Friday, 21 Feb 2025

പതിനെട്ടാംപടി കയറിയാലുടൻ അയ്യപ്പനെ കാണാം;  ചുരുങ്ങിയത് അരമിനിട്ട് ദർശനം കിട്ടും

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com)

ശബരിമല സന്നിധാനത്ത് പതിനെട്ടാംപടി കയറിയാലുടൻ അയ്യപ്പനെ കാണാനുള്ള സംവിധാനം നടപ്പാക്കുന്നു. മീനമാസപൂജയ്ക്ക് നട തുറക്കുന്ന മാർച്ച് 14 – ന് ഇത് നിലവിൽ വരും. പടികയറി ഇടത്തേക്കു തിരിഞ്ഞ് ഫ്ലൈ ഓവറിൽ ക്യൂ നിന്ന് സോപാനത്തെത്തുന്ന സംവിധാനമാണ് ഒഴിവാക്കുന്നത്. കൊടിമരത്തിൻ്റെ ഇരുവശത്തും
കൂടി അയ്യപ്പന്മാരെ കടത്തിവിട്ട് ബലിക്കൽപ്പുര വഴി മുന്നോട്ടു പോകാവുന്ന രീതിയാണ് നടപ്പാക്കുന്നത്. ചുരുങ്ങിയത് 30 സെക്കൻഡോളം അയ്യപ്പനെ വണങ്ങാം. ഫ്ലൈ ഓവർ വഴി സോപാനത്ത് എത്തുമ്പോൾ രണ്ടോ മൂന്നോ സെക്കൻഡ് മാത്രം ദർശനം കിട്ടുന്ന രീതി മാറും. പോലീസുകാർ അതിവേഗം പിടിച്ചു മാറ്റിവിടുന്നതും ഒഴിവാകും.

15 മീറ്റർ ദൂരം
അയ്യനെ കണ്ടുനീങ്ങാം
രണ്ടുവരികളെയും വേർതിരിക്കാൻ
നീളത്തിൽ കാണിക്കവഞ്ചി സ്ഥാപിക്കും. ഇടതുഭാഗത്തു കൂടി വരുന്നവർ അല്പം ഉയർന്ന പ്ലാറ്റ്ഫോമിലേക്കാണ് എത്തുന്നത്. ഇടത്തേയ്ക്ക് തിരിയുമ്പോൾ അയ്യപ്പ ദർശനം കഴിയും. വലതുവരിയിലൂടെ വരുന്നവർ തറനിരപ്പിൽ തന്നെയുള്ള ഭാഗത്ത് എത്തി ഇടത്തേക്ക് തിരിഞ്ഞുപോകും. രണ്ടുവരികളിലുമുള്ളവർ തമ്മിൽ കൂടിക്കലർന്ന് തിരക്കുണ്ടാവുകയുമില്ല. വടക്കേനട വഴി വരുന്നവരും വലതുവരിയിലൂടെ വരുന്നവരുമായി ചേർന്നായിരിക്കും നട പിന്നിടുക.

തന്ത്രിയുടെ അനുജ്ഞയായി
ക്ഷേത്രത്തിന്റെ താന്ത്രികഘടനയിലോ കണക്കുകളിലോ മാറ്റമില്ലാത്തിനാൽ തന്ത്രിയുടെ അനുജ്ഞ പുതിയ സംവിധാനത്തിനുണ്ട്. നിലവിൽ ശ്രീകോവിലിനു മുന്നിലൂടെ മൂന്നുവരിയായാണ് ഭക്തരെ കടത്തിവിടുന്നത്. നടയിലെ തിക്കും തിരക്കും പരാതികൾക്ക് ഇടയാക്കിയിരുന്നു. പുതിയസംവിധാനത്തിന് ഹൈക്കോടതിയുടെ അനുമതി വാങ്ങിയിട്ടുണ്ട്. ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മിഷണർ ആർ ജയകൃഷ്ണൻ, ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം അഡ്വ അജികുമാർ, കമ്മിഷണർ സി വി പ്രകാശ്, എക്സിക്യൂട്ടീവ് എഞ്ചിനിയർ രഞ്ജിത്ത് ശേഖർ, എക്സിക്യുട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവരും ദേവസ്വം എഞ്ചിനിയർമാരും ചേർന്ന് പുതിയ സംവിധാനത്തിൻ് അന്തിമവിശകലനം നടത്തി. 17- നു ശേഷം പണിതുടങ്ങും.

ഫ്ലൈ ഓവർ നിലനിർത്തും
1989-ൽ പണിത ഫ്ലൈഓവർ നിലനിർത്തും. മരക്കൂട്ടം വരെ ക്യൂ നീളുന്ന സാഹചര്യമോ മറ്റ് അടിയന്തരഘട്ടമോ വന്നാൽ ഇതിൽ
അയ്യപ്പന്മാരെ കയറ്റും. ഫ്ലൈ ഓവർ വരുന്നതിനു മുൻപ് ബലിക്കൽപ്പുരയിലൂടെയായിരുന്നു കടത്തി വിട്ടിരുന്നത്. അശാസ്ത്രീയമായതിനാൽ ബുദ്ധിമുട്ടുകളുണ്ടായിരുന്നു.

(മാതൃഭൂമി, 15 ഫെബ്രുവരി , 2025)

Story Summary: Sabarimala has introduced a new darshan system, eliminating the flyover, allowing devotees to see Ayyappa as soon as they reach the Pathinettampadi.

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version