Thursday, 21 Nov 2024

ചെറിയ മണി വീടിന്റെ വടക്കു ഭാഗത്ത് വയ്ക്കുക; ശ്രീ ധർമ്മശാസ്താവിനെ ഭജിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 നവംബർ 02, ശനി
കലിദിനം 1872151
കൊല്ലവർഷം 1200 തുലാം 17
(കൊല്ലവർഷം ൧൨൦൦ തുലാം ൧൭ )
തമിഴ് വർഷം ക്രോധി അയ്പ്പശി 17
ശകവർഷം 1946 കാർത്തികം 11

ഉദയം 06.14 അസ്തമയം 06.01 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 47 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 13 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 09.10 am to 10.39 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 06.14 am to 07.42 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 01.35 pm to 03.04 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
സൂര്യനും ചൊവ്വയ്ക്കും നീചം ശനി
സ്വക്ഷേത്രത്തിൽ ഗുരു, ശനി വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ചോതിയിൽ (ചോതി ഞാറ്റുവേല) ചൊവ്വ പൂയത്തിൽ ബുധൻ അനിഴത്തിൽ വ്യാഴം മകയിരത്തിൽ ശുക്രൻ തൃക്കേട്ടയിൽ ശനി ചതയത്തിൽ രാഹു ഉത്രട്ടാതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.12 വരെ തുലാം പകൽ 09.26 വരെ വൃശ്ചികം പകൽ 11.35 വരെ ധനു വൈകിട്ട് 01.35 വരെ മകരം വൈകിട്ട് 03.17 വരെ കുംഭം വൈകിട്ട് 04.58 വരെ മീനം തുടർന്ന് മേടം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.32 pm to 06.55 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.32 pm to 07.42 pm

ഇന്നത്തെ നക്ഷത്രം
രാത്രി പുലരുന്ന 05.58 വരെ വിശാഖം
തിഥി ദൈർഘ്യം
രാത്രി 08.22 വരെ പ്രഥമ

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്‌
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട
നക്ഷത്രം: വിശാഖം തിഥി: ശുക്ല പക്ഷ പ്രഥമ

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: വിശാഖം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല . സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മശാസ്താവിനെ ദർശിച്ച് നീരാജനം, എള്ളുപായസം
ഇവ നൽകുക. കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ, ജലധാര എന്നിവ കഴിപ്പിക്കുന്നതും അത്യുത്തമം

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
കാർത്തിക, രോഹിണി, ചിത്തിര, ഉത്രം, മകം

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
ചോതി, അത്തം, പൂരം, ആയില്യം, അവിട്ടം, ചതയം

ദിന ദോഷശാന്തിക്ക്
ദിവസ ദോഷശാന്തിക്ക് ശ്രീ ധർമ്മശാസ്താവിനെ ഭജിക്കുക. ഒരു ധർമ്മശാസ്താ സ്തുതി ചേർക്കുന്നു:
കൃപാ കടാക്ഷ വീക്ഷണം വിഭൂതി വേത്ര ഭൂഷണം
സു പാവനം സനാതനാദി സത്യ ധർമ്മ പോഷണം
അപാര ശക്തി യുക്ത മാത്മ ലക്ഷണം സു ലക്ഷണം
പ്രഭാ മനോഹരം ഹരീശ ഭാഗ്യ സംഭവം ഭജേ

ലാൽ -കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദ്ദേശം : ആര്യവേപ്പിൻ ചുവട്ടിൽ മഞ്ഞൾ ചേർത്ത വെള്ളം ഒഴിക്കുക. ചെറിയ മണി ഭവനത്തിന്റെ/ ഓഫീസിന്റെ വടക്കു ഭാഗത്ത് വെയ്ക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കറുപ്പ് , കടും നീലം
പ്രതികൂല നിറം ചുവപ്പ്.

ശനി പീഡകൾ മാറാൻ
ഇന്ന് ശനിയാഴ്ച. ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനിയുടെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
നീലാഞ്ജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version