Saturday, 5 Oct 2024

ധർമ്മശാസ്താവിനെ ഭജിക്കുക; മുറിയിൽ വെള്ളം നിറച്ച സ്ഫടികപ്പാത്രം വയ്ക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ഒക്ടോബർ 05, ശനി
കലിദിനം 1872123
കൊല്ലവർഷം 1200 കന്നി 19
(കൊല്ലവർഷം ൧൨൦൦ കന്നി ൧൯ )
തമിഴ് വർഷം ക്രോധി പൂരട്ടാശി 19
ശകവർഷം 1946 ആശ്വിനം 13

ഉദയം 06.12 അസ്തമയം 06.12 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 00 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 00 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 09.12 am to 10.42 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 06.12 am to 07.42 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 01.42 pm to 03.12 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ബുധൻ ശുക്രൻ ശനി ഇവർ സ്വക്ഷേത്രത്തിൽ
ബുധനു ഉച്ചത്തിൽ മൗഢ്യം ശനി വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അത്തത്തിൽ (അത്തം ഞാറ്റുവേല) ചൊവ്വ പുണർതത്തിൽ ബുധൻ അത്തത്തിൽ വ്യാഴം മകയിരത്തിൽ ശുക്രൻ ചോതിയിൽ ശനി ചതയത്തിൽ രാഹു ഉത്രട്ടാതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.00 വരെ കന്നി പകൽ 08.55 വരെ തുലാം പകൽ 11.16 വരെ വൃശ്ചികം പകൽ 01.23 വരെ ധനു വൈകിട്ട് 03.19 വരെ മകരം വൈകിട്ട് 05.06 കുംഭം വരെ തുടർന്ന് മീനം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.32 pm to 06.55 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.32 pm to 07.42 pm

ഇന്നത്തെ നക്ഷത്രം
രാത്രി 09.33 വരെ ചോതി തുടർന്ന് വിശാഖം
തിഥി ദൈർഘ്യം
ദിനം മുഴുവൻ ശുക്ലപക്ഷ തൃതീയ
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

മൃത്യുദോഷം
രാത്രി 09.33 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട
നക്ഷത്രം: ചോതി തിഥി: ശുക്ല പക്ഷ തൃതീയ
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം : ചോതി

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി
നന്നല്ല . സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കു. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താവിനെ ദർശിച്ച് നീരാജനം,
എള്ളുപായസം ഇവ നൽകുക .കൂടാതെ നെയ്യ്
ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ , ജലധാര എന്നിവ കഴിപ്പിക്കുന്നതും അത്യുത്തമം

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
രോഹിണി, അത്തം, പൂരം, ആയില്യം
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
ചിത്തിര, മകയിരം, അവിട്ടം, ഉത്രം, മകം, പൂയം
ദിനദോഷശാന്തിക്ക്
ദിവസ ദോഷശാന്തിക്ക് ശബരിമല ശ്രീ ധർമ്മശാസ്താവിനെ ഭജിക്കുക . ഒരു ശ്ലോകം ചേർക്കുന്നു :
പഞ്ചാക്ഷരപ്രിയ വിരിഞ്ചാദിപൂജിത പരഞ്ജ്യോതിരൂപഭഗവൻ
പഞ്ചാദ്രിവാസ ശിഖിപിഞ്ഛാവതംസ ജയവാഞ്ഛാനുകൂലവരദ .
പഞ്ചാസ്യവാഹ മണികാഞ്ചീ
ഗുണാഞ്ഛിത സുമഞ്ജീര മഞ്ജുലപദ
പഞ്ചാസ്ത്രകോടിരുചിരഞ്ജീകൃതാംഗ
സുരസഞ്ജീവനപ്രദ വിഭോ

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: ഭവനത്തിന്റെ / ഓഫീസിന്റെ മുൻമുറിയിൽ വെള്ളം
നിറച്ച സ്ഫടികപ്പാത്രം വെയ്ക്കുക. ഈ പാത്രത്തിനടിയിൽ വെള്ളി നാണയം (ഒരു രൂപാ
നാണയം) സൂക്ഷിക്കുകയും പിന്നീട് അത് ദാനം ചെയ്യുകയും വേണം

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കറുപ്പ് , കടും നീലം

ശനി പീഡകൾ മാറാൻ
ഇന്ന് ശനിയാഴ്ച. ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവർക്ക് ജപിക്കുവാൻ ശനിയുടെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
നീലാഞ്ജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version