Friday, 22 Nov 2024

മഹാവിഷ്ണു ഭജനം നടത്തുക: മുളക് കലർന്ന ഭക്ഷണം ഒരു നേരം ഉപേക്ഷിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 സെപ്തംബർ 05, വ്യാഴം
കലിദിനം 1872093
കൊല്ലവർഷം 1200 ചിങ്ങം 20
(കൊല്ലവർഷം ൧൨൦൦ ചിങ്ങം ൨൦
തമിഴ് വർഷം ക്രോധി ആവണി 20
ശകവർഷം 1946 ഭാദ്രപദം 14

ഉദയം 06.15 അസ്തമയം 06.30 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 15 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 15 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 01.54 pm to 03.26 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 09.18 pm to 10.50 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 06.15 am to 07.46 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
സൂര്യനും ശനിയും സ്വക്ഷേത്രത്തിൽ
ശുക്രന് നീചം ശനി വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂരത്തിൽ (പൂരം ഞാറ്റുവേല ) ചൊവ്വ മകയിരത്തിൽ ബുധൻ മകത്തിൽ വ്യാഴം മകയിരത്തിൽ ശുക്രൻ അത്തത്തിൽ പൂരൂരുട്ടാതിയിൽ രാഹു ഉത്രട്ടാതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.54 വരെ ചിങ്ങം പകൽ 08.48 വരെ കന്നി പകൽ 10.46 വരെ തുലാം പകൽ 01.14 വരെ വൃശ്ചികം പകൽ 03.26 വരെ ധനു വൈകിട്ട് 05.20 വരെ മകരം തുടർന്ന് കുംഭം

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളിമുഹൂർത്തം 06.32 pm to 06.55 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.32 pm to 07.42 pm

ഇന്നത്തെ നക്ഷത്രം
ദിനം മുഴുവൻ അത്തം
തിഥിദൈർഘ്യം
പകൽ l 12.22 വരെ ശുക്ലപക്ഷ
ദ്വിതീയതുടർന്ന് തൃതീയ

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം:
അത്തം തിഥി: ശുക്ല പക്ഷ തൃതീയ
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: ഇല്ല

പ്രതികൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
ചതയം, പൂരുരുട്ടാതി , പൂരം, ആയില്യം , പുണർതം
അനുകൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
ഉത്രം, മകം, പൂയം, തിരുവാതിര, പൂരാടം, ഉത്രാടം

ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനയ്ക്ക് മഹാവിഷ്ണു ഭജനം നടത്തുക:
ജയ ജയ ദേവദേവ ജയ മാധവ കേശവ
ജയ പദ്മപലാശാക്ഷ ജയ ഗോവിന്ദ ഗോപതേ

ജയ ജയ പദ്മനാഭ ജയ വൈകുണ്ഠ വാമന
ജയ പദ്മ ഹൃഷീകേശ ജയ ദാമോദരാച്യുത

ജയ പദ്മേശ്വരാനന്ത ജയ ലോകഗുരോ ജയ
ജയ ശംഖഗദാപാണേ ജയ ഭൂധരസൂകര

ജയ യജ്ഞേശ വാരാഹ ജയ ഭൂധര ഭൂമിപ
ജയ യോഗേശ യോഗജ്ഞ ജയ യോഗപ്രവർത്തക

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദ്ദേശം: മുളക് കലർന്ന ഭക്ഷണം ഒരു നേരമെങ്കിലും ഉപേക്ഷിക്കുക . ശിശുക്കൾക്ക് നെയ്യ് കലർന്ന മധുര പലഹാരം നൽകുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം
പ്രതികൂല നിറം : കറുപ്പ്, കടുംനീല

ഗുരു പീഡകൾ മാറാൻ
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര
ശ്രമിച്ചിട്ടും കടബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ഗുരു ഗായത്രി ജപിക്കുക. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഓം അംഗിരോജാതായ വിദ്മഹേ
വാചസ്പതയേ ധീമഹി
തന്ന: ഗുരു: പ്രചോദയാത്

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version