Thursday, 20 Feb 2025

സങ്കടങ്ങൾ തീർക്കും  കുംഭത്തിലെ കൃഷ്ണപക്ഷ ചതുർത്ഥി

ചിങ്ങത്തിലെ ശുക്ലപക്ഷ ചതുർത്ഥി പോലെ ഗണപതി ഭക്തർക്ക് വിശിഷ്ടമായ ഒരു ദിവസമാണ് കുംഭത്തിലെ കൃഷ്ണപക്ഷ ചതുർത്ഥി. 2025 ഫെബ്രുവരി 16 നാണിത്.
അതിനാൽ നാളെ , ഞായറാഴ്ച ഗണേശ ഭഗവാനെ ഉപാസിക്കുന്ന ഭക്തരുടെ സങ്കടങ്ങൾ എല്ലാം തീർച്ചയായും അകലും. പലവിധ കഷ്ടതകളും നേരിട്ട പാണ്ഡവൻമാർ അതിൽ നിന്ന് മോക്ഷം നേടിയത് ശ്രീകൃഷ്ണന്റെ ഉപദേശം അനുസരിച്ച് സങ്കഷ്ട ചതുർത്ഥി വ്രതമെടുത്തിട്ടാണെന്ന് സ്‌കന്ദ പുരാണത്തിൽ പറയുന്നുണ്ട്. സങ്കടങ്ങൾ ഒഴിയുവാൻ ഈ ദിവസം വ്രതെടുത്ത് ക്ഷേത്രത്തിലെത്തി വിനായകനെ വണങ്ങി ഭക്തിയോടെ വിശേഷപ്പെട്ട ഗണേശനാമ ദ്വാദശ സ്തോത്രവും ഗണേശഗായത്രിയും ജപിക്കണം. ഇതിൽ ഏറ്റവും ഉത്തമം പ്രഥമം വക്രതുണ്ഡം എന്നു തുടങ്ങുന്ന ഗണേശ സ്‌തോത്രം ജപിക്കുകയാണ്. സങ്കഷ്ട ഹര ചതുർത്ഥി ദിവസം മുതൽ ഇത് മുടങ്ങാതെ ജപിച്ചാൽ ആറുമാസത്തിനുള്ളിൽ ഫല സിദ്ധി ഉണ്ടാകും. ശ്രദ്ധയും വിശ്വാസവുമാണ് പ്രധാന ഘടകം. പുലർച്ചെ കുളിച്ചു ഗണപതി ക്ഷേത്രത്തിൽ തൊഴുതുവേണം ജപം ആരംഭിക്കാൻ. രാജ്യവും സമ്പത്തു നഷ്ടപ്പെട്ട നളദമയന്തിമാർക്ക് സകലതും തിരികെ ലഭിക്കാൻ കാരണമായത് ഈ വ്രതം നോറ്റതുകൊണ്ടാണെന്നും സ്‌കന്ദപുരാണം പറയുന്നുണ്ട്.

പാർവതിയുടെ പുത്രനും ഭക്തരിൽ വസിക്കുന്ന ദേവനുമായ വിനായകനെ ആയുസ്, ആഗ്രഹം, ധനം എന്നിവ ലഭിക്കാൻ നിത്യവും ധ്യാനിക്കണം എന്നാണ് സങ്കടനാശന ഗണേശ ദ്വാദശനാമ സ്‌തോത്രത്തിന്റെ പ്രാരംഭത്തിൽ പറയുന്നത്.

ശ്രീഗണേശ ദ്വാദശനാമ സ്‌തോത്രം

പ്രണമ്യ ശിരസാ ദേവം
ഗൗരീപുത്രം വിനായകം
ഭക്താവാസം സ്മരേന്നിത്യം
ആയു: കാമാർത്ഥ സിദ്ധയേ

പ്രഥമം വക്രതുണ്ഡം ച ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുർത്ഥകം ലംബോധരം പഞ്ചമം ച ഷഷ്ഠം വികടമേവ ച സപ്തമം വിഘ്‌നരാജം ച ധൂമ്രവർണ്ണം തഥാഷ്ടമം നവമം ഫാലചന്ദ്രം ച ദശമം തു വിനായകം ഏകാദശം ഗണപതീം ദ്വാദശം തു ഗജാനനം

(വക്രതുണ്ഡൻ, ഏകദന്തൻ, കൃഷ്ണപിംഗാക്ഷൻ,
ഗജവക്ത്രൻ, ലംബോധരൻ, വികടൻ, വിഘ്‌നരാജൻ, ധൂമ്രവർണ്ണൻ, ഫാലചന്ദ്രൻ, വിനായകൻ, ഗണപതി, ഗജാനൻ എന്നീ 12 നാമങ്ങൾ മൂന്ന് സന്ധ്യകളിലും ജപിക്കുന്ന മനുഷ്യന് വിഘ്നഭയമുണ്ടാകില്ല. എല്ലാ സിദ്ധികളും കൈവരും. വിദ്യാർത്ഥിക്ക് വിദ്യ, ധനാർത്ഥിക്ക് ധനം, പുത്രാർത്ഥിക്ക് പുത്രൻ, മോക്ഷാർത്ഥിക്ക് മോക്ഷവും ലഭിക്കും. ആറുമാസം ജപിച്ചാൽ ഫലവും ഒരു വർഷം കൊണ്ട് സിദ്ധിയും ലഭിക്കും. ഈ സ്തോത്രം എഴുതി എട്ട് പൂജാരിമാർക്ക് സമർപ്പിച്ചാൽ എല്ലാ വിദ്യയും ലഭിക്കും)

കേൾക്കാം സങ്കഷ്ടഹര ചതുർത്ഥി സ്തോത്ര വിശേഷങ്ങൾ:


ശ്രീഗണേശ ഗായത്രി
1
ഏകദന്തായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്
2
തത്പുരുഷായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്
3
ലംബോദരായ വിദ്മഹേ
മഹോദരായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്
4
മഹോത്കടായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്
5
തത്കരാടായ വിദ്മഹേ
ഹസ്തിമുഖായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്
ഋണമോചന മംഗള സ്തോത്രം

അംഗാരക മഹാഭാഗ
ഭഗവൻ ഭക്തവത്സല
ത്വാം നമാമി മമാശേഷം
ഋണമാശു വിനാശയ

ഋണരോഗാദിദാരിദ്ര്യം
യേ ചാന്യേ ഹ്യമപമൃത്യുവഃ
ഭയക്ലേശമനസ്താപാ
നശ്യന്തു മമ സർവദാ

അതിവക്ത്ര ദുരാരാധ്യ
രോഗമുക്ത ജിതാത്മനഃ
തുഷ്ടോ ദദാസി സാമ്രാജ്യം
രുഷ്ടോ ഹരസി തത്ക്ഷണാത്

വിരിഞ്ചി ശക്രവിഷ്ണൂനാം
മനുഷ്യാണാം തു കാ കഥാ
തേന ത്വം സർവസത്ത്വേന
ഗൃഹരാജോ മഹാബലഃ

പുത്രാം ദേഹി ധനം ദേഹി
ത്വാംമസ്തി ശരണം ഗതഃ
ഋണദാരിദ്ര്യ ദുഃഖേന
ശത്രുണാം ച ഭയാത്തതഃ

മംഗളോ ഭൂമി പുത്രശ്ച
ഋണഹർത്താ ധനപ്രദഃ
സ്ഥിരാസനോ മഹാകായഃ
സർവകാമവിരോധകഃ

ലോഹിതോ ലോഹിതാക്ഷശ്ച
സാമഗാനാം കൃപാകരഃ
ധരാത്മജഃ കുജോ ഭൗമോ
ഭൂതിദോ ഭൂമിനന്ദനഃ
ലോഹിതോ ലോഹിതാക്ഷശ്ച
സാമഗാനാം കൃപാകരഃ
ധരാത്മജഃ കുജോ ഭൗമോ
ഭൂതിദോ ഭൂമിനന്ദനഃ

അംഗാരകോ യമശ്ചൈവഃ
സർവരോഗാപഹാരകഃ
വ്യഷ്ടേഃ കർതാപഹർതാ ച
സർവ കാമഫലപ്രദഃ

ഏതാനികുലനാമാനി നിത്യം
യഃശ്രദ്ധയാ പഠേത്
ഋണം ന ജായതേ തസ്യ ധനം
ശീഘ്രമവാപ്നുയാത്

ധരണീ ഗർഭസംഭൂതം
വിദ്യുത്കാന്തിസമപ്രഭം
കുമാരം ശക്തി ഹസ്തം തം
മംഗളം പ്രണമാമ്യഹം

ഇതല്ലാതെ ധനപരമായ ബാദ്ധ്യതകൾ
അകലാൻ ജ്യോതിഷത്തിലും നാട്ടാചാരങ്ങളിലും
പല പരിഹാരവിധികളും പറയുന്നുണ്ട്. അതിൽ 4 എണ്ണം :

1) അശ്വതി, അനിഴം നാളുകളില്‍ കടം വാങ്ങിയ പണത്തിന്റെ ഒരു പങ്ക് കൊടുത്താല്‍ കടഭാരം പടിപടിയായി കുറയും.

2) ചൊവ്വാഴ്ച ദിവസം ചൊവ്വ ഹോരയില്‍
( രാവിലെ ഏകദേശം 6:10 മുതൽ 7:10 വരെ
സമയത്ത് ) കടം തിരിച്ചു കൊടുത്താല്‍ വീണ്ടും ബാധിക്കാത്ത തരത്തിൽ കട ബാദ്ധ്യതകൾ മാറിയേക്കും.

3) ഞായറാഴ്ച വരുന്ന ചതുര്‍ത്ഥി തിഥി ദിവസം
ഒരു പങ്ക് കൊടുത്താല്‍ കടഭാരം മെല്ലെ കുറയും.

4) ശനിയാഴ്ചത്തെ ചതുര്‍ത്ഥി തിഥിയും ഗുളികകാലവും ഒന്നിച്ച് വരുമ്പോൾ കടം വാങ്ങിച്ച തുകയുടെ ഒരു പങ്ക് കൊടുത്താല്‍ കടം പെട്ടെന്ന് തീരും.

Story Summary: Significance of Sankashti Chaturthi Vritham

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version