ബിസിനസ്സിൽ ധന നഷ്ടം വരാതിരിക്കാൻ അറിയേണ്ട ജ്യോതിഷ കാര്യങ്ങൾ
ജ്യോതിഷരത്നം വേണു മഹാദേവ്
ധനം വരാനും ധനം നിലനിൽക്കാനും ജ്യോതിഷപരമായി ശ്രദ്ധിക്കേണ്ട ഒട്ടനവധി കാര്യങ്ങളുണ്ട്. വലിയ
ധന ഇടപാടുകൾ നടത്തുമ്പോൾ അതിന് അനുകൂലമായ സമയം അറിയണം. വലിയ വായ്പകൾ എടുക്കുമ്പോഴും അത് തിരിച്ചടയ്ക്കാൻ ഗ്രഹങ്ങളുടെ പിൻതുണ കിട്ടുമോ എന്ന് നോക്കണം.
ഒരാളുടെ ജാതകത്തിൽ ധനയോഗം, കോടീശ്വര യോഗം, അർത്ഥസിദ്ധികരയോഗം, സാമ്രാജ്യ യോഗം, ഇത്തരത്തിൽ ധനപരമായി വലിയ ഇടപാടുകൾ ചെയ്യുചെയ്യുവാനുള്ള യോഗം ഉണ്ടോ എന്ന് ആദ്യം പരിശോധിക്കണം. കൂടാതെ ഇന്ദുലഗ്നം കൊണ്ട് ഒരാൾക്ക് എത്ര ധനം നേടാനും കൈകാര്യം ചെയ്യാനും നിലനിർത്താനും കഴിയുമെന്ന് മനസ്സിലാക്കണം. ജാതക
പ്രകാരം വലിയ ധനനഷ്ട കാലം ഏതൊക്കെയാണ് തിരിച്ചറിയണം.
ഇപ്പോൾ ബിസിനസ് ജ്യോതിഷവുമായി ബന്ധപ്പെട്ട് ജ്യോതിഷനെ സമീപിക്കുന്ന പല വ്യക്തികളും വളരെ വലിയ സാമ്പത്തിക വീഴ്ചകളും ബിസിനസ് പരാജയവും വന്ന ശേഷമാണ് പരിഹാരം തേടുന്നത്. ഒരു വ്യക്തി ജീവിതവിജയത്തിനായി തൻ്റെ സുപ്രധാനമായ എല്ലാ ഇടപാടുകളിലും ജ്യോതിഷപരമായും, സംഖ്യാശാസ്ത്ര പ്രകാരവും വളരെ ശ്രദ്ധിക്കാനുണ്ട്.
ഇന്ന് ധാരാളം ആളുകൾ കടം കൊണ്ട് വലയുന്നു, കൊടുത്ത കാശ് കിട്ടുന്നില്ല, കടം വാങ്ങിയാൽ തന്നെ തിരിച്ചു കൊടുക്കാൻ പറ്റുന്നില്ല ഇങ്ങനെ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നു. ഇതിനെല്ലാമുള്ള ഏതാനും പരിഹാരങ്ങളാണ് ഇവിടെ പറയുന്നത്.
ഒന്നാമതായി നമ്മുടെ പ്രതികൂല നക്ഷത്രക്കാരുമായി ധനപരമായ പാർട്ട്ണർഷിപ്പ് , വലിയ ധന ഇടപാടുകൾ, കടം കൊടുക്കൽ വാങ്ങൽ ഇവ പാടില്ല.
പണം കടം കൊടുത്താൽ തിരികെ കിട്ടാത്ത സമയവും വായ്പ എടുത്താൽ തിരികെ അടക്കാൻ കഴിയുന്നതുമായ അനുകൂല സമയം തിരഞ്ഞെടുക്കാൻ അറിയണം.
കാർത്തിക, മകം, മൂലം, ചതയം, ഉത്രം, പുണർതം പിന്നെ പണം കൊടുക്കുന്ന ആളുടെ ജന്മനക്ഷത്രം, ചൊവ്വ, വെള്ളി, ശനിയാഴ്ച വരുന്ന പൗർണമി, ചിത്തിര, രേവതി, ഈ ദിനങ്ങളിൽ സ്വന്തം കൈ കൊണ്ട് പണം കടം കൊടുക്കാൻ പാടില്ല.
ധനം നൽകേണ്ടത് ശത്രു ഹോരാ സമയത്താണെങ്കിൽ അത് ഒഴിവാക്കണം. ബിസിനസ്സിൽ പണം മുടക്കാൻ ബുധൻ ലഗ്നാധിപനാവുക, ബുധൻ ചന്ദ്രന്റെ കേന്ദ്രത്തിൽ നിൽക്കുന്ന സമയം എന്നിവ നല്ലതാണ്, ചന്ദ്രൻ 7 നിൽക്കുന്നതും വളരെ നല്ലതാണ്.
ധന ഇടപാടിലും, ബിസിനസിലും ഏറ്റവും ശ്രദ്ധിക്കേണ്ട
ജ്യോതിഷ ഗ്രഹങ്ങളാണ് ഗുളികനും ശനിയും. ഗുളിക കാലവും മുഹൂർത്തരാശിയിലെ ഗുളികനും ഇക്കാര്യത്തിൽ പരമപ്രധാനമാണ്. ധനം വർദ്ധിപ്പിക്കാൻ ഏറ്റവും സഹായിക്കുന്നയാളാണ് ഗുളികൻ. അതേ സമയം അല്പം പിഴച്ചാൽ വലിയ ധനനഷ്ടം ഉണ്ടാക്കാനും ഈ ഗുളികനു കഴിയും. ലഗ്ന കേന്ദ്രങ്ങളിൽ ശനി വന്നാൽ പരിഹാരം ചെയ്യണം.
ഇന്ദു ലഗ്നാധിപൻ്റെ ബലവും, ശനിയുടെ അഷ്ടവർഗ്ഗ ബലവും ചിന്തിച്ചു വേണം ഏത് ബിസ്സിനസ്സ് വേണം, എത്ര പണം മുടക്കാം എന്ന് ചിന്തിക്കാൻ.
ഇങ്ങനെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നമ്മൾക്ക് മുമ്പോട്ട് പോകാനും കൊടുത്ത കാശു തിരിച്ചു കിട്ടാനും കടം വാങ്ങിയാൽ തിരിച്ചു കൊടുക്കാനും ഒക്കെ ഒരു 90% സാധിക്കുന്നതാണ്.
സംഖ്യാശാസ്ത്ര പ്രകാരം ഓരോ ജന്മരാശിക്കാർക്ക് അവരവരുടേതായ വിധി അനുകൂലമാക്കുന്ന സംഖ്യ യന്ത്രമുണ്ട്. മാന്ത്രികഅക്കപട വിധി അറിയുന്നവരെ കൊണ്ട് അത് സ്വീകരിക്കുന്നതും ഗുണകരമാണ്.
ന്യൂമെറിക്കൽ കോഡുകൾക്ക് മനുഷ്യ വിധിയിൽ അസാധാരണ സ്വാധീനം ചെലുത്താൻ കഴിയും എന്നതിന് ഉദാഹരണമാണ് ടെസ്ലാ കോഡ്.
ജ്യോതിഷരത്നം വേണു മഹാദേവ് ,
+91 9847559786
Story Summary: Significance of Business Astrology and Important things to know
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved