Friday, 29 Nov 2024

ശ്രീകൃഷ്ണന് ഏറ്റവുംപ്രിയപ്പെട്ട 28 നാമങ്ങൾ

ജ്യോതിഷരത്നം വേണു മഹാദേവ്
ഒരിക്കല്‍ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് ചോദിച്ചു: “അല്ലയോ കൃഷ്ണ! എണ്ണമറ്റ തിരുനാമങ്ങള്‍ അങ്ങയ്ക്ക് ഉള്ളതില്‍ ഏതു നാമമാണ് അങ്ങേയ്ക്ക്‌ ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്?”

സ്വതസിദ്ധമായ പുഞ്ചിരിയോടെ ഭഗവാന്‍ പറഞ്ഞു:
“ഹേ! അര്‍ജ്ജുനാ പരമപ്രേമത്തോടെ ഭക്തര്‍ എന്നെ എന്തു വിളിച്ചാലും എനിക്കു പ്രിയം തന്നെ. എന്നാൽ ചോദിച്ചതുകൊണ്ട് ഞാന്‍ പറയാം:”എന്‍റെ 28 നാമങ്ങള്‍ ഏറ്റവും ശ്രേഷ്ഠവും എനിക്കു പ്രിയപ്പെട്ടതുമാണ്. ഈ നാമങ്ങള്‍ മൂന്ന് സന്ധ്യകളിലും അമാവാസി, ഏകാദശി, എന്നീ ദിവസങ്ങളിലും ഭക്തിയോടു കൂടി ജപിക്കുന്നവന് എന്നില്‍ നിഷ്കാമമായ പ്രേമം ഉണ്ടാകാനും എന്നില്‍ ഐക്യമുണ്ടാകുവാനും സാധിക്കും. കലികാലത്ത് ഈ നാമങ്ങള്‍ക്ക് വളരെ പ്രാധാന്യം ഉണ്ട്. കാരണം കലിയില്‍ നാമജപം കൊണ്ട് ആഗ്രഹസാഫല്യവും വളരെ പെട്ടെന്ന് മുക്തിയും സംഭവിക്കുന്നു:
“മത്സ്യം കൂര്‍മ്മം വരാഹം ച
വാമനം ച ജനാര്‍ദ്ദനം
ഗോവിന്ദം പുണ്ഡരീകാക്ഷം
മാധവം മധുസൂതനം
പത്മനാഭം സഹസ്രാക്ഷം
വനമാലി ഹലായുധം
ഗോവര്‍ധനം ഹൃഷികേശം
വൈകുണ്ഡം പുരുഷോത്തമം
വിശ്വരൂപം വാസുദേവം
രാമം നാരായണം ഹരി
ദാമോദരം ശ്രീധരം ച
വേദാoഗo ഗരുഡദ്വജം
അനന്തം കൃഷ്ണഗോപലം
ജപതോ നാസ്തി പാതകം

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559

Story Summary: Powerful 28 Names of Lord Sri Krishna

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version