുറിച്ച ചെറുനാരങ്ങ പകൽ സൂക്ഷിക്കുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: പച്ച ,
പ്രതികൂലനിറം : ചുവപ്പ് , മഞ്ഞ.

ബുധ പീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച. ജനനസമയത്ത് ബുധന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധഗായത്രി ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഓം സോമരൂപായ വിദ്മഹേ
ജ്ഞാനരൂപായ ധീമഹി
തന്ന: ബുധ: പ്രചോദയാത്

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version