Friday, 22 Nov 2024

ഹനുമദ് ഭജനം നടത്തുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 സെപ്തംബർ 18, ബുധൻ
കലിദിനം 1872106
കൊല്ലവർഷം 1200 കന്നി 02
(കൊല്ലവർഷം ൧൨൦൦ കന്നി 02)
തമിഴ് വർഷം ക്രോധി പൂരട്ടാശി ൦൨ )
ശകവർഷം 1946 ഭാദ്രപദം 27

ഉദയം 06.13 അസ്തമയം 06.22 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 09 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 51 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12.17 pm to 01.48 pm (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 10.46 am to 12.17 pm (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 07.44 am to 09.15 am (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ശനി സ്വക്ഷേത്രത്തിൽ ബുധനു മൗഢ്യം ശുക്രന് നീചം ശനി വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഉത്രത്തിൽ (ഉത്രം ഞാറ്റുവേല ) ചൊവ്വ തിരുവാതിരയിൽ ബുധൻ പൂരത്തിൽ വ്യാഴം മകയിരത്തിൽ ശുക്രൻ ചിത്തിരയിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ഉത്രട്ടാതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.09 വരെ കന്നി പകൽ 10.13 വരെ തുലാം പകൽ 12.24 വരെ വൃശ്ചികം പകൽ 02.31 വരെ ധനു വൈകിട്ട് 04.27 വരെ മകരം വൈകിട്ട് 06.12 കുംഭം വരെ തുടർന്ന് meenam

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളി മുഹൂർത്തം 06.32 pm to 06.55 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ

ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.32 pm to 07.42 pm

ഇന്നത്തെ നക്ഷത്രം
പകൽ 11.00 വരെ പൂരുരുട്ടാതി തുടർന്ന് ഉത്രട്ടാതി
തിഥി ദൈർഘ്യം
പകൽ 08.04 വരെ ശുക്ലപക്ഷ പർണ്ണമി തുടർന്ന് കൃഷണപക്ഷ പ്രഥമ

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
മൃത്യുദോഷം
പകൽ 11.00 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ഉത്രട്ടാതി തിഥി: കൃഷണപക്ഷ പ്രഥമ
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : ഇല്ല
പ്രതികൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
ഉത്രം , അവിട്ടം , ഉത്രാടം , മൂലം അനുകൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
ചതയം , തിരുവാതിര, തിരുവോണം , അനിഴം, തൃക്കേട്ട

ദിന ദോഷശമനത്തിനും
ദിവസദോഷശമനത്തിനും ഗുണവർദ്ധനവിനുമായി ദിവസ ഗുണ വർദ്ധനയ്ക്ക് ഹനുമദ് ഭജനം നടത്തുക. ഒരു ജപം ചേർക്കുന്നു:
വാമേ കരേ വൈരിഭിദം വഹന്തം
ശൈലംപരേ ശ്രുംഖല ഹാരിടങ്കം
ദധാനമച്ഛ ച്ഛവി യജ്ഞസൂത്രം
ഭജേ ജ്വലത് കുണ്ഡലമാജ്ഞനേയം
ലാൽ കിതാബ് പരിഹാരം
ലാൽ കിതാബ് നിർദ്ദേശം : പൊഴിഞ്ഞു വീണ അരയാലില ഇട്ടു വെച്ച വെള്ളത്തിൽ കാലത്ത് കുളിക്കുക
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: പച്ച , പ്രതികൂലനിറം : ചുവപ്പ് , മഞ്ഞ.
ബുധ പീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച . ജനനസമയത്ത് ബുധന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ ഗായത്രി ചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
ഓം ഗജധ്വജായ വിദ്മഹേ
ശുകഹസ്തായ ധീമഹി
തന്നോബുധഃ പ്രചോദയാത്

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version