Sunday, 6 Oct 2024

പാർവ്വതി ദേവിയുടെ മടിയിൽ ഇരിക്കുന്ന ഗണപതിയെ സ്മരിച്ചു ഭജിക്കുക

നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ഒക്ടോബർ 07, തിങ്കൾ
കലിദിനം 1872125
കൊല്ലവർഷം 1200 കന്നി 21
(കൊല്ലവർഷം ൧൨൦൦ കന്നി ൨൧)
തമിഴ് വർഷം ക്രോധി പൂരട്ടാശി 21
ശകവർഷം 1946 ആശ്വിനം 15

ഉദയം 06.12 അസ്തമയം 06.11 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 59 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 01 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 07.41 am to 09.11 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 01.41 pm to 03.11 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 10.41 am to 12.11 pm (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ബുധൻ ശുക്രൻ ശനി ഇവർ സ്വക്ഷേത്രത്തിൽ
ബുധനു ഉച്ചത്തിൽ മൗഢ്യം ശനി വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അത്തത്തിൽ (അത്തം ഞാറ്റുവേല)
ചൊവ്വ പുണർതത്തിൽ ബുധൻ ചിത്തിരയിലും
വ്യാഴം മകയിരത്തിൽ ശുക്രൻ വിശാഖത്തിൽ ശനി ചതയത്തിൽ രാഹു ഉത്രട്ടാതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.52 വരെ കന്നി പകൽ 08.47 വരെ തുലാം പകൽ 11.08 വരെ വൃശ്ചികം പകൽ 01.15 വരെ ധനു വൈകിട്ട് 03.11 വരെ മകരം വൈകിട്ട് 04.58 കുംഭം വരെ തുടർന്ന് മീനം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.32 pm to 06.55 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.32 pm to 07.42 pm

ഇന്നത്തെ നക്ഷത്രം
രാത്രി 02.24 വരെ അനിഴം തുടർന്ന് തൃക്കേട്ട
തിഥി ദൈർഘ്യം
കാലത്ത് 09.48 ശുക്ലപക്ഷ ചതുർത്ഥി
തുടർന്ന് പഞ്ചമി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട
നക്ഷത്രം: അനിഴം തിഥി: ശുക്ല പക്ഷ പഞ്ചമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: അനിഴം

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്.
നല്ല വാർത്തകൾ കേൾക്കുക , അവിവാഹിതർക്ക്
നല്ല വിവാഹബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം.
ഗുണവർദ്ധനവിനും ദോഷശാന്തിക്കുമായി
പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്കു പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്ജലി നടത്തിക്കുക ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ്.

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
അശ്വതി, ഭരണി, ചോതി, അത്തം, പൂരം

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
വിശാഖം, ചിത്തിര, ഉത്രം, മകം, ചതയം

ദിവസദിവസഗുണ വർദ്ധനവിന്
ദിവസഗുണ വർദ്ധനവിനായി പാർവ്വതീ ദേവിയുടെ മടിയിൽ ഇരിക്കുന്ന ഗണപതിയെ സ്മരിച്ചു ഭജിക്കുക.
ഒരു ജപം ചേർക്കുന്നു:
ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബുഫലസാരഭക്ഷിണം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘേനശ്വരപാദപങ്കജം.

ഈ സങ്കൽപ്പത്തിൽ സ്മരിച്ചു ജപിക്കുന്നത് വിഘ്‌നനാശത്തിന് സഹായിക്കും.

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: പ്രഭാത ഭക്ഷണത്തോടൊപ്പം അൽപ്പം തൈര് സേവിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം വെളുപ്പ് ക്രീം,
പ്രതികൂല നിറം: കറുപ്പ്, കടും നീലം .

ചന്ദ്രപീഡകൾ മാറാൻ
ഇന്ന് തിങ്കളാഴ്ച. ജനനസമയത്ത് ചന്ദ്രന് നീചം,
മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ,
മാതൃദോഷമുള്ളവർ, കടുത്ത മദ്യപാനികൾ,
ദീർഘകാല ഔഷധ സേവ ആവശ്യ മായി വന്നവർ
കർക്കടകം, മീനം, വൃശ്ചികം ഇവ ജനനലഗ്നമോ
ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദധിശംഖതുഷാരാഭം
ക്ഷീരോദാർണവ സംഭവം
നമാമി ശശിനം സോമം
ശംഭോർമ്മകുടഭൂഷണം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version