Friday, 22 Nov 2024

രാമായണമാസാരംഭം, ഏകാദശി, പ്രദോഷം; ഈ ആഴ്ചത്തെ നക്ഷത്രഫലം

(2024 ജൂലൈ 14 – 20 )
ജ്യോതിഷരത്നം വേണു മഹാദേവ്

ശ്രീരാമനാമത്തിന്റെ അത്ഭുതശക്തിയും രാമകഥാ പുണ്യവും നിറയുന്ന രാമായണ മാസാരംഭം, ശയന ഏകാദശി, പ്രദോഷം എന്നിവയാണ് 2024 ജൂലൈ 14 ന് ചിത്തിര നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ സുപ്രധാന വിശേഷങ്ങൾ . ജൂലായ് 16 ന് ചൊവ്വാഴ്ച രാവിലെ 11:21ന് വിശാഖം നക്ഷത്രം രണ്ടാം പാദത്തിൽ തുലാക്കൂറിലാണ് കർക്കടക സംക്രമം. രാമായണ മാസാരംഭം, ദക്ഷിണായന പുണ്യകാലം ആരംഭവും അന്നാണ്. ഈശ്വരാരാധനയ്ക്ക് ഏറ്റവും ഉത്തമമായ സമയമായാണ് കർക്കടകമാസത്തെ കാണുന്നത്. പൊതുവെ രോഗങ്ങളും ദുരിതങ്ങളും വർദ്ധിക്കുന്ന കർക്കടകത്തിലെ ദോഷങ്ങളിൽ നിന്നും മോചനം നേടാൻ ഏറ്റവും നല്ലത് ഈശ്വര ചിന്തയാണ്. ഇതിന് ഏറ്റവും അനുകൂലം ശ്രീരാമനാമജപമാണ്. ഈ വിശ്വാസമാണ് കർക്കടകത്തെ രാമായണപുണ്യ മാസമാക്കിത്തീർത്തത്. എല്ലാ പുണ്യകർമ്മങ്ങൾക്കും പരിപൂർണ്ണഫലപ്രാപ്തി നൽകുന്ന മാസവുമാണ് കർക്കടകം. ഉത്തരായണം കഴിഞ്ഞ് ദക്ഷിണായനം തുടങ്ങുന്ന കർക്കടക മാസം ദേവന്മാർ ഉണർന്നിരിക്കുന്ന ദേവമാസമാണ്. വിഷ്ണുരാമനായും വേദം രാമായണമായും അവതരിച്ചു എന്നാണ് വിശ്വാസം. ഈ അർത്ഥത്തിൽ വേദപാരായണം തന്നെയാണ് രാമായണ പാരായണം. അതിനാൽ 24000 ഗായത്രി ജപിക്കുന്ന പുണ്യം രാമായണ പാരായണത്തിന് ഉണ്ട്. ദു:ഖദുരിതങ്ങൾ ഇല്ലാതാകുന്നത്. അതാണ് രാമായണ പാരായണം ശ്രേഷ്ഠമാകാൻ കാരണം. ജൂലായ് 17 ന്
ബുധനാഴ്ചയാണ് ശയന ഏകാദശി. അന്ന് പകൽ 2:51 നും രാത്രി 2:53 നും മദ്ധ്യേയാണ് ഹരിവാസരം. 19 ന്
വെള്ളിയാഴ്ച്ചയാണ് കർക്കടകത്തിലെ ശുക്ലപക്ഷ പ്രദോഷം. 2024 ജൂലൈ 20 ന് ഉത്രാടം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് സമയം പതിവിലും മികച്ചതായിരിക്കും. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കണം. സ്വകാര്യ ജീവിതത്തിൽ, ഒരു രഹസ്യം പുറത്തായതിൻ്റെ പ്രശ്നങ്ങൾ നേരിടേണ്ടിവരാം. തെറ്റ് സ്വയം അംഗീകരിക്കണം. പങ്കാളിയോട് കൂടുതൽ ആകർഷണം തോന്നും. ജോലിയിൽ അഭിമാനകരമായ
ഉണ്ടാകാൻ സാധ്യതയുണ്ട്. അഹങ്കാരം നിയന്ത്രിക്കണം. ഇച്ഛാശക്തി ശക്തമായിരിക്കും, മത്സരപരീക്ഷയിൽ മികച്ച നേട്ടം കൈവരിക്കും. പഴയ കാര്യങ്ങൾ കൂടുതൽ ഓർക്കരുത്. സുഹൃത്തുക്കളുടെ അമിത സ്വാധീനത്തിന്
വശംവദരാകരുത്. സർപ്പ പ്രീതിക്ക് വഴിപാട് നടത്തണം.

ഇടവക്കൂറ്
(കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1, 2)
ജോലിയിൽ ഏകാഗ്രത കാണില്ല. ആരോഗ്യം നോക്കണം സാമ്പത്തികമായി സമയം സാധാരണയേക്കാൾ മികച്ച സമയമായിരിക്കും പുതിയ ചില വരുമാന മാർഗ്ഗങ്ങൾ തുറക്കും. പണം ലാഭിക്കുന്നതിന് കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. മാതാപിതാക്കൾ അഭിമാനിക്കും. . കുടുംബാന്തരീക്ഷത്തിൽ സമാധാനവും സന്തോഷവും നിറയും. പങ്കാളിയുടെ പ്രിയം നേടും. ജോലിയിൽ, ഏത് സാഹചര്യത്തിലും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. മേലുദ്യോഗസ്ഥരുടെ പ്രശംസയും സഹകരണവും കിട്ടും. ചിലർക്ക് ആഗ്രഹിക്കുന്ന പ്രമോഷൻ ലഭിക്കാം. എന്നാൽ വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ച നേട്ടം കിട്ടില്ല. നിത്യവും ഗണപതി പ്രീതിക്ക് ഓം ഗം ഗണപതിയേ ജപിക്കണം.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
നിഷേധാത്മകത ശക്തമാകാൻ അനുവദിക്കരുത്. ഉന്മേഷം നിലനിർത്തണം. നല്ല വിശ്രമം ആവശ്യമാണ്. ആരോഗ്യവും കർമ്മ ശേഷിയും മെച്ചപ്പെടും. ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയും. പണം കടം കൊടുക്കുമ്പോൾ അത് രേഖയാക്കാൻ ശ്രമിക്കണം. വിവാഹ തടസം അനുഭവപ്പെടും. ഇത് കുടുംബത്തിൽ ഉത്കണ്ഠ സൃഷ്ടിക്കും, ആഡംബരം നിയന്ത്രിക്കണം. സാമ്പത്തിക ഉയർച്ചയുണ്ടാകും. ജോലിയിൽ അശ്രദ്ധ പാടില്ല. മാതാപിതാക്കളെ കൂടുതൽ ബുദ്ധിമുട്ടിക്കരുത്.
നിത്യവും ഓം ക്ലീം കൃഷ്ണായ നമഃ 108 ഉരു ജപിക്കണം.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
സാമ്പത്തികമായി ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും, യാഥാർത്ഥ്യം വിലയിരുത്തിയതിന് ശേഷം മാത്രം പുതിയ നിക്ഷേപങ്ങൾ നടത്തണം. അല്ലെങ്കിൽ നഷ്ടം വരും. മാനസികവും ശാരീരികവുമായ ക്ഷീണം അനുഭവം അനുഭവപ്പെടാം. ചില തീരുമാനങ്ങൾക്ക് കുടുംബത്തിന്റെ പിന്തുണ ലഭിക്കില്ല. ഏകാന്തത അനുഭവപ്പെടും. ജീവിത പങ്കാളി വിശ്വാസ്യത പരിശോധിക്കും. നിലപാടുകളും പദ്ധതികളും പുനർവിചിന്തനം ചെയ്ത് ആവശ്യമായ ചില തിരുത്തലുകൾ നടത്തും. ബിസിനസിൽ മികച്ച ലാഭം പ്രതീക്ഷിക്കാം. കൂടുതൽ ആഗ്രഹങ്ങൾ നിരാശ നൽകും. വിവാഹിതർക്ക് നല്ല അനുഭവങ്ങൾ ലഭിക്കും. നിത്യവും ഓം നമഃ ശിവായ 108 തവണ വീതം ജപിക്കണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ഈശ്വരാധീനവും ഭാഗ്യവും നിങ്ങളുടെ കൂടെ ഉണ്ടാകും. ഒരു പ്രവൃത്തിയിലും അനാവശ്യ തിടുക്കം കാണിക്കാതെ, ക്ഷമയോടെ പ്രവർത്തിക്കണം. ഇപ്പോൾ യാതൊരു നിക്ഷേപങ്ങളും നടത്തരുത്. ആരോഗ്യം മെച്ചപ്പെടും. കുടുംബാംഗങ്ങളുമായി തർക്കമുണ്ടായാൽ അത് കഴിയും വേഗം പരിഹരിക്കണം. ദാമ്പത്യ ബന്ധം കൂടുതൽ ശക്തമാകും. ചിലർക്ക് ഈ സമയത്ത് പ്രണയവിവാഹം നടക്കാനുള്ള സാധ്യത കാണുന്നു. സർക്കാർ ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ്, ആഗ്രഹിച്ച സ്ഥാനമാറ്റം എന്നിവ ലഭിക്കാം. വിദ്യാഭ്യാസത്തിൽ പ്രതികൂലമായ സാഹചര്യത്തിലും മുന്നേറും. ഓം നമഃ ശിവായ ജപിക്കുക.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
കൂടുതൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. പണം സമ്പാദിക്കാൻ കുറുക്കുവഴി സ്വീകരിക്കരുത്. കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും. മനഃ സമാധാനം ലഭിക്കും. കുടുംബത്തോടൊപ്പം തീർത്ഥയാത്ര പോകും. നല്ല ചിന്തകൾ ശക്തമാകും. പ്രണയ ബന്ധം ചില കാര്യങ്ങളിൽ തടസ്സം സൃഷ്ടിക്കും. സമൂഹത്തിലെ ബഹുമാന്യരായ ചില ആളുകളെ കണ്ടുമുട്ടാനുള്ള ഒരു അവസരവും നഷ്ടപ്പെടും. നിർത്തിവച്ചിരുന്ന ജോലികൾ പുനരാരംഭിക്കാൻ അനുകൂല.സമയമല്ല. ആശയക്കുഴപ്പം അനുഭവപ്പെടാം. ഓം നമോ നാരായണായ ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
വരുമാനം വർദ്ധിക്കും. പക്ഷേ കൈയിൽ വരുന്ന പണം ശരിയായി സൂക്ഷിക്കാൻ ശ്രമിക്കണം. സമൂഹത്തിൽ ബഹുമാനം ഉയരും. സഹോദരങ്ങൾക്ക് ആരോഗ്യപ്രശ്നം ഉണ്ടാകാൻ സാധ്യത കാണുന്നു. ഇതുമായി ബന്ധപ്പെട്ട് പണച്ചെലവ് വർദ്ധിക്കും. കുടുംബ ഉത്തരവാദിത്ത്വങ്ങൾ ഏറ്റെടുക്കും. പ്രണയവുമായി ബന്ധപ്പെട്ട് അനുകൂലമായ ഫലങ്ങൾ ലഭിക്കും. ജോലിസ്ഥലത്തെ കലഹത്തിൽ നിന്നും കക്ഷി ചേരലിൽ നിന്നും ഒഴിഞ്ഞു മാറണം. ഭാഗ്യം ഉണ്ടാക്കും. വിദ്യാഭ്യാസത്തിൽ മികച്ച പ്രകടനം നടത്തും. നിത്യവും ഓം ശ്രീം നമഃ 108 തവണ വീതം ജപിക്കണം.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
ശുഭാപ്തി വിശ്വാസം വർദ്ധിക്കും. ശരിയായ ദിശയിൽ കാര്യങ്ങൾ നീക്കും. ബിസിനസിൽ നല്ല ലാഭം നേടും. അധിക ജോലിഭാരം മുഷിപ്പിക്കും. മാനസിക സമ്മർദ്ദം കൂടും. നിക്ഷേപ കാര്യങ്ങളുമായി ബന്ധപ്പെട്ട് സമയം മികച്ചതായിരിക്കും.ആരെയും കൂടുതൽ വിശ്വസിക്കരുത്. ജോലിയും പണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ബന്ധുക്കളുമായി പങ്കിടുന്നത് ഒഴിവാക്കുക. ജീവിത പങ്കാളിയുമായി മാനസികവും ആത്മീയവുമായ ഐക്യം അനുഭവപ്പെടും. തടസ്സങ്ങൾ കൂടുമെങ്കിലും പുതിയ ചില നേട്ടങ്ങൾ‌ കൈവരാൻ ഭാഗ്യം. വിദ്യാർത്ഥികൾക്ക്
മാതാപിതാക്കളിൽ നിന്ന് പ്രോത്സാഹനം ലഭിക്കും. ഓം ഹം ഹനുമതേ നമഃ ദിവസവും 108 തവണ ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
ചില സുപ്രധാന തീരുമാനങ്ങൾ എടുക്കും. മാനസിക സമ്മർദ്ദവും ഉത്കണ്ഠയും നേരിടും. നിക്ഷേപങ്ങളുടെ കാര്യത്തിൽ സംശയം തോന്നുന്നുണ്ടെങ്കിൽ, മുതിർന്ന ആളുകളുടെ സഹായം തേടുക. ശരിയായി ആലോചിച്ച
ശേഷം മാത്രമേ നിക്ഷേപം നടത്താവൂ. വീട്ടിലെ ഒരു മുതിർന്ന വ്യക്തിക്ക് ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ കഴിയും. ഇത് കുടുംബ അന്തരീക്ഷവും മെച്ചപ്പെടുത്തും. ജോലിക്കാര്യങ്ങളുമായി ബന്ധപ്പെട്ട്
പരിശ്രമം ഫലവത്താകും. ദമ്പതികൾക്ക് പരസ്പരം നന്നായി അറിയാനും മനസിലാക്കാനും അവസരം കിട്ടും. നിത്യവും 108 തവണ വീതം ഓം ശരവണ ഭവ: ജപിക്കുക.

മകരക്കൂറ്
( ഉത്രാടം 3, 4, 5, തിരുവോണം, അവിട്ടം 1, 2 )
സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കാനാകും.
സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കും. പണം കൂടുതൽ ചെലവഴിക്കേണ്ടി വരും. തർക്കങ്ങൾ ചർച്ചയിലൂടെ സമാധാനപരമായി പരിഹരിക്കാൻ ശ്രമിക്കുക. ജീവിത പങ്കാളിക്കൊപ്പം പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കും. ജോലിയുമായി ബന്ധപ്പെട്ട യാത്രയിൽ നല്ല ഫലം ലഭിക്കും. പുതിയ അവസരങ്ങൾ തുറന്നു കിട്ടും. ഓം ദും ദുർഗ്ഗായൈ നമഃ നിത്യവും 108 ഉരു ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3)
സാമ്പത്തികമായി വളരെ നല്ല സമയമായിരിക്കും. ആരോഗ്യം മെച്ചപ്പെടും.സ്വത്ത് അല്ലെങ്കിൽ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ വിജയം നേടാൻ കഴിയും. അമിത ജോലിഭാരം ബുദ്ധിമുട്ടിക്കും. ഏകാന്തത അനുഭവപ്പെടും.
സ്നേഹത്തിലും ബന്ധങ്ങളിലും പുതിയ ഊർജ്ജവും ഉന്മേഷവും കൊണ്ടുവരണം. പങ്കാളിയുമായി ചെറിയ കാര്യങ്ങളിൽ പോലും നിരന്തരമായ തർക്കമുണ്ടാകാൻ സാധ്യതയുണ്ട്. ഉന്നത വിദ്യാഭ്യാസത്തിൽ വിജയം നേടും.
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 തവണ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ആരോഗ്യപ്രശ്നങ്ങൾ മൂലം ആത്മവിശ്വാസക്കുറവ് തോന്നും. ഭൂമി, സാമ്പത്തിക ഇടപാടുകൾക്ക് സമയം വളരെ നല്ലതാണ്. എന്നാൽ പുതിയ നിക്ഷേപങ്ങൾക്ക് പറ്റിയ സമയമല്ല. കുടുംബാംഗങ്ങളെ ചില കാര്യങ്ങൾ ധരിപ്പിക്കാൻ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടും. പ്രണയകാര്യങ്ങളിൽ നിസ്സഹായത ആശയക്കുഴപ്പം അനുഭവപ്പെടും. പതിവിലും കഠിനാധ്വാനം വേണ്ടി വരും. വിദേശ വിദ്യാഭ്യാസത്തിന് മികച്ച അവസരം ലഭിക്കും.
നിത്യവും ഓം ഹം ഹനുമതേ നമഃ 108 തവണ ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559

Summary: Weekly Star predictions based on moon sign by Venu Mahadev

error: Content is protected !!
Exit mobile version