വിവാഹം നടക്കാനും ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനും ഉമാമഹേശ്വര പൂജ
മംഗളഗൗരി
വിവാഹത്തിന് തടസ്സം നേരിടുന്നവർക്ക് വിവാഹം നടക്കാനും വിവാഹിതർക്ക് ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനും ഉത്തമമായ ഉപാസനാ മാർഗ്ഗമാണ് ഉമാമഹേശ്വര ഭജനം. മംഗല്യ തടസ്സം അകറ്റുന്നതിനുള്ള അതിശക്തമായ ഒരു പൂജയാണ് ഉമാമഹേശ്വര പൂജ. ജാതകത്തിലെ ഗ്രഹദോഷങ്ങൾ, ശാപദോഷം തുടങ്ങിയ കാരണങ്ങൾ മംഗല്യം വൈകുന്നവർ ഉമാമഹേശ്വരപൂജ ചെയ്താൽ ഉറപ്പായും ഫലം ലഭിക്കും.
ശ്രീപാർവ്വതിയും ശ്രീപരമേശ്വരനും ഒന്നിച്ചിരിക്കുന്ന ദിവ്യസന്നിധികളിൽ ദർശനം നടത്തി ഉമാ മഹേശ്വര പൂജ ചെയ്താൽ ക്ഷിപ്രവേഗത്തിൽ ഫലസിദ്ധിയുണ്ടാകും. ഇത്തരത്തിൽ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ ചെയ്യുന്ന ഈ പൂജയ്ക്ക് സാധാരണ ശിവസന്നിധികളിൽ ചെയ്യുന്ന മംഗല്യ തടസ, ദാമ്പത്യ ക്ലേശ പൂജകളെക്കാൾ കൂടുതൽ ശക്തിയുണ്ടെന്ന് അനുഭവസ്ഥർ പറയുന്നത്.
ശ്രീകോവിലിൽ കിഴക്കും പടിഞ്ഞാറുമായി പാർവതി പരമേശ്വരന്മാരെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങൾ
ധാരാളമുണ്ട്. കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം ഇതിൽ പ്രസിദ്ധമാണ്. തിരുവനന്തപുരം ഗൗരീശപട്ടം ക്ഷേത്രം,
എറണാകുളത്തെ തിരുവൈരാണിക്കുളം, കോട്ടയത്തെ വാഴപ്പള്ളി, പത്തനംതിട്ടയിലെ കവിയൂർ എന്നിവ ഇതിൽ ചിലതാണ്. കാടമ്പുഴയിൽ ശിവ പാർവതിമാർ കിരാത – കിരാതി സങ്കല്പത്തിലാണ്. ചെങ്ങന്നൂരിൽ ഭഗവതി ഭുവനേശ്വരിയാണ്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പത്മതീർത്ഥക്കരയിലുള്ള ശിവപാർവ്വതി ക്ഷേത്രത്തിൽ ഭഗവാനും ഭഗവതിക്കും അടുത്തടുത്താണ് സ്ഥാനം. ഇവിടുത്തെ ഏറ്റവും വിശേഷപ്പെട്ട പൂജയാണ് ഉമാമഹേശ്വരപൂജ. വിവാഹം, കാര്യസാദ്ധ്യം, ഐകമത്യം എന്നിവയ്ക്ക് ഇവിടെ ഉമാമഹേശ്വരപൂജ നടത്തുന്നത് വളരെ നല്ലതാണ്. അനേകായിരം പേരാണ് ഇവിടുത്തെ പൂജയിലൂടെ ഫലസിദ്ധിയുണ്ടായിട്ടുള്ളത്. പാർവതിക്ക് പ്രത്യേക പ്രതിഷ്ഠയില്ലാത്ത ശിവക്ഷേത്രങ്ങളിലെല്ലാം ശിവന്റെ നടയുടെ പിന്നിൽ പാർവതിയെ സങ്കല്പിക്കുന്നു.
ദേവിക്കാണ് ഭക്തർ പിൻവിളക്ക് തെളിക്കുന്നത്
പത്മതീർത്ഥക്കരയിലുള്ള ശിവപാർവ്വതി ക്ഷേത്രത്തിൽ കാര്യസിദ്ധിക്ക് ഉമാമഹേശ്വരപൂജ നടത്തുന്നതിന് പല സമ്പ്രദായങ്ങൾ പ്രചാരത്തിലുണ്ട്. 21 ദിവസം അടുപ്പിച്ച് നടത്തുന്നതാണ് ആദ്യത്തെ രീതി. ഇതിൽ ആദ്യദിവസം ഉമാമഹേശ്വരപൂജ ക്കൊപ്പം എല്ലാ ഉപദേവന്മാരെയും ഹാരം ചാർത്തി നിവേദ്യമർപ്പിച്ച്തൃപ്തിപ്പെടുത്തും. 21-ാം ദിവസം ഉപദേവന്മാർക്ക് ഹാരവും നിവേദ്യവും നൽകി തൃപ്തിപ്പെടുത്തണം. പരിഹരിക്കേണ്ട പ്രശ്‌നത്തിന്റെ ആഴം കണക്കാക്കി സ്വയംവരപുഷ്പാഞ്ജലി, ജലധാര, ഭാഗ്യസൂക്തം, ഐകമത്യസൂക്തം ഇവയും ഉമാമഹേശ്വര പൂജയോടൊപ്പം നടത്തും.
തിങ്കളാഴ്ചകളിൽ മുടങ്ങാതെ ഉമാമഹേശ്വരപൂജ ചെയ്യുന്നതാണ് മറ്റൊരു സമ്പ്രദായം. ആദ്യ തിങ്കളാഴ്ച ഉമാമഹേശ്വരപൂജക്കൊപ്പം എല്ലാ ഉപദേവന്മാരെയും ഹാരം ചാർത്തിയും നിവേദ്യമർപ്പിച്ചും തൃപ്തിപ്പെടുത്തും. അതിവേഗം വിവാഹതടസ്സം മാറും. പ്രത്യക്ഷ അനുഭവം ഉള്ളതാണ് ഈ ഉമാമഹേശ്വരപൂജ. പൂജസമയത്ത് വിവാഹതടസ്സം നേരിടുന്നയാൾ പൂജയുടെ ഭാഗമാകണം. പാൽപ്പായനേദ്യത്തോടെയാണ് ഇവിടെ ഉമാമഹേശ്വര പൂജയ്ക്ക് സമർപ്പിക്കുന്നത്. ഈ പ്രസാദത്തിന്റെ ഒരു ഭാഗം വിവാഹതടസ്സം നേരിടുന്നവർ കഴിക്കേണ്ടതാണ്.
തിങ്കളാഴ്ചകളിൽ സ്വയംവര പുഷ്പാഞ്ജലി നടത്തുന്നതും സ്വയംവര മന്ത്രവും ഉമാ മഹേശ്വര സ്തോത്രവും ജപിക്കുന്നതും പതിവായി ജപിക്കുന്നതും മംഗല്യഭാഗ്യം വേഗത്തിലാക്കും. പാർവതി പരമേശ്വരന്മാരെ ഒരുമിച്ചു ഭജിക്കാവുന്ന സ്തോത്രമാണ് ശങ്കരാചാര്യ വിരചിതമായ ഉമാമഹേശ്വര സ്തോത്രം. ഇത് ജപിച്ച് അല്ലെങ്കിൽ ശ്രവിച്ച്
ശിവപാർവ്വതിമാരെ ഇത് ഭജിച്ചാൽ സർവസൗഭാഗ്യങ്ങളും ദീർഘായുസ്സും മംഗളവും ഉണ്ടാകും എന്നാണു ഫലശ്രുതി. സന്ധ്യയ്ക്കു നെയ് വിളക്ക് തെളിച്ച് അതിന് മുന്നിൽ ഇരുന്ന് ജപിക്കുന്നത് ഇരട്ടി ഫലപ്രദമാണ്. മണക്കാട് ഗോപൻ ആലപിച്ച ഉമാമഹേശ്വര സ്തോത്രം കേൾക്കാം:
സ്വയംവര മന്ത്രം
ഓം ഹ്രീം യോഗിനി യോഗിനി
യോഗേശ്വരീ യോഗേശ്വരീ യോഗ
ഭയങ്കരി സകല സ്ഥാവരജംഗമസ്യ
മുഖഹൃദയം മമ വശം
ആകർഷയഃ ആകർഷയഃ സ്വാഹ
ഉമാമഹേശ്വര സ്തോത്രം
നമഃ ശിവാഭ്യാം നവയൗവനാഭ്യാം
പരസ്പരാശ്ലിഷ്ടവപുര്‍ധരാഭ്യാം
നഗേന്ദ്രകന്യാവൃഷകേതനാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
നമഃ ശിവാഭ്യാം സരസോത്സവാഭ്യാം
നമസ്‌കൃതാഭീഷ്ടവരപ്രദാഭ്യാം
നാരായണേനാര്‍ച്ചിതപാദുകാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
നമഃ ശിവാഭ്യാം വൃഷവാഹനാഭ്യാം
വിരിഞ്ചിവിഷ്ണ്വിന്ദ്രസുപൂജിതാഭ്യാം
വിഭൂതിപാടീര വിലേപനാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
നമഃ ശിവാഭ്യാം ജഗദീശ്വരാഭ്യാം
ജഗത്പതിഭ്യാം ജയവിഗ്രഹാഭ്യാം
ജംഭാരിമുഖ്യൈരഭിവന്ദിതാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
നമഃ ശിവാഭ്യാം പരമൗഷധാഭ്യാം
പഞ്ചാക്ഷരീ പഞ്ജര രഞ്ജിതാഭ്യാം
പ്രപഞ്ചസൃഷ്ടിസ്ഥിതിസംഹൃതിഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
നമഃ ശിവാഭ്യാമതിസുന്ദരാഭ്യാം
അത്യന്തമാസക്തഹൃദംബുജാഭ്യാം
അശേഷലോകൈക ഹിതങ്കരാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
നമഃ ശിവാഭ്യാം കലിനാശനാഭ്യാം
കങ്കാളകല്യാണവപുര്‍ധരാഭ്യാം
കൈലാസശൈലസ്ഥിതദേവതാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
നമഃ ശിവാഭ്യാമശുഭാപഹാഭ്യാം
അശേഷലോകൈകവിശേഷിതാഭ്യാം
അകുണ്ഠിതാഭ്യാം ശ്രുതി സംസ്തുതാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
നമഃ ശിവാഭ്യാം രചിതാഭയാഭ്യാം
രവീന്ദു വൈശ്വാനരലോചനാഭ്യാം
രാകാശശാങ്കാഭമുഖാംബുജാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
നമഃ ശിവാഭ്യാം ജനമോഹനാഭ്യാം
ജരാമൃതിഭ്യാം ച വിവര്‍ജിതാഭ്യാം
ജനാര്‍ദനാബ്‌ജോദ്ഭവപൂജിതാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
നമഃ ശിവാഭ്യാം വിഷമേക്ഷണാഭ്യാം
ബില്വച്ഛദാമല്ലികദാമഭൃദ് ഭ്യാം
ശോഭാവതീശാന്തവതീശ്വരാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
നമഃ ശിവാഭ്യാം പശുപാലകാഭ്യാം
ജഗത്ത്രയീരക്ഷണബദ്ധഹൃദ് ഭ്യാം
സമസ്തദേവാസുരപൂജിതാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
സ്‌തോത്രം ത്രിസന്ധ്യം ശിവപാര്‍വതീയം
ഭക്ത്യാ പഠേത് ദ്വാ ദശകം നരോ യഃ
സ സര്‍വസൗഭാഗ്യഫലാനി ഭുംക്തേ
ശതായുരന്തേ ശിവലോകമേതി
Story Summary: Significance and Benefits Of Uma Maheswara Pooja
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 Neramonline.com. All rights reserved