ദുരിതമോചനവും മന:ശാന്തിയും നൽകുന്ന അത്ഭുത ശക്തിയുള്ള 14 ശിവ മന്ത്രങ്ങൾ
ക്ഷിപ്രപ്രസാദിയാണ് ശിവഭഗവാന്‍. ലോകം മുഴുവന്‍ ജയിക്കാന്‍ രാവണന് സാധിച്ചത് ശിവന്റെ അനുഗ്രഹം കൊണ്ടാണത്രേ. ശിവനെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്തി ചന്ദ്രഹാസം എന്ന വാള്‍ സ്വന്തമാക്കി ദേവന്മാരെയും മനുഷ്യരെയും ജയിച്ചു എന്ന് ഐതിഹ്യം. ശ്രീരാമനാകട്ടെ രാമേശ്വരത്ത് ശിവപൂജ ചെയ്ത് തൃപ്തിപ്പെടുത്തിയാണ് ലങ്കാ യാത്രയ്ക്ക് സേതുബന്ധനം പോലും നടത്തിയത്. ശ്രീകൃഷ്ണനും ശിവ ഭക്തനായിരുന്നു. ആശ്രയിക്കുന്ന ഭക്തരെ ഒരിക്കലും കൈവിടാത്ത ശിവ ഭഗവാനെ ഏതൊരു വിഷയത്തിനും പരിഹാരം ലഭിക്കും. ഇക്കാലത്ത് എല്ലാം ഉള്ളവരും ഒന്നും ഇല്ലാത്തവരും ഒരേ പോലെ അനുഭവിക്കുന്ന പ്രശ്നമാണ് മന:സമാധാനം ഇല്ലായ്മ. ഒന്നൊഴിയാതെ വന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ നിന്നും മോചനം നേടാനും മന:ശാന്തി
കൈവരിക്കാനും സഹായിക്കുന്ന 14 ശിവ മന്ത്രങ്ങളുണ്ട്.
ഈ മന്ത്രങ്ങൾ പതിവായി ജപിക്കുന്നത് മനസിന് നല്ല ശാന്തി ലഭിക്കുന്നതിന് ഗുണകരമാണ്. ശിവഭഗവാന് പ്രധാനപ്പെട്ട ദിവസങ്ങളായ പ്രദോഷം, ഞായർ, തിങ്കൾ, തിരുവാതിര, ശിവരാത്രി തുടങ്ങിയ നാളുകളിൽ ഒന്നിൽ തുടങ്ങി 21 ദിവസം രാവിലെയും വൈകിട്ടും ചൊല്ലുക. ദിവസവും മൂന്ന് പ്രാവശ്യം വീതമാണ് 14 മന്ത്രങ്ങളും ജപിക്കേണ്ടത്. ജപവേളയിൽ വെളുത്തവസ്ത്രം ധരിക്കുന്നതും നെയ്‌വിളക്ക് കൊളുത്തി വയ്ക്കുന്നതും നല്ലതാണ്. ഇത് ജപിക്കുന്നതിന് യാതൊരു വ്രതനിഷ്ഠയും നിർബന്ധമില്ല. മന്ത്രോപദേശം ആവശ്യമില്ല. ശ്രദ്ധയോടെ തെറ്റുകൂടാതെ ചൊല്ലുക. പലവിധ ചിന്തകള്‍കൊണ്ട് മനസ് അലങ്കോലപ്പെട്ട് ദുഃഖം അനുഭവിക്കുന്നവര്‍ക്ക് ഇത് അത്ഭുതകരമായ ആശ്വാസം നല്കും. പ്രസിദ്ധ താന്ത്രിക മാന്ത്രിക ആചാര്യനായ പുതുമന മഹേശ്വരൻ നമ്പൂതിരി
ഈ മന്ത്രങ്ങൾ ഉപദേശിക്കുന്ന, ശിവപൂജയുടെ പ്രാധാന്യം വിശദമാക്കുന്ന സവിശേഷമായ വീഡിയോ
കാണുക:
Story Summary: Powerful Shiva Mantras for removing Sorrows and attaining Mental health
Copyright 2024 Neramonline.com. All rights reserved