Sunday, 29 Sep 2024

ദുർഗ്ഗാ ഭജനം നടത്തുക; തൈര് ചേർത്ത പ്രഭാത ഭക്ഷണം കഴിക്കുക

നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 സെപ്റ്റംബർ 30, തിങ്കൾ
കലിദിനം 1872118
കൊല്ലവർഷം 1200 കന്നി 14
(കൊല്ലവർഷം ൧൨൦൦ കന്നി ൧൪ )
തമിഴ് വർഷം ക്രോധി പൂരട്ടാശി 14
ശകവർഷം 1946 ആശ്വിനം 08

ഉദയം 06.12 അസ്തമയം 06.15 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 03 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 57 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 07.42 am to 09.12 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 01.43 pm to 03.14 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 10.43 am to 12.13 pm (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ബുധൻ ശുക്രൻ ശനി ഇവർ സ്വക്ഷേത്രത്തിൽ
ബുധന് ഉച്ചത്തിൽ മൗഢ്യം ശനി വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അത്തത്തിൽ (അത്തം ഞാറ്റുവേല)
ചൊവ്വ പുണർത്തിൽ ബുധൻ അത്തത്തിൽ വ്യാഴം മകയിരത്തിൽ ശുക്രൻ ചോതിയിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ഉത്രട്ടാതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.20 വരെ കന്നി പകൽ 09.15 വരെ തുലാം പകൽ 11.36 വരെ വൃശ്ചികം പകൽ 01.43 വരെ ധനു വൈകിട്ട് 03.39 വരെ മകരം വൈകിട്ട് 05.23 കുംഭം വരെ തുടർന്ന് മീനം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.32 pm to 06.55 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.32 pm to 07.42 pm

ഇന്നത്തെ നക്ഷത്രം
ദിനം മുഴുവൻ പൂരം
തിഥി ദൈർഘ്യം
വൈകിട്ട് 07.07 വരെ കൃഷണപക്ഷ ത്രയോദശി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമമാണ്
സിസേറിയൻ പ്രസവം ആവാം

മൃത്യുദോഷം
വൈകിട്ട് 07.07 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ / അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട
നക്ഷത്രം: പൂരം തിഥി: കൃഷണപക്ഷ ത്രയോദശി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: പൂരം
ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്.
നല്ല വാർത്തകൾ കേൾക്കുക, അവിവാഹിതർക്ക് നല്ല വിവാഹബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം.
ഗുണ വർദ്ധനവിനും ദോഷശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്കു പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ്.

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
ഉത്രട്ടാതി, രേവതി, ആയില്യം, പുണർതം, മകയിരം, തിരുവോണം

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
മകം, പൂയം, തിരുവാതിര, തൃക്കേട്, മൂലം

ദിനദോഷ ശമനത്തിന്
ദിന ദോഷദുരിത ശമനത്തിന് ദുർഗ്ഗാ ഭജനം
നടത്തുക. ഒരു സ്തുതി ചേർക്കുന്നു:
അരുണാം കരുണാം തരംഗിതാക്ഷിം
ധ്യതപാശാങ്കുശപുഷ്ബാണചാപാം
അണിമാദിഭിരാവ്യതാം മയൂഖൈഃ
അഹമിത്യേവ വിഭാവയേ ഭവാനീം

ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം അനുസരിച്ചു് ചന്ദനത്തൈലത്തിൽ മുക്കിയ ചെറിയ തുണി പ്രധാന വാതിലിനു മുകളിൽ വെയ്ക്കുന്നതും തൈര് ചേർത്ത പ്രഭാത ഭക്ഷണം കഴിക്കുന്നതും ദിവസ ദോഷം കുറയ്ക്കും

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം വെളുപ്പ് ക്രീം,
പ്രതികൂല നിറം: കറുപ്പ്

ചന്ദ്ര പീഡകൾ മാറാൻ
ഇന്ന് തിങ്കളാഴ്ച. ജനനസമയത്ത് ചന്ദ്രന് നീചം,
മൗഢ്യം, ദുർബ്ബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ,
മാതൃദോഷമുള്ളവർ , കടുത്ത മദ്യപാനികൾ,
ദീർഘകാല ഔഷധസേവ ആവശ്യമായി വന്നവർ
കർക്കടകം, മീനം, വൃശ്ചികം ഇവ ജനന ലഗ്നമോ
ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദധിശംഖതുഷാരാഭം
ക്ഷീരോദാർണവ സംഭവം
നമാമി ശശിനം സോമം
ശംഭോർമ്മകുടഭൂഷണം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version