Wednesday, 18 Sep 2024

വിഷ്ണുപ്രീതിയും ലക്ഷ്മീപ്രീതിയും നേടി ദാമ്പത്യം ഭദ്രമാക്കാൻ ഒരു സുദിനം

മംഗള ഗൗരി

ഭാദ്രപദമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ്
പരിവർത്തന ഏകാദശി. ചതുർമാസ്യ വ്രതകാലത്ത്
പാല്‍ക്കടലില്‍ അനന്തനാകുന്ന മെത്തയില്‍ വലത് വശം തിരിഞ്ഞ് ഉറക്കം തുടങ്ങിയ വിഷ്ണു ഭഗവാൻ ഇടതു വശം തിരിഞ്ഞ് കിടക്കുന്ന പരിവർത്തന ദിവസം
ആയതിനാലാണ് ഇതിന് പരിവർത്തന ഏകാദശി
എന്ന പേര് വന്നത്. വാമന ഏകാദശി, പത്മ ഏകാദശി,
പഞ്ചാ ഏകാദശി, ജയന്തി ഏകാദശി എന്നിങ്ങനെ പല
പേരുകളിൽ അറിയപ്പെടുന്ന ഈ ഏകാദശി ഇത്തവണ 2024 സെപ്റ്റംബർ 14 ശനിയാഴ്ചയാണ്.

വിഷ്ണുപ്രീതിയും ലക്ഷ്മീപ്രീതിയും ഒരു പോലെ കൈവരുവാന്‍ ഈ ദിവസത്തെ ലക്ഷ്മീ നാരായണ
ഉപാസനയും വ്രതാനുഷ്ഠാനവും സഹായിക്കുന്നു.
അന്ന് ലക്ഷ്മീ പൂജ നടത്തുന്നതും മഹാലക്ഷ്മി
മൂലമന്ത്രം, അഷ്ടോത്തരം, ലക്ഷ്മി സ്തുതികൾ
എന്നിവ ജപിക്കുന്നത് ഐശ്വര്യപ്രദമാണ്. ഈ
ഏകാദശി അനുഷ്ഠിച്ചാൽ ദാമ്പത്യം ജീവിതം
സുദൃഢമാകും. ഐശ്വര്യം, സമ്പത്ത്, പാപമോചനം,
കീർത്തി എന്നിവയെല്ലാം ലഭിക്കും.

വിഷ്ണു ഭക്തർക്കിടയിൽ ഏറ്റവും പ്രചാരമുള്ള മഹാവ്രതമാണ് ഏകാദശി. ഇതിന്റെ പ്രാധാന്യം നന്നായി മനസിലാക്കി ഭക്തിയോടെ, ശ്രദ്ധയോടെ അനുഷ്ഠിച്ചാൽ അത്ഭുതകരമായ ഫലസിദ്ധി തീർച്ചയാണ്. ഏകാദശി മാസത്തിൽ രണ്ടെണ്ണമുണ്ട്. ഒന്ന് കറുത്തപക്ഷത്തിലെ
ഏകാദശി; മറ്റേത് വെളുത്തപക്ഷത്തിലേത്. രണ്ട് ഏകാദശികളും പ്രധാനപ്പെട്ടത് തന്നെ. എന്നാൽ വെളുത്ത പക്ഷത്തിലെ ഏകാദശിയാണ് മുഖ്യമായി കൊണ്ടാടുന്നത്.
ഏകാദശിയിൽ വ്രതശുദ്ധിയോടെ ഉപവാസം അനുഷ്ഠിച്ച് മഹാവിഷ്ണുവിനെ ധ്യാനിച്ച് പൂജിക്കണം. വിഷ്ണു അഷ്ടോത്തരം, സഹസ്രനാമം, മറ്റ് വിഷ്ണു സ്തുതികൾ, വിഷ്ണുകീർത്തനാലാപം മുതലായവ ചെയ്യുന്നത് വളരെ ഗുണപ്രദമാണ്. തലേന്ന് ദശമിനാൾ മത്സ്യ മാംസാദികൾ ത്യജിച്ച്, ഒരു നേരം അരിഭക്ഷണം കഴിച്ച് ഒരിക്കലോടെ
കഴിയണം. ഏകാദശി ദിവസം അതിരാവിലെ കുളിച്ച് മഹാവിഷ്ണു ക്ഷേത്രദർശനം നടത്തി ഭജിക്കണം. തുളസിനീര് കഴിക്കുന്നതും തുളസിത്തറയ്ക്ക് പ്രദക്ഷിണം ചെയ്യുന്നതും വളരെ നല്ലതാണ്. പകലുറക്കം പാടില്ല. ബ്രഹ്മചര്യം പാലിക്കണം. സദാസമയവും വിഷ്ണു ഭജന മാത്രം നടത്തുക. പിറ്റേദിവസം കുളിച്ച് വിഷ്ണുപൂജ നടത്തി നിവേദ്യം അർപ്പിച്ച് ദാനം നൽകി വ്രതം മുറിക്കാം. ഏകാദശിവ്രതങ്ങൾ പല പേരുകളിലറിയപ്പെടുന്നു. ഇതിൽ പരിവർത്തന ഏകാദശി സുപ്രധാനമായ ഒന്നായി കണക്കാക്കപ്പെടുന്നു.

സെപ്റ്റംബർ 14 ന് ഉത്രാട ദിവസം പകൽ 3:03 മണിക്ക് ഹരിവാസരം തുടങ്ങും. രാത്രി 1:59 ന് ഹരിവാസരം. തിരുവോണ ദിവസം രാവിലെ 6:20 കഴിഞ്ഞ് 8:45 നകം പാരണ വിടാം. മഹാവിഷ്ണുവിന്റെ വിവിധ നാമങ്ങൾ കോർത്ത് ശങ്കരാചാര്യർ രചിച്ച അതിമധുരതരമായി ജപിക്കാനാകുന്ന സൗഖ്യവും സുഖവും കാര്യസിദ്ധിയും പ്രദാനം ചെയ്യുന്ന അച്യുതാഷ്ടകം ശ്രവിച്ച് ഈ ഏകാദശി സാർത്ഥകമാക്കാം. സംഗീവും ആലാപനവും മണക്കാട്
ഗോപൻ:

Story Summary: Significance and Rituals of Parivartana Ekadeshi on 14 September 2024

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version