ഹനുമാൻ സ്വാമിയെ ആരാധിച്ചാൽ എവിടെയും വിജയികളാകാം
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )
മംഗളഗൗരി
കരുത്തിന്റെയും ബുദ്ധിയുടെയും അചഞ്ചലമായ ഭക്തിയുടെയും പ്രതീകമായ ഹനുമാൻ സ്വാമിയുടെ മന്ത്രങ്ങളും സ്തോത്രങ്ങളും പതിവായി ചൊല്ലുന്നവർക്ക് ഭീതിയുണ്ടാകില്ല. ബാധാദോഷങ്ങൾ സംഭവിക്കില്ല. ഹനുമദ് മന്ത്രങ്ങൾ വ്യക്തികൾക്ക് അപാരമായ കർമ്മ ശേഷിയും ധൈര്യവും നൽകും. ശ്രീ പരമേശ്വരൻ്റെയും മഹാവിഷ്ണുവിന്റെയും ചൈതന്യം ഒരു പോലെയുള്ള
മൂർത്തിയാണ് ഹനുമാൻ സ്വാമി. കരുണയും ആത്മാർത്ഥതയും ത്യാഗവും ധൈര്യവും ഹനുമാൻ സ്വാമിയുടെ സവിശേഷതകളാണ്. അനന്തമായ ഊർജ്ജത്തിന്റെ ഉറവിടമായ ആഞ്ജനേയ സ്വാമി വളരെയധികം ശക്തനും ധീരനുമാണ്. ഹനുമാൻ സ്വാമിയെ ആരാധിക്കുന്നവർ ധീരരും നിർഭയരുമാകും. ഹനുമാൻ മന്ത്രങ്ങൾ പതിവായി ചൊല്ലുന്ന വ്യക്തികൾ കർമ്മ രംഗത്ത് വിജയികളാകും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ, കടം, മാനസിക അസ്വസ്ഥതകൾ, കഷ്ടപ്പാടുകൾ തുടങ്ങിയവ പെട്ടെന്ന് പരിഹരിക്കാൻ ഹനുമാൻ മന്ത്രങ്ങൾ സഹായിക്കും. ദിവസവും ഹനുമദ് മന്ത്രം ജപിച്ചാൽ അലസത അനുഭവപ്പെടില്ല. താഴെ ചേർന്നിട്ടുള്ള മൂന്ന് ഹനുമദ് മന്ത്രങ്ങളിൽ ഒന്നെങ്കിലും പതിവായി ജപിക്കുക:
1
ഓം ഹം ഹനുമതേ നമഃ
2
ഓം ഹം പവനസുതായ നമഃ
3
ഓം നമോ ഭഗവതേ ആഞ്ജനേയായ
മഹാബലായ സ്വാഹാ
ശ്രീ ഹനുമത് സ്തോത്രം
ഹനുമാൻ സ്വാമി ഭജിക്കാൻ ചൊവ്വ, വെള്ളി, ശനി, പൗർണ്ണമി, ധനുവിലെ മൂലം നക്ഷത്രം, ചിത്രാ പൗർണ്ണമി എന്നിവ ശ്രേഷ്ഠമാണ്. ശ്രീരാമഭക്തിയുടെ കൊടുമുടിയാണ് ശ്രീഹനുമാന് സ്വാമി. ശ്രീരാമദേവനോട് പ്രദര്‍ശിപ്പിച്ച ഭക്തിയിൽ സന്തോഷവതിയായ സീതാദേവിയാണ് ശ്രീ ഹനുമാനെ ചിരഞ്ജീവിയായി അനുഗ്രഹിച്ചത്. രാമനാമം ഉയരുന്നിടത്തെല്ലാം ഹനുമാന് സന്നിഹിതനാകു. എന്നാണ് വിശ്വാസം. അതുകൊണ്ട് ശ്രീരാമനാമം ജപിക്കുന്നവർക്കെല്ലാം ഹനുമാൻ സ്വാമിയുടെ അനുഗ്രഹം അതിവേഗം ലഭിക്കും. പുത്ര ലാഭത്തിന് തപസ്സു ചെയ്ത അഞ്ജനയ്ക്കും വാനര രാജൻ കേസരിക്കും ശ്രീപരമേശ്വന്‍ സമ്മാനിച്ച വരമാണ് ഹനുമാൻ സ്വാമി. മനസ്സിൽ കളങ്കമില്ലാതെ വിളിച്ചാൽ ഭക്തരുടെ സങ്കടങ്ങളെല്ലാം പരിഹരിക്കും.
യത്ര യത്ര രഘുനാഥ കീർത്തനം, മനോജവം മാരുത തുല്യ വേഗം, അതുലിത ബലധാമം തുടങ്ങിയ പ്രസിദ്ധ ശ്ശോകങ്ങളടങ്ങിയ ശ്രീ ഹനുമത് സ്തോത്രം ജപിച്ച് സങ്കടം പറഞ്ഞ് ഹനുമാൻസ്വാമിയെ ഭജിച്ചാൽ വായു വേഗത്തിൽ ഫലം ലഭിക്കും. അസാദ്ധ്യമായ കാര്യങ്ങൾ പോലും നടക്കും. എല്ലാ ഐശ്വര്യങ്ങളും ധനസമൃദ്ധിയും വന്നുചേരും. ശത്രുക്കളെ നശിപ്പിക്കും, ജീവിത ദു:ഖങ്ങളിൽ നിന്ന് മോചനം കിട്ടും. സംതൃപതിയും സർവൈശ്വര്യൈവും ജന്മസാഫല്യവും പ്രദാനം ചെയ്യും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന ശ്രീ ഹനുമത് സ്തോത്രം കേൾക്കാം :
Story Summary: Significance of Hanuman Swami Worshipping
(ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App )
Copyright 2025 Neramonline.com. All rights reserved