Sunday, 24 Nov 2024

ചൊവ്വാഴ്ചകളിൽ ആഞ്ജനേയ കീർത്തനം ജപിച്ചാൽ എല്ലാ ബുദ്ധിമുട്ടുകളും മാറും

മീനാക്ഷി
ഹനുമാൻ സ്വാമിയെ ഭജിക്കാൻ ചൊവ്വാഴ്ചകൾ മുഖ്യമായതിന് പല കാരണങ്ങൾ ആചാര്യന്മാർ പറയുന്നുണ്ട്. ഇതിലൊന്ന് രാമദൂതുമായി ലങ്കയിെലെത്തിയ ഹനുമാൻ സ്വാമി അശോകവനിയിൽ സീതാ ദേവിയെ കണ്ടുമുട്ടിയത് ഒരു ചൊവ്വാഴ്ച പ്രഭാതത്തിൽ ആയിരുന്നു എന്നതാണ്. അന്ന് ശ്രേഷ്ഠമായ ചൈത്ര മാസത്തിലെ പൗർണ്ണമിയായ ചിത്തിര നക്ഷത്രവും ആയിരുന്നു. സാഹസികവുമായ പരിശ്രമങ്ങൾക്ക് ശേഷം ലങ്കയിലെത്തിയ ഹനുമാർ അന്ന് അശോകവനി തകർത്ത് ധാരാളം രാവണ സൈനികരെ നിഗ്രഹിക്കുകയും ലങ്കാപുരിയെ അഗ്നിക്കിരയാക്കുകയും ചെയ്തു. അങ്ങനെ ഹനുമദ് വിജയമായി ഈ ദിവസം ആചരിക്കുന്നതിനാൽ ചൊവ്വാഴ്ചകൾ ആഞ്ജനേയ സ്വാമിക്ക് പ്രധാനമായി എന്ന് കരുതുന്നു. ധൈര്യം, വീര്യം, വിജയം, നിശ്ചയദാർഢ്യം ഇവയുടെ കാരകനായ ചൊവ്വയുടെ പ്രതീകമാണ് പവനതനയൻ എന്നതും ചൊവ്വാഴ്ചയെ ദിവ്യമാക്കുന്നു.

ഹനുമാൻ സ്വാമിയുടെ അവതാരം ചൈത്ര മാസത്തിലെ പൗർണ്ണമിയിൽ ഒരു ചൊവ്വാഴ്ച ആയിരുന്നെന്നും
അതിനാലാണ് ചെവ്വാഴ്ച ഹനുമദ് ഉപാസനയ്ക്ക് പ്രധാനമായതെന്നും മറ്റൊരു ഐതിഹ്യമുണ്ട്. എന്നാൽ
വൈശാഖ മാസത്തിലെ ശുക്ല ദശമിയും ശനിയാഴ്ചയും പൂരുരുട്ടാതി നക്ഷത്രവും ചേർന്ന ദിവസമാണ് ഹനുമദ് ജയന്തി എന്ന് വിശ്വസിക്കുന്നവരും കുറവല്ല. ഇതൊന്നുമല്ല ധനുമാസത്തിലെ മൂലം നക്ഷത്രത്തിലാണ് ഹനുമദ് ജയന്തി എന്നും കരുതുന്നവരുണ്ട്. എന്തായാലും ശിവാംശവും ശ്രീ രാമദാസനുമായ ആഞ്ജനേയനെ ചൊവ്വാഴ്ച ദിവസം അതിവേഗം പ്രസാദിപ്പിക്കാൻ കഴിയുമെന്ന് മിക്ക ഭക്തരുടെയും സ്വന്തം അനുഭവത്തിൽ നിന്ന് വിശ്വസിക്കുന്നു.

അതിനാൽ ചൊവ്വാഴ്ച ക്ഷേത്രത്തിലെത്തി ഹനുമദ് മന്ത്രങ്ങൾ, കീർത്തനങ്ങൾ ജപിച്ചും വഴിപാടുകൾ നടത്തിയും ആഞ്ജനേയ സ്വാമിയെ പ്രസാദിപ്പിക്കുന്ന ഭക്തജനങ്ങളുടെ എല്ലാ ആഗ്രഹവും വായു വേഗത്തിൽ സഫലമാകും എന്നു തന്നെ കരുതാം.

വായുപുത്രനും സൂര്യമിത്രവും രാമ, സീതാ ഭക്തനും മഹാ ബലവാനുമായ ഹനുമാന്റെ വിശേഷമായ ഗുണങ്ങൾ ഒന്നൊന്നായിചൊല്ലി സ്തുതിക്കുന്ന നമോ ആഞ്ജനേയം എന്ന മനോഹരമായ ആഞ്ജനേയ കീർത്തനം ശ്രവിച്ച് / ജപിച്ച് ഈ ചൊവ്വാഴ്ച പവിത്രമാക്കാം. ദുഃഖദുരിതങ്ങൾ അകറ്റി, അഷ്ടൈശ്വര്യവും അഭീഷ്ട സിദ്ധിയും ജീവിത വിജയവുമെല്ലാം ഈ സ്തുതിയാൽ ആഞ്ജനേയനെ ഭജിച്ചാല്‍ കരഗതമാകുന്നത് കോടിക്കണക്കിന് ഹനുമാൻ ഭക്തരുടെ അനുഭവമാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ഈണം നൽകി അതീവ ഹൃദ്യമായി ആലപിച്ച ആഞ്ജനേയ കീർത്തനം കേൾക്കാം:


Story Summary: Significance of Hanuman Swami worshipping on Tuesday’s

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version