മഹാലക്ഷ്മിക്ക് ഈരേഴും പതിനാല് ലോകങ്ങളിലുമെത്താൻ മൂങ്ങകൾ
ഗണേശൻ, മേൽമുറി
മഹാലക്ഷ്മിയുടെ വിഗ്രഹങ്ങളെയോ ചിത്രങ്ങളെയോ സൂക്ഷ്മമായി ദർശിച്ചു നോക്കൂ. അരികിൽ മൂങ്ങയും ഇരിക്കുന്നതു കാണാം. മഹാലക്ഷ്മിയുടെ രണ്ടു വാഹനങ്ങളിൽ ഒന്നാണ് മൂങ്ങ. മറ്റൊന്ന് ആനയാണ്.
മഹാലക്ഷ്മിക്ക് ഈരേഴും പതിനാലുലോകങ്ങളിലും എപ്പോൾ വേണമെങ്കിലും പറന്നുപോകാം. ഈ മൂങ്ങ വാഹനത്തിൽ. മൂങ്ങക്ക് ഒരു പ്രത്യേക സ്വഭാവമുണ്ട്. പകലിൽ ഉറങ്ങും. രാത്രിയെല്ലാം കൺമിഴിച്ച് ഉത്സാഹത്തോടെ പ്രവർത്തനനിരതരുമായിരിക്കും. അകന്ന വട്ടമായ മുഖം. ചതുരമുഖം വലിയ കണ്ണുകൾ മരപ്പൊത്തുകളിൽ കൊട്ടാരസദൃശമായ വാസം. ചിത്രകലാകാരന്മാർ മഹാലക്ഷ്മിയുടെ സ്വരൂപം വരക്കുമ്പോൾ കൂടെ ചേർത്തുവരയ്ക്കുന്നത് മൂങ്ങകളെയാണ്. അതെ ദേവിയുടെ വാഹനമായി. മൂങ്ങകൾ മറ്റു പക്ഷികളെപോലെയല്ല മുഖത്തെ നാലു ഭാഗത്തേക്കും നിഷ്പ്രയാസം ഉറ്റുനോക്കുവാൻ പ്രയാസമില്ല മൂങ്ങകൾക്ക്. അതാണ് മഹാലക്ഷ്മിയുടെ ഈ കാവൽ പക്ഷിയുടെ പ്രത്യേകത. ക്ഷമ, ബുദ്ധിശക്തി, വിവേകം എന്നിവയാണ്
മഹാലക്ഷ്മിയുടെ മൂങ്ങയുടെ ഗുണങ്ങൾ. ഈ പ്രത്യേകതകൾ ഉണ്ടെങ്കിൽ മാത്രമേ ഏതൊരു വ്യക്തിക്കും മഹാലക്ഷ്മീ കടാക്ഷമായ ധനധാന്യ സമൃദ്ധിയും ഐശ്വര്യവും വിജയവും കരഗതമാകൂ എന്ന് സാരം.
മഹാലക്ഷ്മി സ്തവം
നമസ്‌തേസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ ശംഖചക്രഗദാ ഹസ്‌തേ മഹാലക്ഷ്മി നമോ സ്തുതേ
മഹാലക്ഷ്മി അഷ്ടോത്തരം
ഗണേശൻ, മേൽമുറി, മലപ്പുറം
Story Summary : Reason for Owl as vahan for Maha Lakshmi
Copyright 2024 Neramonline.com. All rights reserved