Saturday, 14 Sep 2024

ശ്രീകൃഷ്ണ ജയന്തിക്ക് ജപിച്ചാൽ ഇരട്ടിഫലം തരുന്ന മന്ത്രങ്ങൾ

വേദാഗ്നി അരുൺ സൂര്യഗായത്രി
ശ്രീകൃഷ്ണ മന്ത്രജപത്തിന് ഇരട്ടിഫലം തരുന്ന ദിവസമാണ് അഷ്ടമിരോഹിണി. ഇക്കുറി 2024 ആഗസ്റ്റ് 26 തിങ്കളാഴ്ചയാണ് അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ഒന്നിക്കുന്ന ഭഗവാൻ്റെ അവതാര സുദിനം.
1
ഭാഗവതം ദശമസ്‌കന്ധം
ശ്രീകൃഷ്ണ ജയന്തി ദിവസം ഭാഗവതം ദശമസ്‌കന്ധം പാരായണം ചെയ്യുന്നത് അത്യുത്തമമാണ്. ശ്രീകൃഷ്ണ
ഭക്തരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം
ദശമസ്‌കന്ധമാണ്. ഭഗവാൻ്റെ അവതാരം മുതലുള്ള
എല്ലാ പ്രധാന സംഭവങ്ങളും ഈ സ്കന്ധത്തിലാണ്
വർണ്ണിക്കുന്നത്. ദശമം മുഴുവനും വായിക്കുന്നതാണ് ഉത്തമം. അതിന് കഴിഞില്ലെങ്കിൽ

“തമദ്ഭുതം ബാലകമംബുജേക്ഷണം
ചതുർഭുജം ശംഖ ഗദാരുദായുധം എന്ന് തുടങ്ങുന്ന അവതാര ഭാഗം മാത്രം പാരായണം ചെയ്യുക.
2
മൂന്ന് കൃഷ്ണമന്ത്രങ്ങൾ
ഓം ക്ലീം കൃഷ്ണ ക്ലീം നമഃ
ഓം ക്ലീം കൃഷ്ണായ നമഃ
ഓം നമോ ഭഗവതേ വാസുദേവായ

ഈ മൂന്ന് മന്ത്രങ്ങളിൽ ഒന്നെങ്കിലും 1008 തവണ ജപിക്കുന്നത് ഉത്തമമാണ്. അതു പോലെ വിഷ്ണു സഹസ്രനാമം ജപിക്കുന്നത് വളരെ ഉത്തമമാണ്.

കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യ പുടേ ശയാനം
ബാലം മുകുന്ദാം മനസാസ്മരാമി
3
നാരായണനാമ ജപം
എന്ന് കഴിയുന്നത്ര നേരം ജപിക്കുക. ഈ ദിവസം
നാരായണനാമം ജപിക്കുന്നത് പാപങ്ങളെല്ലാം തീർക്കും. ദാരിദ്ര്യം, വിശപ്പ് ഇവ അകറ്റപ്പെടും. ദു:ഖങ്ങൾ തീരുകയും സങ്കടങ്ങൾ ഇല്ലാതാവുകയും വാക് വൈഭവം കൂടുകയും നാവിൽ നിന്നും നല്ല വാക്കുകൾ പൊഴിയുകയും ചെയ്യും. നാരായണ നാമമാഹാത്മ്യം വർണ്ണിക്കേണ്ടതില്ലല്ലോ:
ഓം നമോ നാരായണായ

കൃഷ്ണായ വാസുദേവായ
ദേവകി നന്ദനായച
നന്ദ ഗോപകുമാരായ
ഗോവിന്ദായ നമോനമ:
നന്ദനം വസുദേവസ്യ
നന്ദഗോപസ്യനന്ദനം
യശോദാനന്ദനം വന്ദേ!
ദേവകീനന്ദനം സദാ
4
ശ്രീകൃഷ്ണ അഷ്ടോത്തര ശതനാമാവലി
ജപിക്കുന്നതും അല്ലെങ്കിൽ ശ്രവിക്കുന്നത് വളരെ
ശ്രേഷ്ഠമാണ്: പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ
ആലപിച്ച ശ്രീകൃഷ്ണ അഷ്ടോത്തരം കേൾക്കാം :

ശ്രീകൃഷ്ണ
അഷ്ടോത്തരശതനാമാവലി…..

ഓം ശ്രീകൃഷ്ണായ നമഃ
ഓം കമലാനാഥായ നമഃ
ഓം വാസുദേവായ നമഃ
ഓം സനാതനായ നമഃ
ഓം വസുദേവാത്മജായ നമഃ
5
ഓം പുണ്യായ നമഃ
ഓം ലീലാമാനുഷ വിഗ്രഹായ നമഃ
ഓം ശ്രീവത്സ കൗസ്തുഭധരായ നമഃ
ഓം യശോദാ വത്സലായ നമഃ
ഓം ഹരയേ നമഃ
10
ഓം ചതുര്‍ഭുജാത്തചക്രസി –
ഗദാംശംഖാദ്യുദായുധായ നമഃ
ഓം ദേവകീനന്ദനായ നമഃ
ഓം ശ്രീശായ നമഃ
ഓം നന്ദഗോപപ്രിയാത്മജായ നമഃ
ഓം യമുനാവേഗസംഹാരിണേ നമഃ
15
ഓം ബലഭദ്രപ്രിയാനുജായ നമഃ
ഓം പൂതനാജീവിതഹരായ നമഃ
ഓം ശകടാസുര ഭഞ്ജനായ നമഃ
ഓം നന്ദവ്രജ ജനാനന്ദിനേ നമഃ
ഓം സച്ചിദാനന്ദ വിഗ്രഹായ നമഃ
20
ഓം നവനീത വിലിപ്താംഗായ നമഃ
ഓം നവനീതനടനായ നമഃ
ഓം അനഘായ നമഃ
ഓം നവനീതനവാഹാരിണേ നമഃ
ഓം മുചുകുന്ദ പ്രസാദകായ നമഃ
25
ഓം ഷോഡശസ്ത്രീസഹസ്രേശായ നമഃ
ഓം ത്രിഭംഗിനേ നമഃ
ഓം മധുരാകൃതയേ നമഃ
ഓം ശുകവാഗമൃതാബ്ധീന്ദവേ നമഃ
ഓം ഗോവിന്ദായ നമഃ
30
ഓം ഗോവിദാംപതയേ നമഃ
ഓം വത്സപാലന സഞ്ചാരിണേ നമഃ
ഓം ധേനുകാസുരഭഞ്ജനായ നമഃ
ഓം തൃണീകൃതതൃണാവര്‍ത്തായ നമഃ
ഓം യമളാര്‍ജുനഭഞ്ജനായ നമഃ
35
ഓം ഉത്താളതാളഭേത്രേ നമഃ
ഓം തമാല ശ്യമാളാകൃതയേ നമഃ
ഓം ഗോപഗോപീശ്വരായ നമഃ
ഓം യോഗിനേ നമഃ
ഓം സൂര്യ കോടി സമപ്രഭായ നമഃ
40
ഓം ഇളാപതയേ നമഃ
ഓം പരസ്മൈ ജ്യോതിഷേ നമഃ
ഓം യാദവേന്ദ്രായ നമഃ
ഓം യദുദ്വഹായ നമഃ
ഓം വനമാലിനേ നമഃ
45
ഓം പീതവാസസേ നമഃ
ഓം പാരിജാതാപഹാരകായ നമഃ
ഓം ഗോവർദ്ധനാചലോദ്ധർത്രേ നമഃ
ഓം ഗോപാലായ നമഃ
ഓം സര്‍വപാലകായ നമഃ
50
ഓം അജായ നമഃ
ഓം നിരഞ്ജനായ നമഃ
ഓം കാമജനകായ നമഃ
ഓം കഞ്ജലോചനായ നമഃ
ഓം മധുഘ്നേ നമഃ
55
ഓം മഥുരാനാഥായ നമഃ
ഓം ദ്വാരകാനായകായ നമഃ
ഓം ബലിനേ നമഃ
ഓം വൃന്ദാവനാന്ത സഞ്ചാരിണേ നമഃ
ഓം തുളസീദാമ ഭൂഷണായ നമഃ
60
ഓം സ്യമന്തകമണേര്‍ഹത്രേ നമഃ
ഓം നരനാരായണാത്മകായ നമഃ
ഓം കുബ്ജാകൃഷ്ടാംബരധരായ നമഃ
ഓം മായിനേ നമഃ
ഓം പരമപുരുഷായ നമഃ
65
ഓം മുഷ്ടികാസുര ചാണൂര
മല്ലയുദ്ധ വിശാരദായ നമഃ
ഓം സംസാര വൈരിണേ നമഃ
ഓം കംസാരയേ നമഃ
ഓം മുരാരയേ നമഃ
ഓം നരകാന്തകായ നമഃ
70
ഓം അനാദി ബ്രഹ്മചാരിണേ നമഃ
ഓം കൃഷ്ണാവ്യസനകര്‍ഷകായ നമഃ
ഓം ശിശുപാല ശിരശ്ഛേത്രേ നമഃ
ഓം ദുര്യോധന കുലാന്തകൃതേ നമഃ
ഓം വിദുരാക്രൂര വരദായ നമഃ
75
ഓം വിശ്വരൂപ പ്രദര്‍ശകായ നമഃ
ഓം സത്യവാചേ നമഃ
ഓം സത്യസങ്കല്പായ നമഃ
ഓം സത്യഭാമാരതായ നമഃ
ഓം ജയിനേ നമഃ
80
ഓം സുഭദ്രാപൂര്‍വജായ നമഃ
ഓം വിഷ്ണവേ നമഃ
ഓം ഭീഷ്മമുക്തി പ്രദായകായ നമഃ
ഓം ജഗദ്‌ ഗുരവേ നമഃ
ഓം ജഗന്നാഥായ നമഃ
85
ഓം വേണുവാദ്യവിശാരദായ നമഃ
ഓം വൃഷഭാസുര വിദ്ധ്വംസിനേ നമഃ
ഓം ബാണാസുര ബലാന്തകൃതേ നമഃ
ഓം യുധിഷ്ഠിര പ്രതിഷ്ഠാത്രേ നമഃ
ഓം ബര്‍ഹിബർഹാവതംസകായ നമഃ
90
ഓം പാര്‍ത്ഥസാരഥയേ നമഃ
ഓം അവ്യക്തായ നമഃ
ഓം ഗീതാമൃത മഹോദധയേ നമഃ
ഓം കാളീയ ഫണിമാണിക്യ
രഞ്ജിത ശ്രീപാദാംബുജായ നമഃ
ഓം ദാമോദരായ നമഃ
95
ഓം യജ്ഞഭോക്ത്രേ നമഃ
ഓം ദാനവേന്ദ്ര വിനാശനായ നമഃ
ഓം നാരായണായ നമഃ
ഓം പരബ്രഹ്മണേ നമഃ
ഓം പന്നഗാശനവാഹനായ നമഃ
100
ഓം ജലക്രീഡാ സമാസക്ത
ഗോപീ വസ്ത്രാപഹാരകായ നമഃ
ഓം പുണ്യശ്ലോകായ നമഃ
ഓം തീര്‍ത്ഥകരായ നമഃ
ഓം വേദവേദ്യായ നമഃ
ഓം ദയാനിധയേ നമഃ
105
ഓം സര്‍വതീർത്ഥാത്മകായ നമഃ
ഓം സര്‍വഗ്രഹരൂപിണേ നമഃ
ഓം പരാത്പരായ നമഃ
108

5
ഗോപാലമന്ത്രങ്ങൾ
രാജഗോപാലം, വിദ്യാഗോപാലം തുടങ്ങി ഗോപാലമന്ത്രങ്ങൾ 108,144,1008 ഇങ്ങനെ യഥാശക്തി ജപിക്കുന്നത് അതാത് ആഗ്രഹസാഫല്യത്തിന് വളരെ നല്ലതാണ്:

രാജഗോപാല മന്ത്രം
കൃഷ്ണ കൃഷ്ണ മഹായോഗിൻ
ഭക്താ നാമഭയം കര
ഗോവിന്ദ പരമാനന്ദ
സർവ്വം മേ വശമാനായ

(മഹായോഗിയും ഭക്തന്മാർക്ക് അഭയം നൽകുന്നവനും ഗോവിന്ദനും പരമാനന്ദ രൂപിയുമായ അല്ലയോ കൃഷ്ണാ! എല്ലാം എനിക്ക് അധീനമാകട്ടെ.)

വിദ്യാ ഗോപാല മന്ത്രം
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സർവജ്ഞ്ത്വം പ്രസീദമേ
രമാ രമണ വിശ്വേശ
വിദ്യാമാശു പ്രായച്ഛമേ

ഹരി ഓം തത് സത്
ശ്രീ കൃഷ്ണാർപ്പണമസ്തു

സംശയങ്ങൾക്കും മന്ത്രോപദേശങ്ങൾക്കും
ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി

+91 960 500 2047

Story Summary: Significance of Ashtami Rohini 2024,
Powerful Mantras for the blessings of Lord Sreekrishna

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version