സുബ്രഹ്മണ്യ ഭജനം നടത്തുക
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )
2025 മാർച്ച് 04, ചൊവ്വ
കലിദിനം 1872272
കൊല്ലവർഷം 1200 കുംഭം 20
(കൊല്ലവർഷം ൧൨൦൦ കുംഭം ൨൦ )
തമിഴ് വർഷം ക്രോധി മാശി 20
ശകവർഷം 1946 ഫാൽഗുനം 13
ഉദയം 06.37 അസ്തമയം 06.35 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 58 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 02 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.35 pm to 05.05 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 12.36 pm to 02.05 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 09.36 am to 11.06 am (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ബുധൻ നീചത്തിൽ ശനിക്കു മൗഢ്യം ശനി സ്വക്ഷേത്രത്തിൽ ശുക്രന് ഉച്ചം വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ചതയം (ചതയം ഞാറ്റുവേല) ചൊവ്വ പുണർതത്തിൽ ബുധൻ ഉത്രട്ടാതിയിൽ വ്യാഴം രോഹിണിയിൽ ശുക്രൻ ഉത്രട്ടാതിയിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ഉത്രട്ടാതിയിൽ കേതു ഉത്രത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.16 വരെ കുംഭം പകൽ 08.59 വരെ മീനം പകൽ 10.49 വരെ മേടം പകൽ 12.53 വരെ ഇടവം പകൽ 03.02 വരെ മിഥുനം പകൽ 05.09 വരെ കർക്കടകം തുടർന്ന് ചിങ്ങം
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.21 pm to 06.46 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.06 am to 05.55 am
പ്രാതഃസന്ധ്യ 05.31 am to 05.55 am
സായംസന്ധ്യ 06.23 pm to 07.38 pm
ഇന്നത്തെ നക്ഷത്രം
രാത്രി 02.37 വരെ ഭരണി ( കുംഭ ഭരണി )
തിഥി ദൈർഘ്യം
വൈകിട്ട് 03.17 വരെ ശുക്ലപക്ഷ പഞ്ചമി
ഇന്ന് ചെയ്യാവുന്നതും പാടില്ലത്തതും
കൃഷികാര്യം, അഗ്നികർമ്മം മുതലായവ ചെയ്യാം.
ശില്പകർമ്മങ്ങൾക്കും വാസ്തുകർമ്മങ്ങൾക്കും ആഭരണങ്ങൾ ഉണ്ടാക്കുതിനും കൊള്ളാം.
പന്തയങ്ങൾ , നീതിക്കു വേണ്ടിയുള്ള പോരാട്ടം, കോടതി വിധികൾ, എന്നിവക്ക് അനുകൂലദിവസം. കായിക പ്രവർത്തനങ്ങൾ ലോഹം, വൈദ്യശാസ്ത്രം, അഗ്നി , വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്ക് നല്ലത്. ആരോഗ്യം ശ്രദ്ധിക്കണം. ദീർഘ ദൂര യാത്ര ഒഴിവാക്കുക. മുറിവുകൾ, കലഹം അപകടം എന്നിവക്ക് സാദ്ധ്യത കൂടുതൽ.
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ഭരണി തിഥി: ശുക്ലപക്ഷ പഞ്ചമി, ഷഷ്ഠി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : ഭരണി
ഈ ദിനം പിറന്നാൾ വരുന്നത്
ആരോഗ്യപരവും ധനപരവുമായ വിഷമതകൾ സൃഷ്ട്ടിക്കാം ആയതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരീ മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്‌പാഞ്‌ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്ക നാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്‌പാഞ്‌ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.
പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
അനിഴം, തൃക്കേട്ട, രേവതി, പൂരുരുട്ടാതി, അവിട്ടം
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
അശ്വതി, ആയില്യം, തൃക്കേട്ട, ഉത്രട്ടാതി, ചതയം, തിരുവോണം
ദിവസ ദോഷശമനത്തിനും ഗുണവർദ്ധനവിനുമായി സുബ്രഹ്മണ്യ ഭജനം നടത്തുക. ഒരു ശ്ലോകം താഴെ ചേർക്കുന്നു . കുടുംബ ജീവിത ശാന്തത കൈവരുത്തുവാൻ ഈ ജപം ഉപകരിക്കും.
ആചാര്യമാഗമ രഹസ്യമഹാമനൂനാ-
മാചാന്തവാരിനിധി ദേശികമാംബികേയം
ആഖണ്ഡലാദ്യ/ മരവന്ദിതമാത്മരൂപ-
മാലംബതേ മമ മനഃ ശരണം കുമാരം
ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം: ശിശുക്കൾക്കും വൃദ്ധർക്കും മധുരം നൽകുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കാഷായ നിറം, ഓറഞ്ച് പ്രതികൂല നിറം: കറുപ്പ്, കടും നീലം
കുജദോഷ പരിഹാരം
ഇന്ന് ചൊവ്വാഴ്ച. ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവർ,
കടബാദ്ധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കടകം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ധരണീഗർഭസംഭൂതം
വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം
മംഗളം പ്രണമാമ്യഹം
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved