Saturday, 23 Nov 2024

ഹനുമദ് ഭജനം നടത്തുക; പ്രാതിലിന് മുൻപ് ഒരുപിടി ധാന്യം പറവകൾക്ക് നൽകുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 നവംബർ 14, വ്യാഴം
കലിദിനം 1872163
കൊല്ലവർഷം 1200 തുലാം 29
(കൊല്ലവർഷം ൧൨൦൦ തുലാം ൨൯ )
തമിഴ് വർഷം ക്രോധി അയ്പ്പശി 29
ശകവർഷം 1946 കാർത്തികം 23

ഉദയം 06.17 അസ്തമയം 05.59 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 42 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 16 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 01.35 pm to 03.03 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 09.12 am to 10.40 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 06.17 am to 07.44 am (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
സൂര്യനും ചൊവ്വയ്ക്കും നീചം ശനി സ്വക്ഷേത്രത്തിൽ ഗുരു, ശനി വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ വിശാഖം (വിശാഖം ഞാറ്റുവേല) ചൊവ്വ പൂയത്തിൽ ബുധൻ തൃക്കേട്ടയിൽ വ്യാഴം മകയിരത്തിൽ ശുക്രൻ മൂലത്തിൽ ശനി ചതയത്തിൽ രാഹു ഉത്രട്ടാതിയിൽ കേതു ഉത്രത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.28 വരെ തുലാം പകൽ 08.42 വരെ വൃശ്ചികം പകൽ 10.51 വരെ ധനു വൈകിട്ട് 12.51 വരെ മകരം വൈകിട്ട് 02.33 വരെ കുംഭം വൈകിട്ട് 04.13 വരെ മീനം തുടർന്ന് മേടം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.32 pm to 06.55 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.32 pm to 07.42 pm

ഇന്നത്തെ നക്ഷത്രം
രാത്രി 12.32 വരെ അശ്വതി
തിഥി ദൈർഘ്യം
പകൽ 09.44 വരെ ശുക്ലപക്ഷ ത്രയോദശി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം:
അശ്വതി തിഥി: ശുക്ലപക്ഷ ചതുർദ്ദശി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: അശ്വതി

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്.
വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ
സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും
പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കുക, മംഗളകർമ്മങ്ങളിൽ സംബന്ധിക്കുക ദേവകാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതുഫലമായി പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ദേവാലയത്തിൽ ദർശനം
നടത്തി യഥാശക്തി വഴിപാടുകൾ കഴിപ്പിച്ച ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്‌പാഞ്‌ജലി നടത്തിക്കുക.
വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ്. ഒപ്പം
നാളിൽ ശിവങ്കൽ മൃത്യുഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.

പ്രതികൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
അനിഴം, തൃക്കേട്ട, ഉത്രട്ടാതി, ചതയം, തിരുവോണം

അനുകൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
രേവതി, പൂരുരുട്ടാതി, അവിട്ടം, തിരുവാതിര

ദിവസഗുണ വർദ്ധനവിന്
ദിവസഗുണ വർദ്ധനയ്ക്ക് ഹനുമദ് ഭജനം നടത്തുക.
ഒരു സ്തുതി ചേർക്കുന്നു:
പീതവർണ്ണം ലസത്കായം ഭജേ സുഗ്രീവമന്ത്രിണാം
മാലാമന്ത്രാത്മകം ദേവം ചിത്രവർണ്ണംചതുർഭുജം
പാശാങ്കുശാഭയകരം ധൃതടങ്കം നമാമ്യഹം
സുരാസുരഗണൈഃ സർവൈസംസ്തുതം പ്രണമാമ്യഹം

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം:
പ്രഭാത ഭക്ഷണത്തിനു മുൻപായി ഒരുപിടി ധാന്യം പറവകൾക്ക് നൽകുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം
പ്രതികൂല നിറം: കറുപ്പ്, കടുംനീല

ഗുരു പീഡകൾ മാറാൻ
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം , മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും കടബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴത്തിന്റെ
പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദേവ മന്ത്രീ വിശാലാക്ഷ:
സദാലോക ഹിതേ രത:
അനേക ശിഷ്യ സമ്പൂർണ്ണ:
പീഢാം ഹരതു മേ ഗുരു :

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version