Friday, 29 Nov 2024

ശനി മാറ്റം; ഈ 5 കൂറുകാർക്ക് ഭാഗ്യകാലം ആരംഭിക്കുന്നു

ജ്യോതിഷരത്നം വേണു മഹാദേവ്
രണ്ടര വർഷത്തോളം ഒരു രാശിയിൽ തന്നെ സഞ്ചരിക്കുന്ന ശനി ഗ്രഹം രാശിമാറ്റത്തിന് ഒരുങ്ങുന്നു. രണ്ടു വർഷമായി കുംഭം രാശിയിൽ നിൽക്കുന്ന ശനി 2025 മാർച്ച് 29 നാണ് മീനം രാശിയിൽ പ്രവേശിക്കുന്നത്.
ഇതോടെ ചിലർക്ക് ഏഴരാണ്ട് ശനിയും കണ്ടകശനിയും അഷ്ടമശനിയും ഒഴിയും. മറ്റ് ചിലർക്ക് ഇതെല്ലാം തുടങ്ങും. 2025 മാർച്ച് 29 ന് ഭാഗ്യകാലം ആരംഭിക്കുന്നത് ഇടവം, കർക്കടകം തുലാം, വൃശ്ചികം, മകരം കുറുകാർക്കാണ്.

ഏഴര ശനി ദോഷം
ഗോചരാലുള്ള ഏഴരശനി, കണ്ടകശനി, അഷ്ടമശനി, ശനിദശ, ശനിയുടെ അപഹാരം തുടങ്ങിയവയെ മിക്ക
ആളുകളും വല്ലാതെ ഭയക്കുന്നു. ഈ ഭയത്തിന് കാരണം ശനി ഗോചരാലും ജാതകത്തിലും ദു:സ്ഥാനങ്ങളിൽ വരുമ്പോൾ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാണ്. ജന്മരാശിക്ക് പിന്നിലുള്ള രാശിയിൽ ശനി വരുമ്പോഴാണ്
ഏഴര ശനി കാലം തുടങ്ങുക. അവർക്ക് തുടർന്ന് ഏഴ് വർഷവും ആറു മാസവും ദൈർഘ്യമുള്ള ബുദ്ധിമുട്ടുകൾ ആരംഭിക്കും. പീന്നീട് ശനി ജന്മരാശിയിൽ നീങ്ങുന്ന രണ്ടര വർഷവും ജന്മരാശിയുടെ അടുത്ത രാശിയിൽ
സഞ്ചരിക്കുന്ന രണ്ടര വർഷവും കഠിമായ ശനി ദോഷം ഇവരെ പിൻതുടരും. ഇതാണ് ഏഴര ശനി. ഇപ്പോൾ ശനി കുംഭം രാശിയിലാണ്. അതിനാൽ ഏഴരശനി ദോഷങ്ങൾ അനുഭവിക്കുന്നത് മകരം, കുംഭം, മീനം രാശി ജാതരാണ്.
2025 മാർച്ച് 29 ന് ശനി മീനത്തിൽ പ്രവേശിക്കുമ്പോൾ മകരം രാശിയിൽ അതായത് ഉത്രാടം അവസാനപാദം,
തിരുവോണം, അവിട്ടം ആദ്യ പകുതി ജനിച്ചവരുടെ ഏഴര ശനി ദോഷം ഒഴിയും. പകരം മേടക്കൂറ്, അശ്വതി, ഭരണി, കാർത്തിക ആദ്യപാദം, നക്ഷത്രക്കാർക്ക് ഏഴരശനി കാലം തുടങ്ങും.

കണ്ടകശനി
ജന്മത്തിന്റെ കേന്ദ്ര സ്ഥാനങ്ങളായ 4, 7, 10 രാശികളിൽ ശനി വരുന്നവർക്ക് ഇപ്പോൾ കണ്ടകശനി കാലമാണ്. അതായത് വൃശ്ചികം, ചിങ്ങം, ഇടവം രാശിക്കാർക്കാണ് ഇപ്പോൾ കണ്ടകശനി. 2025 മാർച്ച് 29 ന് ഇവർക്ക് കണ്ടക ശനി കാലം കഴിയും. ഇതിൽ വൃശ്ചികം, ഇടവം രാശിക്കാർ കടുത്ത ശനിദോഷബാധയിൽ നിന്നും മുക്തരാകും. എന്നാൽ ചിങ്ങക്കൂറുകാർ അഷ്ടമശനി ദോഷത്തിൽ അകപ്പെടും. ഇപ്പോൾ ശനി അഷ്ടമത്തിലുള്ള കർക്കടകം കൂറുകാർ ശനിയെ മറികടക്കും. അങ്ങനെ വൃശ്ചികം, ഇടവം, കർക്കടകം കൂറുകാർക്ക് ശനിദോഷങ്ങളിൽ നിന്നും നല്ല ആശ്വാസം ലഭിക്കുമ്പോൾ ധനു, കന്നി, മിഥുനം രാശിയിൽ ജനിച്ചവർ കണ്ടക ശനിയിലേക്ക് കടക്കും.

ഈ അഞ്ച് കൂറുകാർക്ക് നേട്ടം
2025 മാർച്ച് 29ന് നടക്കുന്ന ശനി മാറ്റം ഏറ്റവുമധികം ഗുണകരമായി ഭവിക്കുന്നത് ഇടവം, കർക്കടകം, തുലാം വൃശ്ചികം, മകരം രാശിക്കാർക്കാണ്.

1. ഇടവക്കൂറ്
(കാര്‍ത്തിക 2, 3, 4 രോഹിണി, മകയിരം 1, 2 )
ഇവർക്ക് ശനി പതിനൊന്നിൽ വരുന്നത് വളരെയധികം നല്ലതാണ്. ഇവർക്ക് ധനധാന്യ ലാഭം, കീർത്തി, പ്രതാപം,
ഇഷ്ടജന സംസർഗം തുടങ്ങിയവ അനുഭവത്തിൽ വരും. ശനി നേർഗതിയിലായ 2024 നവംബർ 15 മുതൽ നല്ല മാറ്റത്തിന്റെ സൂചനകൾ ഇവർക്ക് ലഭിച്ചു തുടങ്ങും. 2025 മാർച്ച് 29 കഴിഞ്ഞാൽ രണ്ടര വർഷം ധാരാളം സൗഭാഗ്യങ്ങൾ ലാഭംസ്ഥാനത്ത് വരുന്ന ശനി ഇവർക്ക് നൽകും. ഇതുവരെ അനുഭവിച്ച വിഷമങ്ങൾ, കഷ്ടതകള്‍ എല്ലാം തീർച്ചയായും മാറിക്കിട്ടുകയും നല്ല സ്ഥാനമാനങ്ങളും അംഗീകാരവും ലഭിക്കുകയും ചെയ്യും.

2. കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
കര്‍ക്കടകക്കൂറുകാർക്ക് ശനി ഒൻപതിൽ വരുന്നു. ഭാഗ്യസ്ഥാനത്ത് വരുന്ന ശനി ഇവർ അനുഭവിച്ചു വരുന്ന ദോഷദുരിതങ്ങൾക്ക് ശമനം നൽകും. അപൂർവമായ ചില ഭാഗ്യാനുഭവങ്ങളും ധാരാളം പുതിയ അവസരങ്ങളും ഇവർക്ക് കരഗതമാകും. വിഘന നിവാരണം, അഭീഷ് സിദ്ധി, ധനധാന്യ യോഗം, ഭൂമി വാഹനലാഭം തുടങ്ങിയവ വരെ ഉണ്ടാകാം. ശനി നേർഗതിയിലായ 2024 നവംബർ 15 മുതൽ നല്ല മാറ്റത്തിന്റെ സൂചനകൾ ഇവർക്ക് ലഭിച്ചു തുടങ്ങും.

3. തുലാക്കൂറ്
(ചിത്തിര 3, 4 ചോതി, വിശാഖം 1, 2, 3 )
തുലാക്കൂറുകാർക്കും ഇനി നല്ല സമയം തുടങ്ങുകയാണ്. ശനി ഇതുവരെ ഇവര്‍ക്ക് അഞ്ചിലായിരുന്നു. അത്
ആറിലേക്ക് വരുമ്പോൾ എല്ലാ കാര്യങ്ങളിലും നല്ല വിജയം കൈവരിക്കാൻ കഴിയും. ശത്രുക്കളുടെ പ്രവർത്തനങ്ങൾ
നിഷ്ഫലമാകുക മാത്രമല്ല അവർക്ക് മേൽ വിജയം നേടാനും സാധിക്കും. രോഗദുരിതങ്ങളിൽ നിന്നും മുക്തി
ലഭിക്കും. ശനി നേർഗതിയിലായ 2024 നവംബർ 15 മുതൽ നല്ല മാറ്റത്തിന്റെ സൂചനകൾ ഇവർക്ക് ലഭിച്ചു തുടങ്ങും.

4. വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാർക്ക് കർമ്മരംഗത്തും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും ചെറിയ ദോഷം
സംഭവിക്കുമെങ്കിലും അസുലഭമായ ചില നേട്ടങ്ങള്‍ ഉണ്ടാകുന്ന സമയമാണ് വരാൻ പോകുന്നത്. ഭാഗ്യവും
ഈശ്വരാധീനവും രക്ഷയാകും. ആരോഗ്യ സംബന്ധമായ കാര്യങ്ങളിലും സന്താനങ്ങളുടെ കാര്യത്തിലും പ്രത്യേക
ശ്രദ്ധ വേണം. ശനി നേർഗതിയിലായ 2024 നവംബർ 15 മുതൽ നല്ല മാറ്റത്തിന്റെ സൂചനകൾ ഇവർക്ക് ലഭിച്ചു തുടങ്ങും.

5. മകരക്കൂറ്
(ഉത്രാടം 2, 3, 4 തിരുവോണം, അവിട്ടം 1, 2 )
മകരക്കൂറിൽ ജനിച്ചവരെ ധൈര്യവും വീര്യവും വിജയവും ഒരു പോലെ കടാക്ഷിക്കുന്ന കാലമാണ് ഇനി വരുന്നത്. ഇവർക്ക് എല്ലാ രീതിയിലും മികച്ച നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ധനസമൃദ്ധി, കാർഷിക വൃത്തിയിൽ ആദായ വർദ്ധനവ്, ആഗ്രഹസാഫല്യം എന്നിവ ഉറപ്പാണ്. വളരെ മെല്ലെ നീങ്ങിയ കാര്യങ്ങൾ ഇവരുടെ ജീവിതത്തിൽ
ചടുലമായി മാറും. ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും നല്ല വിജയം നേടാൻ കഴിയും. ശനി നേർഗതിയിലായ 2024 നവംബർ 15 മുതൽ മാറ്റത്തിൻ്റെ സൂചനകൾ ഇവർക്ക് ലഭിച്ചു തുടങ്ങും.

ശനി ദോഷ പരിഹാരം
ശനിദോഷ ദുരിതങ്ങൾക്ക് മികച്ച പരിഹാരമാണ് ശ്രീധർമ്മശാസ്താവിൻ്റെയും ഹനുമാൻ സ്വാമിയുടെയും
ഗണപതിയുടെയും പ്രീതി നേടുക. അയ്യപ്പപ്രീതി നേടാൻ ശബരിമല മണ്ഡല – മകരവിളക്ക് കാല വ്രതവും ശബരിമല ദർശനവും ശനിക്ക് സ്വാധീനം വർദ്ധിക്കുന്ന ശനിയാഴ്ചകളിൽ നീരാജനം സമർപ്പിച്ച് എള്ള് കത്തുന്ന മണം ശ്വസിക്കുകയും ശാസ്താവിന് എള്ളുപായസം സമർപ്പിക്കുക, നെയ് വിളക്ക് കത്തിക്കുക തുടങ്ങിയവ ആണ്.


ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559

Story Summary: Saturn Transit March 29, 2023, Prediction

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version